പാശ്ചാത്യ വൈദ്യശാസ്ത്രത്തിലെ അഗ്രഗണ്യനായ ഹിപ്പോക്രാറ്റസ് ശ്വസനവ്യവസ്ഥയിലെയും വയര്‍ സംബന്ധമായ പ്രശ്‌നങ്ങളുടെയും പരിഹാരങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത് വെളുത്തുള്ളി ആണെന്ന് പറയപ്പെടുന്നു.
അല്ലിയം എന്ന ജനുസില്‍പ്പെടുന്ന പ്രധാനപ്പെട്ട വിളയാണ് വെളുത്തുള്ളി. അല്ലിയം സറ്റൈവം എന്നാണ് വെളുത്തുള്ളിയുടെ ശാസ്ത്രനാമം. ഫ്‌ളാറ്റുകളിലും വീടുകളിലുമെല്ലാം,ശ്രമിച്ചാല്‍ വളര്‍ത്തിയെടുക്കാവുന്ന വിളയാണിത്. കേരളത്തില്‍ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വട്ടവടയിലാണ് വെളുത്തുള്ളി കൂടുതലും കൃഷി ചെയ്യുന്നത്.
വെളുത്തുള്ളി കൃഷിക്ക് ഏറ്റവും അനുയോജ്യം മണൽ കലർന്നുള്ള മണ്ണാണ് സാധാരണ ഉപയോഗിക്കുന്ന കമ്പോസ്റ്റ് ചേര്‍ത്ത മണ്ണ് അനുയോജ്യമായ രീതിയില്‍ പാകപ്പെടുത്തണം.ഈർപ്പം കൂടുതലായി പാടില്ല. അധികം ഈർപ്പം ൽക്കാത്ത മണ്ണ് വെളുത്തുള്ളി കൃഷിക്ക് ഉപയോഗിച്ചാണ് കൂടുതൽ വിളവ് എടുക്കുന്നത് നല്ല ശ്രദ്ധയോടെ പരിപാലിച്ചാൽ മാത്രമേ .പരിപാലനമാണ് വെളുത്തുള്ളി കൃഷിയുടെ അടിസ്ഥാനം .
അമിതമായ ശൈത്യ കാലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല .അമിത ശൈത്യത്തിൽ വെളുത്തുള്ളി നല്ല രീതിയിൽ വളരില്ല . കളിമണ്ണ് നിറഞ്ഞ പ്രതലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല . കമ്പോസ്റ്റാണ് വെളുത്തുള്ളി കൃഷിക്ക് അനുയോജ്യം. അനുയോജ്യമായ അളവിൽ പാകപ്പെടുത്തി ചേർത്ത് വേണം വെളുത്തുള്ളി നടാനുള്ള മണ്ണൊരുക്കാൻ . വളം വളരെ അത്യാവശ്യമാണ് .
അധികം നീർ വാർച്ചയില്ലാത്ത , വളമുള്ള മണ്ണ് വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമാണ് . പാകത്തിനുള്ള വെളുത്തുള്ളി അല്ലി നടാനായി തിരഞ്ഞെടുക്കുക പാകമുള്ള വിത്ത് വേണമെന്നത് അത്യാവശ്യമാണ് .പല തരത്തിലുള്ള വെളുത്തുള്ളി ഇന്ന് ലഭ്യമാണ് .
അവയിൽ ഏറെ വലുപ്പമുള്ളതും , ചീയൽ രോഗം പോലുള്ളവ ബാധിക്കാത്തതും നല്ലതും മാത്രം നടാൻ തിരഞ്ഞെടുക്കുക .ഓരോ അല്ലികൾ വീതം അടർത്തിയെടുക്കുക. കടുപ്പമുള്ളതും മൃദുലവും ഒക്കെ ഇത്തരം കൂട്ടത്തിലുണ്ടകും . മൃദുലമായ അറ്റമുള്ളവ തണുത്ത പ്രതലങ്ങളിൽ നന്നായി വളരാറില്ല മുരടിപ്പ് കണ്ട് വരറുണ്ട് . കടുപ്പമുള്ളവ ഏത് കാലാവസ്ഥയിലും വളരും , തണുത്ത അന്തരീക്ഷത്തിൽ പോലും ഇവ വളരുന്നു .
