കൃഷി എന്നാൽ മനസ്സിലിരുന്നാൽ പോരാ , പ്രായോഗികമായി ചെയ്യണം . എന്നാൽ മാത്രമേ വിജയിക്കൂ. ഇത് നമുക്ക് കാണിച്ചു തരുന്നത് തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പഞ്ചായത്തിലെ മണിമേട എന്ന പ്രശാന്ത സുന്ദരമായ ഭവനത്തിൽ താമസിക്കുന്ന ശ്രീമതി ചന്ദ്രികയാണ്. ഇവിടെ സമ്പുഷ്ടമായ പച്ചക്കറി വിളകളും കിളികൾ വട്ടം ചുറ്റി പറക്കുന്ന പഴു പഴുത്ത പഴങ്ങളാലും ഉള്ള ഹരിതവർണ്ണാഭമായ ഭൂപ്രകൃതി ആരുടേയും കണ്ണിനെ കുളിർ കോരിക്കുന്നതാണ്.
എളുപ്പത്തിൽ കൃഷി ചെയ്‌ത് വിളവെടുക്കാൻ സാധിക്കുന്ന പച്ചക്കറികൾ തെരെഞ്ഞെടുക്കുകയാണ് ആദ്യം ചന്ദ്രിക ചെയ്യുന്നത് .
ബീന്‍സ്, ബീറ്റ്‌റൂട്ട്, കാരറ്റ്, വെള്ളരി, ലെറ്റിയൂസ്, ജെര്‍ജീര്‍, മത്തങ്ങ, റാഡിഷ്, പച്ചമുളക്, ചീര, തക്കാളി, വെണ്ട എന്നിവയാണ് കൃഷി ചെയ്യുന്നത് . നടുമ്പോള്‍ ഓരോ വിത്തും തമ്മില്‍ 2.5-5cm അകലമുണ്ടാവും . ഇളകിയ മണ്ണ് ഉപയോഗിച്ച് വിത്ത് അല്‍പം മൂടിയ ശേഷം വെള്ളം തളിച്ചുകൊടുക്കുന്നു .
എപ്പോള്‍ വിത്ത് വിതയ്ക്കണമെന്ന് ആദ്യം മനസിലാക്കും? നഴ്‌സറികളില്‍ നിന്ന് വാങ്ങുന്ന വിത്തുകളുടെ പായ്ക്കറ്റിനു പുറത്ത് വിത്ത് വിതയ്‌ക്കേണ്ട സമയത്തെക്കുറിച്ചും എത്രത്തോളം ആഴത്തില്‍ നടണമെന്നതിനെക്കുറിച്ചും രണ്ടു ചെടികള്‍ തമ്മില്‍ എത്ര അകലം വേണമെന്നതിനെക്കുറിച്ചുമൊക്കെ ചിലപ്പോള്‍ വിവരിച്ചിട്ടുണ്ടാകും ഇല്ലെങ്കില്‍ സമീപത്തുള്ള നല്ല കര്‍ഷകരോട് ചോദിച്ചു മനസിലാക്കിയ ശേഷമേ വിത്ത് വിതയ്ക്കാറുള്ളൂ .
അതുപോലെ നടുന്ന മണ്ണിനെക്കുറിച്ചും നല്ല അറിവുണ്ട് . ഏതു തരം മണ്ണിലാണ് പോഷകങ്ങള്‍ നന്നായി അടങ്ങിയിട്ടുള്ളതെന്ന് മനസിലാക്കി മണ്ണ് കിളച്ചൊരുക്കി പഴയ ചെടികളുടെ അവശിഷ്ടങ്ങളും കളകളും ഒഴിവാക്കി ബാല്‍ക്കണികളില്‍ പാത്രങ്ങളില്‍ വളര്‍ത്താനായി ഉയര്‍ന്ന ഗുണനിലവാരമുള്ള നടീല്‍മിശ്രിതം നോക്കി വാങ്ങിച്ചാണ് ആദ്യ പടി തുടക്കം .
ചന്ദ്രിക സ്വതഃസിദ്ധമായി പല കൃഷി അറിവുകളും ആർജിച്ചെടുത്തിട്ടുണ്ട്. അവയിൽ ചിലത് നമുക്കായി പങ്കുവെച്ചു.
ചീര തുടങ്ങിയ ചെടികള്‍ക്ക് നേര്‍പ്പിച്ച ഗോമൂത്രം ഒഴിച്ചാല്‍ രോഗപ്രതിരോധ ശക്തി കൂടും. അഞ്ചിരട്ടി വെള്ളം ചേര്‍ത്താണ് ഈ ആവശ്യത്തിന് ഗോമൂത്രം നേര്‍പ്പിക്കേണ്ടത്.
മത്തന്‍ നട്ട് വള്ളി വീശുന്പോള്‍ മുട്ട് തോറും പച്ചച്ചാണകം വെച്ചു കൊടുക്കുക. വള്ളി വേഗം വളരും പെണ്‍പൂക്കളില്‍ മിക്കവയും കായ് ആകുകയും ചെയ്യും.
പയര്‍ പൂക്കുന്നതുവരെ വളം കുറച്ചേ നല്‍കാവു. പൂക്കാന്‍ തുടങ്ങുന്നതോടെ വളം കൂടുതലിടാം. ഇങ്ങനെ വളര്‍ച്ച നിയന്ത്രിച്ചാല്‍ തണ്ടിന്റെ ബലം കൂടും വിളവും കൂടും.
രാസവളം ഇടാതെ കാലിവളം മറ്റ് ജൈവവളങ്ങള്‍ ഇവ ഉപയോഗിച്ച് പയര്‍ വളര്‍ത്തിയാല്‍ ദീര്‍ഘകാലം വിളവെടുക്കാം.
മിച്ചം വരുന്ന തൈരും, തൈരുവെള്ളവും കറിവേപ്പില്‍ ഒഴിച്ചു കൊടുക്കുക. കറിവേപ്പ് തഴച്ച് വളരും.
പച്ചക്കറി കൂടാതെ പഴവർഗ്ഗ കൃഷിയും ഇവിടെ കാണാം. ഡ്രാഗൺ ഫ്രൂട്ട് . മുന്തിരിങ്ങ , ഓറഞ്ചു , പാഷൻ ഫ്രൂട്ട് എന്നിവയും ഇവിടെ മനോഹരമായി പൂത്തുലഞ്ഞും പഴമായും നിൽക്കുന്നു
കുടുബത്തിൻറെ പിന്തുണ ആണ് തൻറെ വിജയം എന്ന് ചന്ദ്രികയുടെ അഭിപ്രായം. ഭർത്താവായ രാജേന്ദ്രനും , മക്കളായ ചരണും , കിരണും എപ്പോഴും കൂടെയുണ്ട്.
Share your comments