നല്ല സൂര്യപ്രകാശവും ഈർപ്പവും നീർവാർച്ചയുള്ള മണ്ണുമാണ് ചെറി പെപ്പറിൻ്റെ കൃഷിക്ക് അനുയോജ്യമായത്. ഉയർന്ന ഈർപ്പമുള്ളതും 70-80 ഫാരൻ - ഹീറ്റ് ചൂടുള്ള പകലുകളും 55-65 ഫാരൻഹീറ്റ് ചൂടുള്ള രാത്രികളിലും അവ നന്നായി വളരും. മണ്ണിൽ കംപോസ്‌റ്റ് ചേർക്കുന്നത് ചെടി വളരാൻ നല്ലതാണ്. മണലും പെർലൈറ്റും മണ്ണിൽ ചേർക്കുന്നത് നീർവാർച്ച മെച്ചപ്പെടുത്തും. ചൂട് നിലനിൽക്കുന്ന - മണ്ണിൽ നന്നായി വളരുന്നതിനാൽ കറുത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് മണ്ണ് മൂടിയിട്ടതിനു ശേഷം ഒരാഴ്ച കഴിഞ്ഞ് നടുന്നത് നന്നായിരിക്കും.
ദല്ലെ ഖുർസാനി ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 500 മുതൽ 1400 മീറ്റർ വരെ ഉയരത്തിൽ ഇൻ-സിറ്റു, എക്സ്-സിറ്റു സാഹചര്യത്തിൽ വളർത്താം. മണൽ കലർന്ന കളിമണ്ണാണ് മികച്ചത്. 5.5 മുതൽ 7.5 വരെ പിഎച്ചിൽ വളരും. വെള്ളം കെട്ടിനിൽക്കരുത്. രാത്രിയിൽ പന്ത്രണ്ട് ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള തണുപ്പ് ഇവയുടെ വളർച്ചയേയും കായ് പിടുത്തത്തേയും ബാധിക്കും.
നടീൽ
ഒരു മീറ്റർ x ഒരു മീറ്റർ അകലത്തിൽ വാരം കോരിയാണ് നടുന്നത്. ട്രൈക്കോഡെർമ വിരിഡെ, സ്യൂഡോമൊണാസ് ഫ്ളൂറസെൻസ് എന്നിവ പത്ത് ശതമാനം നിരക്കിൽ നടുന്നതിന് 15 മിനിട്ട് മുമ്പ് മുളക് തൈകളുടെ വേരുകളിൽ പ്രയോഗിക്കുന്നത് വാട്ടത്തെ തടയാൻ സഹായകമാണ്.
പോളിഫിലിം ഉപയോഗിച്ച് പുതയിടുന്നതും നല്ലതാണ്. ചെടി നട്ടു കഴിഞ്ഞാൽ രണ്ടു മുതൽ മൂന്നു വർഷം വരെ വിളവ് നൽകും.
പറിച്ചു നടീൽ
തൈകൾ 30-35 ദിവസം പ്രായമാകുമ്പോഴാണ് നഴ്സറിയിൽനിന്നും പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചു നടുന്നത്. പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചു നടുന്നതിന് മുമ്പ് അനുരൂപപ്പെടുന്നതിനായി ഒരു ദിവസം തുറന്ന സ്ഥലത്ത് വയ്ക്കുന്നത് നല്ലതാണ്.
വിളവെടുപ്പും വിളവും
നട്ട് 70 മുതൽ 80 ദിവസംകൊണ്ട് പൂവിടാൻ തുടങ്ങും. പഴുത്തു തുടങ്ങുന്ന സമയത്താണ് പറിച്ചെടുക്കുന്നത്. വിപണിയുടെയും കർഷകരുടെയും ആവശ്യത്തിന് അനുസരിച്ചാണ് വിളവെടുപ്പ്. ദല്ലെ ഖുർസാനി പച്ചയായിരിക്കുമ്പോഴും പഴുത്തതിന് ശേഷവും ആവശ്യകതയുണ്ട്. പോഷകങ്ങളുടെയും കൃഷിപ്പണികളുടെയും അനുസരിച്ച് പൂവിടുന്നതും കായ്ക്കുന്നതും രണ്ടു മുതൽ മൂന്നു വർഷം വരെ നീണ്ടു നിൽക്കും. പൊതുവായി, നാലു മുതൽ അഞ്ചു പ്രാവശ്യം ഓരോ വർഷവും വിളവെടുക്കാം. ഒരു ചെടിയിൽ നിന്നും അര കിലോ മുതൽ ഒരു കിലോ വരെ വിളവ് ലഭിക്കും. ഹെക്ടറിന് 80-150 ക്വിന്റൽ വരെ മുളക് ലഭിക്കും.
Share your comments