ബയോഗ്യാസ് പ്ലാന്റിൽ നിന്നുള്ള വളം നേരിട്ട് വിളകൾക്ക് കൊടുക്കാം. കമ്പോസ്റ്റ് ഉണ്ടാക്കുന്നതിന് ഉപകരിക്കാം. കരിയില, അറക്കപ്പൊടി, ചകിരിച്ചോറ് എന്നിവ ചേർത്ത് ഇളക്കി ഉണ്ടയാക്കിയെടുത്ത് ഉപയോഗിക്കാം.
രാസവളങ്ങളുമായി കൂട്ടുചേർത്ത് “എൻറിച്ച്ഡ് മാനുവർ'' ആയി ഉപയോഗിക്കാം. ഇതിനായി 11 കിലോഗ്രാം യൂറിയയും 31 കിലോഗ്രാം സൂപ്പർ ഫോസ്ഫേറ്റും 15 ലിറ്റർ വെള്ളത്തിൽ കുതിർത്തെടുക്കുക. ഈ ലായനി ഉണക്കിയെടുത്ത 48 കിലോഗ്രാം വളമായി ഒന്നിച്ച് തണലത്തിട്ട് ഉണക്കുക. ഈ വെള്ളത്തിൽ ഏകദേശം 6.0% നൈട്രജനും 60 % ഫോസ്ഫറസും, 10% പൊട്ടാഷുമുണ്ടാകും.
അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിൽ ഒരു ദിവസം 2 ക്യുബിക്ക് മീറ്റർ ഗ്യാസ് ആവശ്യമാണ്. ഒരു കിലോഗ്രാം ചാണകത്തിൽ നിന്നും 004 കി.ഗ്രാം ഗ്യാസ് കിട്ടും. അപ്പോൾ ഒരു ദിവസം 50 കിലോഗ്രാം ചാണകം വേണ്ടി വരുന്നു. ഇത്രയും ചാണകം തുല്യയളവിൽ വെള്ളവുമായി കലർത്തിയാണ് പ്ലാന്റിലേക്ക് ഒഴിക്കുന്നത്. ഒരു പശു ഒരു ദിവസം ഭക്ഷണത്തിന്റെ തോതനുസരിച്ച് 15-20 കി.ഗ്രാം ചാണകം തരും. അപ്പോൾ ഈ ആവശ്യത്തിന് 3 പശുക്കൾ വേണ്ടിവരും.
ഒരു ദിവസം ഒരു പശുവിന് 25 മുതൽ 30 കി. ഗ്രാം വരെ പുല്ല് വേണം. കൂടാതെ ഓരോ 2.5 ലിറ്റർ പാലിനും ഒരു കിലോഗ്രാം കാലിത്തീറ്റയും. ചെറുകിട തെങ്ങിൻ തോപ്പുകളാണ് നമ്മുടെ നാട്ടിലെ അധികാ പുരയിടങ്ങളും, മേൽപ്പറഞ്ഞ കണക്കനുസരിച്ച് പശുക്കൾക്ക് പുല്ലു തിന്നാൻ ഒന്നര ഏക്കർ തെങ്ങിൻ തോപ്പിൽ പുല്ല് നടേണ്ടിവരും. ഇനി അത്രയും സ്ഥലസൗകര്യമില്ലെങ്കിൽത്തന്നെ പോംവഴിയുണ്ട്.
ഒരു പശുവിന് 5 കിലോഗ്രാം പുല്ലും 6 കിലോഗ്രാം വൈക്കോലും കൊടുത്താലും മതി. കൂടെ 1.250 കി.ഗ്രാം കാലിത്തീറ്റയും രണ്ടര ലിറ്റർ പാലിന് ഒരു കി.ഗ്രാം എന്ന തോതിൽ കാലിത്തീറ്റയും വേണം. സ്ഥലസൗകര്യം കുറഞ്ഞവർക്കും മൂന്നു പശുക്കളെ വളർത്തിയെടുക്കാൻ ഇങ്ങനെ കഴിയും.
Share your comments