<
  1. Organic Farming

പിരിയൻ മുളകായ ബ്യാഡഗി മുളക് - പൊട്ടാഷിൽ സമ്പന്നമായ കറുപ്പും ചുവപ്പും നിറഞ്ഞ പശിമരാശി മണ്ണിൽ കൃഷി ചെയ്യാം

ബ്യാഡഗി മുളക് കർണാടകത്തിലെ ഗഡഗ്, ധാർവാഡ്, ഹാവേരി,ബെല്ലാരി, ഷിമോഗ, ഷിമോഗ, ചിത്രദുർഗ,ചിത്രദുർഗ തുടങ്ങിയ ജില്ലകളിൽ (ബ്യാഡഗി മേഖല) വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന കടും ചുവപ്പു നിറമുള്ള പിരിയൻ മുളകാണ് ബ്യാഡഗി മുളക്. ബ്യാഡഗി,ഹാവേരി ജില്ലയിലെ ഒരു പട്ടണമാണ്. ഉദ്ദേശം 1, 45, 000 ഹെക്ടർ പ്രദേശത്തു ബ്യാഡഗി മുളക് കൃഷി ചെയ്തു വരുന്നു.

Arun T
ബ്യാഡഗി മുളക്
ബ്യാഡഗി മുളക്

ബ്യാഡഗി മുളക് കർണാടകത്തിലെ ഗഡഗ്, ധാർവാഡ്, ഹാവേരി,ബെല്ലാരി, ഷിമോഗ,
ഷിമോഗ, ചിത്രദുർഗ,ചിത്രദുർഗ തുടങ്ങിയ ജില്ലകളിൽ (ബ്യാഡഗി മേഖല) വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന കടും ചുവപ്പു നിറമുള്ള പിരിയൻ മുളകാണ് ബ്യാഡഗി മുളക്. ബ്യാഡഗി,ഹാവേരി ജില്ലയിലെ ഒരു പട്ടണമാണ്. ഉദ്ദേശം 1, 45, 000 ഹെക്ടർ പ്രദേശത്തു ബ്യാഡഗി മുളക് കൃഷി ചെയ്തു വരുന്നു. 

മുളകിന് എരിവ് നൽകുന്ന ക്യാപ്സെയിന്റെ (Capsaicin) അളവ് തുലോം തുച്ഛമായതിനാൽ (0. 03 %) ഈ മുളകിന് എരിവ് തീരെ കുറവാണ്. തീരെ കുറഞ്ഞ എരിവിനു പുറമെ, ഒരു സവിശേഷതരം സൗരഭ്യം പുറപ്പെടുവിക്കുന്ന ഇവ,പഴുത്തു പരിപാകമാകുമ്പോൾ നല്ല ചുളിവുകളോട് കൂടിയവയാണ്. മുളകിന് 12-15 സെന്റീമീറ്റർ നീളവും നേർത്തതുമാണ്. മുളക് ചെടി ഒരു മീറ്റർ ഉയരത്തിൽ വളരുന്നു. നീളമുള്ള ഇവയുടെ ഇലകൾ ഇളം പച്ച നിറമുള്ളതും നേർത്തതുമാണ്. ഗുണ്ടൂർ സന്നം പോലെ കാപ്സിക്കം ആന്വം. (Capsicum annuum) ഇനത്തിൽപ്പെടുന്നതാണ് ബ്യാഡഗി മുളകും.

വാർഷിക വർഷപാതം 500 മുതൽ 800 മില്ലിമീറ്റർവരെയും, 20 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും ഇവയുടെ വളർച്ചക്കാവശ്യമാണ്. ഉഷ്ണമേഖലാ മിതോഷ്ണ മേഖലാ പ്രദേശങ്ങളിലാണ് ബ്യാഡഗി മുളക് നന്നായി വളരുന്നത്. പിഎച്ച്മൂല്യം 5.5 മുതൽ 6.5 വരെയുള്ള പൊട്ടാഷിൽ സമ്പന്നമായ കറുപ്പും ചുവപ്പും നിറഞ്ഞ പശിമരാശി അല്ലെങ്കിൽ കറുത്ത പരുത്തി മണ്ണ് ഇവയുടെ വളർച്ചക്ക് ഉത്തമമാണ്.

ബ്യാഡഗി മുളകിന്റെ വളർച്ചക്ക് ഇളം ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് അനുയോജ്യമെങ്കിലും മുളക് മൂപ്പെത്തുമ്പോൾ വരണ്ട കാലാവസ്ഥയാണ് ആവശ്യം. ഗഡഗ്, ധാർവാഡ്, ഹാവേരി ജില്ലകളിൽ പ്രധാനമായും മഴയെ ആശ്രയിച്ചുള്ള കൃഷിയാണ്.

അതുപോലെ കീടനാശിനി ഉപയോഗം വളരെ കുറവുമാണ്. അതിനാൽ ഈ പ്രദേശങ്ങളിൽ
കൃഷിചെയ്യപ്പെടുന്ന ബ്യാഡഗി മുളകിന് വിളവ് വളരെ കുറവാണെങ്കിലും (ഏക്കറിന് 200-250 കിലോഗ്രാം അല്ലെങ്കിൽ 500-1250 കിലോഗ്രാം ഹെക്ടർ ഒന്നിന്) മുളക് ഉപഭോക്താക്കളുടെ ഇടയിൽ പ്രിയമേറെയാണ്. കർണാടകത്തിലെ പല ഉഡുപ്പി വിഭവങ്ങളുടെയും അടിത്തറയാണ് ബ്യാഡഗി മുളക് പൊടി. ഈ മുളകിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒലിയോറെസിൻ (oleoresin) എന്ന ചുവന്ന നിറമുള്ള എണ്ണ, മിഠായികൾ, ലഹരിപദാർത്ഥങ്ങൾ എന്നിവയുണ്ടാക്കുമ്പോൾ നിറം നൽകാനായി (colouring agent) ഉപയോഗിക്കുന്നതിന് പുറമേ അമേരിക്കയിലും യൂറോപ്പിലുമൊക്കെ നെയിൽ പോളിഷും ലിപ്സ്റ്റിക്കും വരെ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. 

ഒരു ടൺ ബ്യാഡഗി മുളകിൽ നിന്ന് 50 ലിറ്റർ ഒലിയോറെസിൻ വേർതിരിച്ചെടുക്കാൻ കഴിയും. കർണാടകയിലെ വടക്കൻ ജില്ലകളിലെ സവിശേഷ ഭൂമിശാസ്ത്ര -കാലാവസ്ഥ ഘടകങ്ങൾ,മറ്റ് മുളകുകളിലില്ലാത്ത സവിശേഷതകൾ ബ്യാഡഗി മുളകിന് പ്രദാനം ചെയ്യുന്നു.

English Summary: BUADGII CHILLI CAN BE CULTIVATED IN KERALA DESIRED SOIL

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds