സാമ്പാറിലെ മുഖ്യ ഘടകമായ കായം വളർത്തി വിളവെടുക്കുന്നത് ഇത്തിരി പ്രയാസമുള്ള കാര്യമാണ്. Ferula Asafoetida എന്ന scientific name ഉള്ള കായം, hing എന്ന പേരിലാണ് ഇന്ത്യയിൽ പല സ്ഥലത്തും അറിയപ്പെടുന്നത്. ഭൂമിക്കടിയിലുള്ള വേരുകളിലുള്ള latex അഥവാ gum oleoresin ഉണക്കിയാണ് കായമാക്കി മാറ്റുന്നത്. ചെടിയുടെ ചുവട്ടിലെ വേരിൽ നിന്ന് ഊറിവരുന്ന കറ ഉണക്കിയാണ് നാം കറികളിൽ ഉപയോഗിക്കുന്നത്. കായച്ചെടിയുടെ കൃഷിക്ക് പ്രോത്സാഹനവുമായി മുന്നിട്ടിറങ്ങുകയാണ് ചില സംസ്ഥാനങ്ങൾ.
ബഹുവർഷിയായ ഈ സസ്യം 1 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ വളരും. കാശ്മീരിലും പഞ്ചാബിന്റെ ചില ഭാഗങ്ങളിലുമാണ് ഈ ചെടി വളരുന്നത്. ഇന്ത്യയിലേക്കും ലോകത്തിൻറെ മറ്റുഭാഗങ്ങളിലേക്കും കായം കയറ്റി അയക്കുന്നത് പ്രധാനമായും ഇറാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമാണ്.
കായചെടിയുടെ തണ്ടിന് 30cm മുതൽ 40cm വരെ വണ്ണമുണ്ടാകും. ഇളംപച്ച കലർന്ന മഞ്ഞ നിറമുള്ള കുലകളായുള്ള പൂക്കളാണുണ്ടാകുന്നത്. വേരുകൾ മാംസളവും നന്നായി വളരുന്നതുമാണ്.
കായത്തിന് രൂക്ഷമായ മണമുണ്ടാകാൻ കാരണം അതിലടങ്ങിയിട്ടുള്ള sulphur സംയുക്തങ്ങളാണ്. സ്‌റ്റാർച്ചുമായി യോജിപ്പിച്ചശേഷമാണ് വിൽപ്പനക്ക് എത്തുന്നത്. രണ്ട് പ്രധാനപ്പെട്ട ഇനങ്ങളാണ് Milky White Asafoetida, Red Asafoetida എന്നിവ. അതായത് പാൽക്കായവും ചുവന്ന കായവും.
മരത്തിൻറെ തടി, തായ് വേര് എന്നിവിടങ്ങളിൽ മുറിവുണ്ടാക്കി കറ ശേഖരിക്കും. ഈ കറയ്‌ക്കു ചാരനിറം കലർന്ന വെള്ള നിറമായിരിക്കും. ഈ കറ നന്നായി ഉണങ്ങുമ്പോഴാണ് കട്ടിയുള്ള കായം ലഭിക്കുന്നത്. കായത്തിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.
Institute Of Himalayan bio-resource technology ആണ് ആദ്യമായി Asafoetida കൃഷി ഇന്ത്യയിൽ ആരംഭിച്ചത്. 2018 ൽ ന്യൂഡൽഹിയിലെ National Bureau Of Plant Genetic Resources ഈ സുഗന്ധവിളയുടെ വിത്തുകൾ ശേഖരിച്ച് പരീക്ഷണകൃഷി നടത്തിയിരുന്നു.
Share your comments