1. Organic Farming

Chilli farming steps to do and precautions പച്ചമുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കലോറി തീരെ അടങ്ങിയിട്ടില്ലാത്തതും ആന്റി ഓക്സിഡുകൾ അടങ്ങിയതും ധാരാളം വൈറ്റമിൻ സിയും അടങ്ങിയതാണ് പച്ചമുളക്. വൈറ്റമിൻ സി അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് തിളക്കവും കാഴ്ചക്കുറവ് പരിഹരിക്കാനും ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.

Arun T
പച്ചമുളക്
പച്ചമുളക്

കലോറി തീരെ അടങ്ങിയിട്ടില്ലാത്തതും ആന്റി ഓക്സിഡുകൾ അടങ്ങിയതും ധാരാളം വൈറ്റമിൻ സിയും അടങ്ങിയതാണ് പച്ചമുളക്. വൈറ്റമിൻ സി അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് തിളക്കവും കാഴ്ചക്കുറവ് പരിഹരിക്കാനും ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.

നിലമൊരുക്കലും നടീലും

സൂര്യപ്രകാശം നേരിട്ടടിക്കുന്നതും നീർവാർച്ചാ സൗകര്യമുള്ളതുമായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. സ്ഥലത്തെ കാടുപടലങ്ങൾ വെട്ടി തീയിട്ട് നശിപ്പിച്ച ശേഷം കട്ടകൾ ഉടച്ച് ജൈവവളം ചേർത്ത് വീണ്ടും ഒന്നു കൂടി കിളച്ച് വേണം കൃഷിസ്ഥലം തയ്യാറാക്കേണ്ടത്. 45 സെ.മീ അകലത്തിൽ ചാലുകീറി 45 സെ.മീ ഇടവിട്ട് തൈകൾ നടാവുന്നതാണ്. വർഷകാലത്ത് പണകളിലും വേനൽകാലത്ത് വരമ്പുകളിലുമാണ് കൃഷി ചെയ്യേണ്ടത്. വിത്ത് പാകി തൈകളാക്കിയതിനു ശേഷം പറിച്ചു നടുന്നതാണ് നല്ലത് നിലമൊരുക്കുമ്പോൾ ചാണകപ്പൊടി ഒരു കിലോഗ്രാം, മണ്ണിര കമ്പോസ്റ്റ് ഒരു കിലോഗ്രാം, വേപ്പിൻ പിണ്ണാക്ക് 500 ഗ്രാം, ചാരം 500 ഗ്രാം എന്നിവ അടിവളമായി നൽകിയതിനു ശേഷം നടാവുന്നതാണ്.

പരിപാലനം

മുളക് പറിച്ചു നട്ട് 14-ാം ദിവസം മുതൽ വേപ്പെണ്ണ വെളുത്തുള്ളി - ഇഞ്ചി മിശ്രിതം, തളിച്ചു കൊടുക്കുന്നത് കീടത്തിൽ നിന്നും മുളകിനെ സംരക്ഷിക്കും. കൂടാതെ കഞ്ഞിവെള്ളം നേർപ്പിച്ച് 5 ദിവസത്തിൽ ഒരിക്കൽ തളിച്ചു കൊടുക്കുന്നതും നല്ലതാണ്. 15 ദിവസത്തിലൊരിക്കൽ അടിവളമായി മണ്ണിൽ ചാണകം 10 കിലോ ഗ്രാം, പാറപ്പൊടി (250 ഗ്രാം). ചാരം 3 കിലോ, വേപ്പിൻ പിണ്ണാക്ക് 10 കിലോ ഗ്രാം എന്നിവ നന്നായി മിക്സ് ചെയ്ത് ചെടി ഒന്നിന് 100 ഗ്രാം എന്ന തോതിൽ ചുവട്ടിൽ നൽകുക വിളവു കഴിഞ്ഞ് വെട്ടിവിട്ടാൽ 4 തവണ വരെ വിളവെടുക്കാം.

വളങ്ങളും കീടനിയന്ത്രണികളും

തൈ നട്ട് പത്താം ദിവസം കഴിയുമ്പോൾ മുതൽ പഞ്ചഗവ്യം, അമൃതപാനി, ജീവാമൃതം ഇവയിൽ ഏതെങ്കിലുമൊന്ന് പത്ത് ദിവസത്തിലൊരിക്കൽ ഒഴിച്ചു കൊടുക്കുന്നത് വളർച്ചയ്ക്ക് നല്ലതാണ്.

ചെടികളിൽ രോഗമോ കീടമോ വരുന്നതുവരെ ജൈവകീട നിയന്ത്രണി ഉപയോഗിക്കാൻ കാത്തിരിക്കരുത്. ചെടി നട്ട് ഒരു നിശ്ചിത ദിവസത്തിലൊരിക്കൽ അതായത് ചെടി നട്ട് ഏഴാം ദിവസം വളം നൽകുകയാണെങ്കിൽ പത്താം ദിവസം കീടനിയന്ത്രണി പ്രയോഗിക്കാം.) ഇങ്ങനെ ഇവ പത്ത് ദിവസം ഇടവിട്ട് പ്രയോഗിക്കുന്നത് രോഗകീടങ്ങൾ വരുന്നത് തടയാൻ നല്ലതാണ്.

അതിനായി വേപ്പെണ്ണ വെളുത്തുള്ളി ഇഞ്ചി മിശ്രിതം 100 മില്ലി 12 ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ഇലകളുടെ അടിയിലും മുകളിലുമായി വരത്തക്ക രീതിയിൽ തളിക്കുക. അല്ലെങ്കിൽ ഗോമൂത്രം കാന്താരി മിശ്രിതം പത്ത് മടങ്ങ് വെള്ളം ചേർത്ത് തളിക്കാം.

വിളവെടുപ്പും വിളവും

പച്ചക്കറിക്കും വിത്തു സംസ്കരണത്തിനും ഉള്ള മുളക് കായ്കൾ വിളയുമ്പോൾ വിളവെടുക്കാം. പച്ച കായ്കൾ അടർത്തുമ്പോൾ കുലകളിലെ ഇളം മുളകുകൾ മുറിഞ്ഞു വീഴാതെ നോക്കണം.

വിത്തുശേഖരണം

കേടുപാടുകളും കീടാക്രമണങ്ങളും ഇല്ലാത്ത മൂപ്പ് എത്തിയ പഴുത്ത കായ്കൾ ഉണങ്ങി വരുമ്പോൾ അവ ശേഖരിച്ച് സൂര്യപ്രകാശത്തിൽ ഉണക്കി സൂക്ഷിക്കാം.

English Summary: Chilli farming steps to do and precautions

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds