<
  1. Organic Farming

കൊല്ലത്തെ 5000 കേന്ദ്രങ്ങളിൽ ഫല വൃക്ഷതൈകൾ നടുന്ന ആർട്ട് ഓഫ് ലിവിങ് മെഗാ പ്ലാൻ്റേഷൻ ഡ്രൈവ് പ്രോജക്ടിൻ്റെ ജില്ലാതല ഉത്‌ഘാടനം പരിസ്ഥിതി ദിനത്തിൽ നടന്നു

പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ 5000 കേന്ദ്രങ്ങളിൽ ഫല വൃക്ഷ തൈകൾ നട്ടു സംരക്ഷിക്കുന്നതാണ്

Arun T
ഒരു വിദ്യാർത്ഥിക്ക് നെല്ലിമരതൈ നൽകി കൊണ്ട് മെഗാ പ്ലാൻ്റേഷൻ ഡ്രൈവ് പ്രോജക്ടിൻ്റെ ജില്ലാതല ഉദ്ഘാടനം ഉദ്ഘാടനം ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ ജിഷ മുകന്ദൻ നിർവ്വഹിച്ചു
ഒരു വിദ്യാർത്ഥിക്ക് നെല്ലിമരതൈ നൽകി കൊണ്ട് മെഗാ പ്ലാൻ്റേഷൻ ഡ്രൈവ് പ്രോജക്ടിൻ്റെ ജില്ലാതല ഉദ്ഘാടനം ഉദ്ഘാടനം ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ ജിഷ മുകന്ദൻ നിർവ്വഹിച്ചു

അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ ദേശീയ തലത്തിൽ നടപ്പാക്കുന്ന മെഗാ പ്ലാൻ്റേഷൻ ഡ്രൈവ് പ്രോജക്ടിൻ്റെ ജില്ലാതല ഉദ്ഘാടനം കൊല്ലം ഠൗൺ യു പി സ്കൂളിൽ ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ ജിഷ മുകന്ദൻ നിർവ്വഹിച്ചു. 

ഒരു വിദ്യാർത്ഥിക്ക് നെല്ലിമരതൈ നൽകി കൊണ്ടാണ് ഉദ്ഘാനം നിർവ്വഹിച്ചത്. ഠൗൺ യു പി സ്കൂൾ ഹെഡ്മാസ്റ്റർ ഷിനു അധ്യക്ഷനായിരുന്ന ചടങ്ങിൽ കൊല്ലം ബാർ അസ്സോസിയേഷൻ പ്രസിഡൻ്റ് Adv ബോറിസ് പോൾ, ആർട്ട് ഓഫ് ലിവിങ് കേരള അപ്പക്സ് ട്രഷറർ ജി.പത്മാകരൻ, ജില്ലാ പ്രസിഡൻ്റ് പ്രദീപ് മയ്യനാട്, ജില്ലാ സെക്രട്ടറി പ്രദീപ് പള്ളിമൺ, Dr. ജനാർദ്ദനൻ കുമ്പളത്ത്, മുൻ ജില്ലാ സെക്രട്ടറി കെ. എസ്.അനിൽ, ജില്ലാ കമ്മിറ്റി അംഗം ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.

English Summary: District Legal Services Authority (DLSA) secretary and sub-judge Jisha Mukundan inaugurated the mega plantation drive of Art of Living Kollam

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds