കോളിഫ്ലവർ കൊഴുപ്പിന്റെയും അന്നജത്തിന്റെയും അംശം കുറവാണ്. നാരുകൾ ധാരാളം ഉള്ള പച്ചക്കറിയായി വിലയിരുത്തുന്നു.
നിലമൊരുക്കലും നടീലും
നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തുവേണം കൃഷി ചെയ്യുവാൻ. രണ്ട് മൂന്നു നന്നായി ഉഴുതു മറിച്ച് കട്ടകൾ തട്ടിയുടച്ചു നിരപ്പാക്കിയതിൽ 60 സെന്റീമീറ്റർ ഇടവിട്ട് ചാലുകൾ എടുക്കണം ഈ ചാലുകളിൽ 40 സെന്റീമീറ്റർ അകലം നൽകി തൈകൾ നടാവുന്നതാണ്.
വിത്തുകൾ തൈകളാക്കി നടുന്നതാണ് നല്ലത്. ചകിരിച്ചോർ, ചാണകം എന്നിവ നിറച്ച് ചട്ടിയിൽ ആക്കി അതിൽ വിത്തുകൾ ഇടുക. വിത്തുകൾ പാകുന്ന തിനു മുമ്പായി സ്യൂഡോമോണസ് ലായ നിയിൽ 6 മണിക്കൂർ വിത്തുകൾ ഇടുക. അതു കഴിഞ്ഞ് വിത്തു പാകുക. അത് ആയി 4-6 ഇലകൾ വരുമ്പോൾ പറിച്ചു നടാം.
പരിപാലനം
നട്ടതിനുശേഷം ആദ്യ രണ്ടാഴ്ച പ്രത്യേക പരിചരണം അത്യാവശ്യമാണ്. ശീതകാല പച്ചക്കറിയാണെങ്കിലും കോളിഫ്ളവറിനു വെയിൽ ആവശ്യമാണ് നനക്കുന്നതും മുടങ്ങരുത്. തൈകൾ പറിച്ചു നട്ട് രണ്ടാഴ്ചയാകുമ്പോൾ മുതൽ 15 ദിവസത്തിലൊരിക്കൽ ഗോമൂത്രം കാന്താരി തളിച്ചുകൊടുക്കുക. രണ്ടു മാസം പ്രായമാകുമ്പോൾ ആദ്യവളം നൽകണം. എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകം എന്നിവ നൽകി കൊടുക്കണം. ഇത് കൂടാതെ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്, അമൃതപാനി എന്നിവ നൽകുക. ചാരം, മുട്ട മിശ്രിതം എന്നിവ നൽകുന്നത് പൂവിടാനും പൂവിനു വലുപ്പം വയ്ക്കാനും സഹായിക്കും. 3-6 മാസത്തിനുള്ളിൽ ഫ്ളവർ വിളവെടൂത്ത് തുടങ്ങാം.
വളങ്ങളും കീടനിയന്ത്രണികളും
തൈ നട്ട് പത്താം ദിവസം കഴിയുമ്പോൾ മുതൽ പഞ്ചഗവ്യം, അമൃതപാനി, ജീവാമൃതം ഇവയിൽ ഏതെങ്കിലുമൊന്ന് പത്ത് ദിവസത്തിലൊരിക്കൽ ഒഴിച്ചു കൊടുക്കുന്നത് വളർച്ചയ്ക്ക് നല്ലതാണ്.
ചെടികളിൽ രോഗമോ കീടമോ വരുന്നതുവരെ ജൈവകീട നിയന്ത്രണി ഉപയോഗിക്കാൻ കാത്തിരിക്കരുത്. ചെടി നട്ട് ഒരു നിശ്ചിത ദിവസത്തിലൊരിക്കൽ (അതായത് ചെടി നട്ട് ഏഴാം ദിവസം വളം നൽകുകയാണെങ്കിൽ പത്താം ദിവസം കീടനിയന്ത്രണി പ്രയോഗിക്കാം.) ഇങ്ങനെ ഇവ പത്ത് ദിവസം ഇടവിട്ട് പ്രയോഗിക്കുന്നത്. രോഗകീടങ്ങൾ വരുന്നത് തടയാൻ നല്ലതാണ്.
അതിനായി വേപ്പെണ്ണ വെളുത്തുള്ളി ഇഞ്ചി മിശ്രിതം 100 മില്ലി 12 ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ഇലകളുടെ അടിയിലും മുകളിലുമായി വരത്തക്ക രീതിയിൽ തളിക്കുക. അല്ലെങ്കിൽ ഗോമൂത്രം കാന്താരി മിശ്രിതം പത്ത് മടങ്ങ് വെള്ളം ചേർത്ത് തളിക്കാം.
വിളവെടുപ്പ്
കൃഷി ചെയ്ത ഇനം, കൃഷി ചെയ്ത രീതി എന്നിവയനുസരിച്ച് 60-90 ദിവസത്തെ മൂപ്പ് ഉണ്ടാകാറുണ്ട്. കോളിഫ്ളവറിന്റെ പൂവിന്റെ തണ്ട് രൂപാന്തരം സംഭവിച്ചുണ്ടാകുന്ന ഭാഗമാണ് പച്ചക്കറിയായി ഉപയോഗിക്കുന്നത്.
Share your comments