<
  1. Organic Farming

6 ആഴ്ച്ച കൊണ്ട് വിളവ് കിട്ടുന്ന ചീര ചേമ്പ് കൃഷി വീട്ടിൽ ചെയ്യാം

സമീപകാലത്തായി അടുക്കളകൃഷിയിൽ വളരെയധികം പ്രചാരം കിട്ടിയ ഒരു ഇനമാണ് ചീര ചേമ്പ്.

Arun T
ചീര ചേമ്പ്.
ചീര ചേമ്പ്.

സമീപകാലത്തായി അടുക്കളകൃഷിയിൽ വളരെയധികം പ്രചാരം കിട്ടിയ ഒരു ഇനമാണ് ചീര ചേമ്പ്.

ഇതിന്റെ കുറച്ചു വിശേഷങ്ങൾ നമുക്ക് മനസ്സിലാക്കാം :

സാധാരണ കണ്ടു വരുന്ന ചേമ്പിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ ഇലകളും തണ്ടും പാചകം ചെയ്‌താൽ ചൊറിച്ചിൽ അനുഭവപ്പെടുകയില്ല.

വർഷം മുഴുവൻ വിളവ് ലഭിക്കും.

നല്ല നനവ് കിട്ടുന്ന സ്ഥലങ്ങളിൽ പെട്ടെന്ന് വ്യാപിക്കുന്ന ഈ ചേമ്പ് മിതമായ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽപോലും നല്ല വളർച്ച കാണിക്കുന്നു.

വിദേശ ഇനമായ ഇത് Tahitian ദ്വീപിൽ നിന്നും ഹവായ്യിൽ എത്തിച്ചേർന്നു എന്നും അത് കൊണ്ട് ഇതിന്റെ പേര് Tahitian spinach എന്ന് അറിയപ്പെട്ടു.

ഇതിന്റെ ഇലകളും തണ്ടും പ്രോട്ടീൻ,ഇരുമ്പ്,പൊട്ടാസ്യം,ഫൈബർ,വിറ്റാമിൻ A,B,C എന്നിവയുടെ നല്ലൊരു സ്രോതസ്സാണ്.

ഈ ഇനം ചേമ്പിന്റെ കിഴങ്ങ് വളരെ ചെറുതാണ്.

മാതൃസസ്യത്തിന് ചുറ്റുമായി അനേകം തൈകൾ മുളക്കുന്നതാണ്.

ഈ ചെറു തൈകൾ മാറ്റി നട്ട് വംശ വര്ധദ്ധനവ് നടത്തുന്നു.

തൈകൾ നട്ട് 6 -8 ആഴ്ച്ച കൊണ്ട് ആദ്യത്തെ വിളവ് എടുക്കാവുന്നതാണ്.

ഒരു വീട്ടിൽ നാല് തടം/ഗ്രോ ബാഗ് ചീരചേമ്പ് ഉണ്ടെങ്കിൽ സ്ഥിരമായി രണ്ടാഴ്ച കൂടുമ്പോൾ പറിക്കുവാനുള്ള തണ്ടും ഇലകളും ലഭിക്കുന്നതാണ്.

ഓരോ വീട്ടിലും നിർബന്ധമായും നട്ടിരിക്കേണ്ട ഒരു വിളവാണ് ചീരചേമ്പ്

മറ്റ്‌ പേരുകൾ:
Tahitian spinach,
Tahitian taro.
ശാസ്ത്രനാമം :
Xanthosoma brasiliense.

Manu G Nair

English Summary: CHEERA CHEMBU IS GOOD FOR HEALTH AND GOOD YIELD

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds