<
  1. Organic Farming

ബ്രോക്കോളി ബെസ്റ്റാണ് ചൊരിമണലിൽ

കഞ്ഞിക്കുഴിയിലെ ചൊരിമണലിൽ ബ്രോക്കോളി കൃഷിയിൽ മികച്ച വിളവുമായി കളവേലിയിൽ ആഷ - ഷൈജു ദമ്പതികൾ .സ്വന്തമായുള്ള പുരയിടവും പാടവും വൈവിദ്ധ്യവിളകളുടെ ഹരിതവർണ്ണത്താൽ നിറഞ്ഞിരിക്കുകയാണ്.

K B Bainda
സമ്മിശ്രവിളകളുടെ വിളവെടുപ്പ് കെ.കെ. കുമാരൻ പെയിൻ & പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണനും പഞ്ചായത്തു വൈസ് പ്രസിഡന്റ് അഡ്വ എം സന്തോഷ് കുമാറും ചേർന്ന് നിർവ്വഹിച്ചു
സമ്മിശ്രവിളകളുടെ വിളവെടുപ്പ് കെ.കെ. കുമാരൻ പെയിൻ & പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണനും പഞ്ചായത്തു വൈസ് പ്രസിഡന്റ് അഡ്വ എം സന്തോഷ് കുമാറും ചേർന്ന് നിർവ്വഹിച്ചു

കഞ്ഞിക്കുഴിയിലെ ചൊരിമണലിൽ ബ്രോക്കോളി കൃഷിയിൽ മികച്ച വിളവുമായി കളവേ ലിയിൽ ആഷ - ഷൈജു ദമ്പതികൾ .സ്വന്തമായുള്ള പുരയിടവും പാടവും വൈവിദ്ധ്യ വിളകളുടെ ഹരിതവർണ്ണത്താൽ നിറഞ്ഞിരിക്കുകയാണ്.

ബ്രോക്കോളിക്കു പുറമേകാബേജ്, കോളിഫ്ലവർ , തണ്ണിമത്തൻ, കുറ്റി പയർ, തക്കാളി, പച്ചമു ളക് തുടങ്ങീ പച്ചക്കറികളിലെല്ലാമുണ്ട്.

കൃഷിപണികൾ എല്ലാം ഈ ദമ്പതികൾ ചേർന്നാണ് നടത്തുന്നത്. കോഴി വളവും ചാണകവും ആണ് അടിസ്ഥാന വളമായി ഉപയോഗിച്ചത്.മൾച്ചിംഗ് ഷീറ്റു പുതച്ച വരമ്പിലാണ് കൃഷി.

ട്രിപ്പ് ഇറിഗേഷൻ വഴിയാണ് ജലസേചനം. സമ്മിശ്രവിളകളുടെ വിളവെടുപ്പ് കെ.കെ. കുമാരൻ പെയിൻ & പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണനും പഞ്ചായത്തു വൈസ് പ്രസിഡന്റ് അഡ്വ എം സന്തോഷ് കുമാറും ചേർന്ന് നിർവ്വഹിച്ചു

പഞ്ചായത്തംഗം ബി. ഇന്ദിര, ജി. ഉദയപ്പൻ, വി.റ്റി.സുരേഷ്, നാരായണപിള്ള എന്നിവർ പങ്കെ ടുത്തു.

റ്റി.റ്റി.സി കഴിഞ്ഞ ആഷയ്ക്ക് കാർഷിക മേഖലയിൽ മുൻപരിചയമൊന്നുമില്ല.ഭർത്താവ് ഷൈജുവിന് പന്തൽ നിർമ്മാണമാണ്.ബീറ്റ്റൂട്ട് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുവാ നുള്ള തയ്യാറെടുപ്പിലാണ് ഈ പുതു കർഷക കുടുംബം.

English Summary: Broccoli is the best in the sand

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds