കുരുമുളകിന്റെ ഉപയോഗ രീതി ഓരോ രാജ്യത്തും വ്യത്യസ്തമാണ് .കുരുമുളക് കൊണ്ട് ഉണ്ടാക്കാവുന്ന ഉത്പന്നങ്ങളാണ് നിർജ്ജലീകരിച്ച പച്ച കുരുമുളക്, ശീതീകരിച്ച് ഉണക്കിയ പച്ച കുരുമുളക്, ഉപോത്പന്നങ്ങൾ എന്നിവ. ഇവയെല്ലാം തന്നെ ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും സുലഭമാണ്.
നിർജ്ജലീകരിച്ച പച്ച കുരുമുളക്
ആയതിനാൽ കയറ്റുമതി ചെയ്യുന്നവർക്ക് പാക്കിംഗ് ചിലവ് ഗണ്യമായി കുറഞ്ഞിരിക്കും. മുക്കാൽ ഭാഗം മൂപ്പെത്തിയും പൂർണ്ണമായി മൂപ്പെത്തിയതുമായ പച്ച കുരുമുളകാണ് ഈ ഉത്പന്നത്തിന് ഉപയോഗിക്കുന്നത്.
കഴുകി വൃത്തിയാക്കി ബ്ലാഞ്ചിംഗ് നടത്തിയ കുരുമുളക് നിർജ്ജലീകരണം ചെയ്യുന്നതിനായി ഊഷ്‌മാവ് ക്രമീകരിച്ച യന്ത്രത്തിൽ (മെക്കാനിക്കൽ ഡീ ഹൈഡ്രേറ്ററുകളിൽ 60 ഡിഗ്രി സെൽഷ്യസ്) 12 മുതൽ 16 മണിക്കൂർ ഉണക്കിയെടുക്കുമ്പോൾ നിർജ്ജലീകരിച്ച കുരുമുളക് തയ്യാറായി.
കാൻ ചെയ്ത (ടിന്നിലടച്ച) മൂപ്പ് കുറഞ്ഞ പച്ച കുരുമുളക്
നല്ല ഇനം പച്ച കുരുമുളകിൻ്റെ രുചി, പച്ചനിറം, സുഗന്ധം, ചെറിയ എരിവ് ഈ ഘടകങ്ങളാണ് ഈ ഉത്പന്നത്തെ ചില യൂറോപ്യൻ രാജ്യങ്ങളിലും ജപ്പാനിലും അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും പ്രിയം കൂട്ടിയത്. മൂപ്പെത്തുന്നതിന് ഒരു മാസം മുമ്പാണ് ടിന്നിലടച്ച കുരുമുളകുണ്ടാക്കാൻ നല്ല പാകം. തിരികൾ പറിച്ചെടുത്ത, ഉതിർത്തെടുത്ത മണികൾ ക്ലോറിൻ വെള്ളത്തിൽ 30 മിനിട്ട് മുക്കിവെച്ച ശേഷം നന്നായി കഴുകിയെടുത്ത് ക്യാനുകളിൽ ഉപ്പും (20 ഗ്രാം ഉപ്പ്), സിട്രിക് ആസിഡും, പ്രിസർവേറ്റീവും ചേർത്ത് സൂക്ഷിക്കുന്ന രീതിയാണ്.
ശീതീകരിച്ച് ഉണക്കിയ പച്ച കുരുമുളക്
അതിശൈത്യമുപയോഗിച്ച് ശീതീകരിച്ച് ഉണക്കിയെടുക്കുന്ന പച്ച കുരുമുളകിന് കഴിഞ്ഞ പതിറ്റാണ്ടിലാണ് വിദേശ വിപണയിൽ പ്രിയം ഏറി വന്നത്. പകുതി മൂപ്പ് മുതൽ മുക്കാൽ ഭാഗം മൂപ്പ് വരെയുള്ള മണികൾ ഇതിന് ഉപയോഗിക്കാം. നന്നായി കഴുകി വൃത്തിയാക്കിയ പച്ച കുരുമുളക് ബ്ലാഞ്ചിംഗ് ചെയ്യണം. അതിനു ശേഷം ശീതീകരണികളിൽ അതിശൈത്യത്തിൽ 40 ഡിഗ്രി സെൽഷ്യസിൽ മരവിപ്പിക്കണം.
കുരുമുളക് മണികൾ 2 ശതമാനം ഉപ്പ് ലായിനിയും 0.25 ശതമാനം സിട്രിക് ആസിഡിലും മുക്കിയാണ് മരവിപ്പിക്കുന്നത്. നിർജ്ജലീകരിക്കുമ്പോൾ തൂക്കം 45 ശതമാനം ആയി കുറയുന്നു. ഇവ ടെട്രാ പാക്കുകളിൽ ആക്കി വിപണിയിൽ എത്തിക്കുന്നു. ശീതീകരിച്ച് ഉണക്കിയെടുത്ത കുരുമുളകിന്റെ നിറവും മണവും കൂടുതൽ നന്നായിരിക്കും.
ഉപ്പു ലായിനിയിൽ സംസ്‌കരിച്ച പച്ച കുരുമുളക് (ഗ്രീൻ പെപ്പർ ഇൻ ബ്രൈൻ)
മുക്കാൽ ഭാഗം മൂപ്പ് മുതൽ നന്നായി മൂപ്പെത്തിയ പച്ച കുരുമുളക് മണികൾ നന്നായി കഴുകിയിട്ട് 100 പി.പി.എം. വീര്യമുള്ള ക്ലോറിൻ ലായനിയിൽ 1 മണിക്കൂർ മുക്കി വെക്കണം. ദീർഘനാൾ സൂക്ഷിക്കുമ്പോൾ പൂപ്പൽ പടരാതിരിക്കുവാൻ ഈ പ്രക്രിയ സഹായിക്കും. ഉപ്പു ലായനിയുടെ സാന്ദ്രത 20 -24 ശതമാനമായി ക്രമീകരിച്ച് നിർത്തേണ്ടതുണ്ട്. ഇതു കൂടാതെ 1.5 ശതമാനം അസറ്റിക് അമ്ലം, 0.25 ശതമാനം സിട്രിക് ആസിഡ്, 100 പി.പി.എം. സൾഫർ ഡയോഡ് ഇവ ചേർക്കുന്നതോടു കൂടി ദീർഘനാൾ കേടു വരാതെ സൂക്ഷിക്കാം. പഴുത്ത കുരുമുളക് ഈ രീതിയിൽ സംസ്കരിച്ച് എടുക്കുന്നതിനെ പിങ്ക് പെപ്പർ ഇൻ ബ്രൈൻ എന്ന് അറിയപ്പെടുന്നു.
Share your comments