<
  1. Organic Farming

സസ്യവളർച്ച വേഗത്തിലാക്കുന്ന കോംപ്ലക്സ് വളങ്ങളെ കുറിച്ച് അറിയുമോ?

സസ്യ വളർച്ച ത്വരിതപ്പെടുത്തുന്ന പ്രധാനപ്പെട്ട കോംപ്ലക്സ് വളങ്ങൾ താഴെ നൽകുന്നു.

Priyanka Menon
കോംപ്ലക്സ് വളങ്ങൾ
കോംപ്ലക്സ് വളങ്ങൾ

സസ്യ വളർച്ച ത്വരിതപ്പെടുത്തുന്ന പ്രധാനപ്പെട്ട കോംപ്ലക്സ് വളങ്ങൾ താഴെ നൽകുന്നു.

അമോണിയം ഫോസ്ഫേറ്റ്

നൈട്രജൻ, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയിരിക്കുന്ന രാസവളം ആണ് ഇത്. 11-52-0 എന്ന npk ഫോർമുലേഷനിൽ ഇത് ലഭ്യമാണ്. നൈട്രജൻ സാവധാനം ലയിക്കുന്ന അമോണിയ രൂപത്തിലാണ് ഇത് അടങ്ങിയിരിക്കുന്നത്. ഭൂരിഭാഗം ഫോസ്ഫറസ് വെള്ളത്തിൽ ലയിക്കുന്ന രൂപമാണ് ഈ വളത്തിന്.

ബന്ധപ്പെട്ട വാർത്തകൾ: ചെടികൾ തഴച്ചു വളരണോ മികച്ച 5 ജൈവ വളങ്ങൾ ഉണ്ടാക്കി ചെടികൾക്കുപയോഗിക്കൂ

അമോണിയം ഫോസ്ഫേറ്റ് സൾഫേറ്റ്

നൈട്രജൻ, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്ന രാസവളം ആണ് ഇത്. 16-20-0, 20-20-0 തുടങ്ങി 2 npk കൂടിച്ചേർക്കലുകൾ ഇതിൽ ലഭ്യമാണ്. ഇതിലടങ്ങിയിരിക്കുന്ന നൈട്രജൻ സാവധാനം ലയിക്കുന്ന അമോണിയ രൂപത്തിലാണ്.

പൊട്ടാസ്യം നൈട്രേറ്റ്

100% വെള്ളത്തിൽ ലയിക്കുന്ന ഈ രാസവളത്തിൽ പൊട്ടാസ്യം, നൈട്രജൻ തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് വിപണിയിൽ 13-0-45 അനുപാതത്തിൽ ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഗുണമേന്മയുള്ള ജീവാണു വളങ്ങൾ മണ്ണിനെ ഫലഭൂയിഷ്ടം ആകുന്നു..

മോണോ പൊട്ടാസ്യം ഫോസ്ഫേറ്റ്

ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്ന രാസവളം ആണ് ഇത്. ഇതിൽ 0-52-34 എന്ന npk ഫോർമുലേഷനുകളിലാണ് ഇത് ലഭ്യമാകുന്നത്.

നൈട്രോ ഫോസ്ഫേറ്റ്

നൈട്രജൻ ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയിരിക്കുന്ന രാസവളം ആണ് ഇത്. ഇതിൽ 20-20-0,23-23-0 എന്ന എൻ പി കെ ഫോർമുലേഷനുകളിലാണ് ഇത് ലഭ്യമാകുന്നത്. ഫോസ്ഫോറസിന്റെ പാതി വെള്ളത്തിൽ ലയിക്കുന്ന രൂപത്തിലാണ് ഇത് ലഭ്യമാകുന്നത്.

യൂറിയ അമോണിയം ഫോസ്ഫേറ്റ്

നൈട്രജൻ ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയിരിക്കുന്ന രാസവളം ആയ ഇത് 28-28-0,24-24-0 എന്ന രണ്ട് npk അനുപാതത്തിൽ വിപണിയിൽ ലഭ്യമാണ്. 

ഇതിലടങ്ങിയിരിക്കുന്ന നൈട്രജൻ അമോണിയ രൂപത്തിലും അമൈഡ് രൂപത്തിലും ആണ് ഭൂരിഭാഗം ഫോസ്ഫറസും വെള്ളത്തിൽ ലയിക്കുന്ന രൂപത്തിലാണ് ഉള്ളത്.

Npk വളങ്ങൾ

15-15-15,10-26-26,14-35-14,17-1 7-17,19-19-19 തുടങ്ങിയ അനുപാതത്തിൽ വിപണിയിൽ ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: പ്രകൃതിദത്തമായി ഉണ്ടാക്കാം വീട്ടിലേക്ക് ആവശ്യമായ വളങ്ങൾ

English Summary: Do you know about complex fertilizers that accelerate plant growth

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds