ചേന, ചേമ്പ്, കൂവ തുടങ്ങിയവയുടെ പല ഇനങ്ങളും തണൽ കൂടുതലായുള്ള തെങ്ങിൻ തോപ്പിലും വിജയക രമായി കൃഷി ചെയ്യാം. കാലാവസ്‌ഥാ വ്യതിയാനമുണ്ടാ ക്കുന്ന ദോഷങ്ങളെ മറികടക്കാനായുള്ള ക്ലൈമറ്റ് സ്മാർട്ട് കൃഷി സമ്പ്രദായങ്ങൾക്ക് അനുയോജ്യമായ ഇനങ്ങളും കൃഷി മുറകൾക്കും, പുറമെ നിന്നുള്ള ഇൻപുട്ടുകളുടെ അളവ് കുറയ്ക്കേണ്ടുന്ന ആവശ്യകതകൾക്കും എല്ലാം വളരെ അനുകൂലമായ വിളകളാണിവയെന്ന് സി ടി സി ആർ ഐ നടത്തിയ പഠനങ്ങൾ കാണിക്കുന്നു.
കിഴങ്ങുവിള ഇടവിള കൃഷി തെങ്ങിൻ്റെ വിളവിൽ അഞ്ചു മുതൽ പതിനഞ്ചു ശതമാനം വരെ വർദ്ധന ഉണ്ടാ ക്കുന്നുണ്ട്. നാടൻ കാച്ചിൽ, ചെറുകിഴങ്ങ്, ചേന, പാൽ ചേമ്പ്, കൂവ എന്നീ വിളകൾ ഇടവിളകളായി ഉത്തമം
Share your comments