ഏഷ്യാറ്റിക് എന്ന ഇനം വെളുത്തുള്ളി ഏത് കാലാവസ്ഥയിൽ നട്ടാലും വളരുന്നു . എങ്കിലും അധികം തണുപ്പും മണ്ണിൽ ഈർപ്പവും നിൽക്കാത്ത പ്രതലങ്ങൾ തന്നെയാണ് വെളുത്തുള്ളി കൃഷിക്ക് അനുയോജ്യം . ഉള്ളിയെ പോലെ തന്നെ അല്ലിസിൻ കുടുംബത്തിൽ പെട്ടതാണു വെളുത്തുള്ളിയും . വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിനാണ് വെളുത്തുള്ളിക്ക് ഇത്ര ഗുണങ്ങൾ നൽകുന്നതിൽ പ്രധാനി . പ്രതിരോധ ശക്തിയടക്കം വർധിപ്പിക്കാൻ കഴിവുള്ള ഒന്നാണ് വെളുത്തുള്ളി . ഇത് പച്ചക്കും കറി വച്ചും കഴിക്കാവുന്നതാണ് . ഹൃഗ്രോഗവും പക്ഷാഘാതവും വരെ വരാത െനോക്കാൻ മിടുക്കുണ്ട് ഈ ഇത്തിരി കുഞ്ഞന് . ശരീരത്തിലെ ചീത്ത കൊളസ്ട്രോളെയും വെളുത്തുള്ളി നിശേഷം ഇല്ലാതാക്കുന്നു . ദഹനം പോലും സുഗമമാക്കി തീർക്കാൻ വെളുത്തുള്ളി സഹായിക്കും . വെളുത്തുള്ളിയിൽ ആന്റി ഒാക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട് അതിനാലാണ് വെളുത്തുള്ളി ഒരു മാതിരിപ്പെട്ട രോഗങ്ങളെ തടഞ്ഞ് ആരോഗ്യത്തെ കാത്ത് സംരക്ഷിക്കുന്നത് .
കൃഷിയിൽ നിന്ന് വിളവ്
കൃഷിയിൽ നിന്ന് വിളവ് വെളുത്തുള്ളി കൃഷി ചെയ്യുന്നതിന് മുൻപ് മണ്ണ് ഒരുക്കൽ അത്യാവശ്യമാണ് . കംപോസ്റ്റ് ചേർത്ത് അനുയോജ്യമായ അളവിൽ മണ്ണിനെ പാകപ്പെടുത്തി എടുക്കണം . അതിന് ശേഷം ശ്രദ്ധാ പൂർവ്വം അല്ലികളായി വെളുത്തുള്ളിയെ അടർത്തണം . കേടു പടുകൾ പറ്റാതെ വെളുത്തുള്ളി അല്ലി വേർ തിരിച്ചെടുക്കുക . ഒക്ടോബർ നവംബർ മാസങ്ങളാണ് സാധാരണയായി വെളുത്തുള്ളി കൃഷിക്ക് ആൾക്കാർ തിരഞ്ഞെടുക്കാറ് .വെളുത്തുള്ളി അല്ലി നടാനായി വേർ തിരിച്ചതിന് ശേഷം വെള്ളത്തിൽ കുതിർക്കണം , സാധാരണയായി നട്ട് അഞ്ച് ദിവസങ്ങൾക്ുള്ളിൽ തന്നെ മുള കണ്ട് വരുന്നു . മൂന്ന് മുതൽ നാല് മാസം വരെയുള്ള കാലയളവിനുള്ളിൽ വെളുത്തുള്ളി കൃഷിയിൽ നിന്ന് വിളവ് എടുക്കാവുനാനതാണ് . ഇത് തന്നെയാണ് വെളുത്തുള്ളി കൃഷിയുടെ ഗുണവും , കുറഞ്ഞ സമയത്തിനുള്ളിൽ വെളുത്തുള്ളി വിളവെടുക്കാം . കൃഷിക്ക് മണ്ണ് ഒരുക്കുന്നതിലും ജല സേചനത്തിലും നല്ല ശ്രദ്ധ പുലർത്തിയാൽ മേൻമയേറിയ വെളുത്തുള്ളി എത് ഫ്ലാറ്റിലും , വീടുകളുടെ പറമ്പിലും വളർത്തിയെടുക്കാം .
Share your comments