1. Organic Farming

പുത്തൻ ഡിസൈനുകളും ആയി കയർമേഖല കുതിപ്പിന് ഒരുങ്ങുന്നു

കയർമേഖലയിൽ ഉത്പന്ന വൈവിധ്യവത്കരണ ത്തിനൊരുങ്ങി സംസ്ഥാന കയർ കോർപ്പറേഷൻ. വിപണി താത്പര്യങ്ങൾക്കനുസരിച്ച് ഉത്പന്നങ്ങൾ ഉണ്ടാക്കുകയാണു ലക്ഷ്യം. പരമ്പരാഗത ഉത്പന്നങ്ങൾ പുതിയ ഡിസൈനുകളിൽ അവതരിപ്പിക്കുന്നതിനൊപ്പം പുതിയവയും നിർമിക്കുന്നതാണു പദ്ധതി.

Arun T
കയർ
കയർ

കയർമേഖലയിൽ ഉത്പന്ന വൈവിധ്യവത്കരണ ത്തിനൊരുങ്ങി സംസ്ഥാന കയർ കോർപ്പറേഷൻ. വിപണി താത്പര്യങ്ങൾക്കനുസരിച്ച് ഉത്പന്നങ്ങൾ ഉണ്ടാക്കുകയാണു ലക്ഷ്യം. പരമ്പരാഗത ഉത്പന്നങ്ങൾ പുതിയ ഡിസൈനുകളിൽ അവതരിപ്പിക്കുന്നതിനൊപ്പം പുതിയവയും നിർമിക്കുന്നതാണു പദ്ധതി. പരമ്പരാഗത കയറു ഉത്പന്നങ്ങൾക്കു വിദേശ ത്തുൾപ്പെടെ ആവശ്യക്കാരില്ലാത്ത സാഹചര്യത്തിലാണിത്.

ഉത്പാദകർ, തൊഴിലാളി സംഘങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ഡിസൈനർമാർ എന്നിവരെ ഉത്പാദകർ, തൊഴിലാളി സംഘങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ഡിസൈനർമാർ എന്നിവരെ ഉൾപ്പെടുത്തി ശില്പശാല നടത്തി. ഭോപാൽ എൻ.ഐ.ഡി.യുമായി സഹകരിച്ചാണു പുത്തൻ ഡിസൈനുകൾ കണ്ടെത്തുന്നതും പരിശീലനം നൽകുന്നതും.

വിപണിയിലെ മാറ്റം ഉത്പന്ന നിർമാണത്തിലും പ്രതിഫലിക്കുന്ന രീതിയിലാണു പദ്ധതി. വ്യത്യസ്തത പഠിക്കാം, പരീക്ഷിക്കാം

കയർ കോർപ്പറേഷനു കീഴിൽ ഏകദേശം 70 സൊസൈറ്റികളിലായി പതിനയ്യായിരത്തിലേറെ തൊഴിലാളികളുണ്ട്. ഓരോ സൊസൈറ്റിയിൽ നിന്ന് ഒന്നോ രണ്ടോ പേർക്ക് മൂന്നു മാസത്തെ പരിശീലനം നൽകും. ഇതിനായി സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദിവസം 600 രൂപ വീതം സ്റ്റൈപ്പൻഡ് നൽകും. ഇവരാകും സൊസൈറ്റികളിലെ മറ്റുള്ളവരെ പരിശീലിപ്പിക്കുക. 50 പേരടങ്ങുന്ന ആദ്യ സംഘത്തിന്റെ പരിശീലനം നവംബറിൽ തുടങ്ങി. ഇവർ നിർമിക്കുന്ന ഉത്പന്നങ്ങൾ കയർ കോർപ്പറേഷൻ വാങ്ങുന്നതിലൂടെ തൊഴിലുറപ്പും സാധ്യമാകുമെന്നു ചെയർമാൻ ജി. വേണുഗോപാൽ പറഞ്ഞു.

English Summary: Coir based new design products for revival

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds