<
  1. Organic Farming

ആവണക്കിന്റെ വംശവർധനവ് വിത്തിലൂടെയാണ്

ആവണക്കിന്റെ വംശവർധനവ് വിത്തിലൂടെയാണ്. മണ്ണിലെ ജൈവ സമ്പുഷ്ടിയിലുള്ള ഏറ്റക്കുറച്ചിലുകൾ കാരണം വളർച്ചാ ശൈലിയിൽ നേരിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെങ്കിലും 2 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ്.

Arun T
ആവണക്ക്
ആവണക്ക്

ആവണക്കിന്റെ വംശവർധനവ് വിത്തിലൂടെയാണ്. മണ്ണിലെ ജൈവ സമ്പുഷ്ടിയിലുള്ള ഏറ്റക്കുറച്ചിലുകൾ കാരണം വളർച്ചാ ശൈലിയിൽ നേരിയ മാറ്റങ്ങൾ
പ്രതീക്ഷിക്കാമെങ്കിലും 2 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ്. മുഖ്യതണ്ടിന്റെയും ശാഖകളുടെയും അഗ്രഭാഗത്ത് രൂപപ്പെടുന്ന പൂങ്കുലകൾ പരാഗണത്തിന് ശേഷം ആവണക്കിന്റെ കായ്‌ക്കുലകളായി രൂപാന്തരപ്പെടുന്നു. ആൺപെൺപൂക്കൾ ഒരുമിച്ച് സംവിധാനം ചെയ്തിട്ടുള്ളതിനാൽ പ്രകൃത്യാ സ്വയം പരാഗണം നടന്ന് കായ് പിടിത്തം നടക്കും. കേരളത്തിൽ ശരത്കാലത്താണ് ആവണക്ക് പൂക്കുന്നത്.

കായുടെ പുറം കവചം ചുവക്കുമ്പോൾ വിത്തുകൾ കറുത്ത നിറത്തിലാവുന്നു. പൂങ്കുലയിലെ കായ്കൾ കറുത്ത നിറമാകുന്നതോടെ വിത്തുകളുടെ ആവരണം നല്ല കട്ടിയുള്ളതാകുന്നു. നിറം തിളങ്ങുന്ന കറുപ്പാണ്. കൂടുതൽ മൂത്ത് പാകമാകുന്ന മുറയ്ക്ക് വിത്ത് താനേ കായ പിളർന്ന് പുറത്തുപോകും. കായ ഉണങ്ങിതുടങ്ങുമ്പോൾ പറിച്ചെടുത്ത് ആറേഴുദിവസം അതേപടി മണൽ തറയിലിട്ട് തണലിൽ ഉണക്കുക. ഏറിയാൽ പത്തുദിവസം വിത്തിന് പഴക്കം കൊടുക്കുന്നത് വിത്ത് വീര്യത്തോടെ മുളപൊട്ടാൻ സഹായിക്കും.

തൈകൾ വളർത്തുന്ന രീതി

ജൂൺ മാസമാണ് തൈകൾ ഉൽപ്പാദിപ്പിക്കാൻ വിത്ത് പാകേണ്ടത്. വിത്ത് പ്ലാസ്റ്റിക് കൂടകളിൽ പാകി പറിച്ച് നടുന്നതാണ് നടുന്ന മുഴുവൻ തൈകളും പിടിച്ചുകിട്ടാൻ നന്ന്. 20-15 സെ. മീറ്റർ വലിപ്പവും 150 ഗേജ് കനവുമുള്ള പോളിത്തീൻ കവറിൽ മൺ മിശ്രിതം നിറച്ച് വിത്ത് പാകാം. മേൽമണ്ണും ഉണങ്ങിയ ചാണകപ്പൊടിയും സമംചേർത്ത മിശ്രിതം കവറിൽ നിറയ്ക്കുക. അധികജലം ഒഴുകിപ്പോകുവാൻ ചുവട്ടിൽ വശങ്ങളിലായി ചെറുദ്വാരങ്ങൾ ഇടുവാൻ ശ്രദ്ധിക്കണം. കവറിനുള്ളിൽ നിറച്ച മണമിശ്രിതത്തിൽ നാലുവിരൽ കനം വ്യത്യാസത്തിൽ രണ്ടു വിത്തുകൾ കുത്തുക. വിത്ത് 2 സെ.മീറ്ററിൽ കൂടുതൽ താഴുവാൻ പാടില്ല. ആരോഗ്യമുള്ള ഒരു തൈ മാത്രം വളരാൻ അനുവദിക്കുക. ആറില പ്രായമാണ് പറിച്ചുനടാൻ പറ്റിയത്. ജൂലായ് മാസത്തെ കടുത്ത മഴ കഴിഞ്ഞശേഷം കുഴി തയാറാക്കി നടുന്നതാണ് അഭികാമ്യം.

English Summary: castor bean use seeds for new generation formation

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds