കിലുക്കി വളർത്തിയാൽ വിളകൾക്കുള്ള ഗുണങ്ങൾ
കിലുക്കിയുടെ കുരുവിൽ നിന്നും എടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യമല്ലെങ്കിലും, ഷാമ്പൂ, ക്രീമുകൾ എന്നിവ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. നല്ലൊരു പച്ചിലവളമാണ് കിലുക്കി. വിളകൾക്ക് പുതയിടാനും ഇതുപയോഗിക്കുന്നു. കൃഷിതോട്ടങ്ങളിൽ ഇതൊരു ജൈവ പ്രതിരോധവുമാണ്.
വിളകളെ ആക്രമിക്കുന്ന മൺനിരപ്പിനു താഴെയുള്ള ഒളിപ്പോരാടിയായ നിമാവിരകളെ പ്രതിരോധിക്കാൻ കഴിയുന്ന സസ്യമാണിത്. നിമാവിരകളുടെ ആക്രമണം മൂലം ചെടി വാടുകയും മഞ്ഞളിക്കുകയും വളർച്ച മുരടിക്കുകയും ചെയ്യും.
പ്രധാന വിളകളോടൊപ്പം കിലുക്കി നട്ടാൽ വിരകൾ അങ്ങോട്ട് പോവുകയും കീടങ്ങളെ തന്നിലേക്ക് ആകർഷിച്ച് പ്രധാന വിളയെ സംരക്ഷിക്കുകയും ചെയ്യുന്നു. തെങ്ങിൻ തോപ്പിൽ ഉപയോഗിക്കാൻ അനുയോജ്യമായ പച്ചിലവളമാണ് കിലുക്കി.
നെൽവയലുകളിലും ഇത് ഉപയോഗിക്കാം. ചില രാജ്യങ്ങളിൽ ഇതിന്റെ പൂക്കളും തളിരിലികളും പച്ചക്കറിയായി ഉപയോഗിക്കുന്നു. വിയറ്റ്നാമിൽ ഇതിന്റെ കുരുക്കൾ വറുത്തു തിന്നാറുണ്ട്. 1% നൈട്രജൻ അടങ്ങിയിരിക്കുന്ന ഇത് മണ്ണിൽ ചേർത്തു കൊടുക്കുന്നത് മണ്ണിന്റെ ഫലപുഷ്ടി വർദ്ധിക്കുന്നതിന് സഹായിക്കുന്നു.
ആരോഗ്യപരമായ ഗുണങ്ങൾ
ചുമ, പനി, ഹൃദയ സംബന്ധമായ അസുഖങ്ങൾ, അതിസാരം, അജീർണ്ണം, ചൊറി, എന്നിവക്കെല്ലാം കിലുക്കി ഔഷധമായി ഉപയോഗിക്കുന്നു. ഇതിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ചർമ്മരോഗങ്ങൾ വരാതിരിക്കുന്നതിനായി കുട്ടികളെ കുളിപ്പിക്കാറുണ്ട്.
വിത്ത് പൊടിച്ചത് പാലിൽ ചേർത്ത് കഴിക്കുന്നത് ശരീരത്തിന് ശക്തിപകരുമെന്ന് പറയപ്പെടുന്നു. തേൾ കുത്തിയാൽ വേദന ശമിപ്പിക്കുന്നതിന് ഇതിന്റെ വിത്ത് ഗുണകരമാണ്.
അതു പോലെ തന്നെ കഴിച്ചാൽ മതിയെന്നു നാട്ടുവൈദ്യത്തിൽ പറയുന്നു. (Pyrrolitidine) എന്ന ആൽക്കലോയ്ഡ് ഇതിൽ അടങ്ങിയിരിക്കുന്നു. ഇതിന്റെ വിഷാംശത്തിനു കാരണം ഈ ആൽക്കലോയ്ഡിന്റെ സാന്നിദ്ധ്യമാണ്.
Share your comments