പൂസാപർപ്പിൾ ലോങ്, സൂര്യ, പൂസാപർപ്പിൾറൗണ്ട് മുതലായവയാണ് വഴുതന, കത്തിരി എന്നിവയുടെ മികച്ച ഇനങ്ങൾ, എൻ.പി 46 എ, ജാ എന്നിവ മുളകിന്റെ എരിവുള്ള ഇനങ്ങളും കാലിഫോർണിയ വർ ഹങ്കേറിയൻ വാക്സ് എന്നിവ എരിവു കുറഞ്ഞ ഇനങ്ങളുമാണ്. തട തയാറാക്കി അതിൽ വേണം വിത്തുപാകുവാൻ.
ഒരു ചതുരശ്രമീറ്ററിന് 6 ഗ്രാം എന്ന തോതിൽ വിത്തുപയോഗിക്കാം. ഒരു മീറ്റർ വീതിയിൽ ആവശ്യാനുസരണം നീളം നൽകി 15 സെന്റിമീറ്റർ ഉയരത്തിൽ തടം തയാറക്കണം. 5 ചതുരശ്രകിലോമീറ്ററിന് 2 കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകം മണ്ണുമായി ചേർത്ത് ഇളക്കണം, അതിനു മുകളിൽ നേരിയ കനത്തിൽ മണൽ വിരിക്കണം. തടത്തിൽ കുറുകെ അര സെന്റിമീറ്റർ താഴ്ചയിൽ ചാലുകീറി വരിയായി വിത്തുവിതച്ചു മൂടണം.
ഇല പ്രായമാകുമ്പോൾ തൈകൾ പറിച്ചു നടണം. വരികൾ തമ്മിൽ 75 സെന്റീമീറ്ററും കുഴികൾ തമ്മിൽ 60 സെന്റീമീറ്ററും അകലത്തിൽ ഒരു കുഴിയിൽ രണ്ടു തൈകൾ വീതം നടണം. മുളകിന് 45 x 45 സെ. മീ അകലം നൽകിയാൽ മതി. രണ്ടാഴ്ച കഴിഞ്ഞ് പുഷ്ടിയുള്ള തൈ നിർത്തിയിട്ട് മറ്റേത് നീക്കം ചെയ്യണം.
അടിസ്ഥാനവളം മേൽപ്രസ്താവിച്ചതു പോലെ നൽകിയാൽ മതി. മേൽവളമായി 25 ഗ്രാം യൂറിയ, 35 ഗ്രാം സൂപ്പർഫോ സ്ഫേറ്റ്, 10 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ആറ് ഗൈഡുകളായി നട്ട് 15 ദിവസം കഴിഞ്ഞ് 15 ദിവസത്തിലൊരിക്കൽ മേൽവളമായി ചേർത്തു കൊടുക്കണം. വഴുതന, കത്തിരി എന്നിവ വിത്തുപാകുന്നതു മുതൽ 60-75 ദിവസം കഴിയുമ്പോൾ കായ്കൾ പറിച്ചു തുടങ്ങാം. ഒന്നിടവിട്ടുള്ള ദിവസം വിളവെടുക്കാവുന്നതാണ്. മുളകിനെ സംബന്ധിച്ചിടത്തോളം പറിച്ചുനട്ട് മൂന്നു മാസം കഴിയണം.
Share your comments