<
  1. Organic Farming

അറിയുമോ ഈ കുള്ളൻ പ്ലാവിന്റെ പ്രത്യേകത?

വിയറ്റ്നാം പ്ലാവിന്റെ ചക്കകൾ ചെറുതാണ്. ചുളകൾക്ക് മഞ്ഞനിറം.,രുചികരം. പഴുപ്പിച്ചും,പാകം ചെയ്തും കഴിക്കാൻ വിശേഷം.. വലിയ ചെടിച്ചട്ടിയിലോ, വീടുകളിലെ മട്ടുപ്പാവിലെ കൃഷിയിടത്തിലോ വളർത്താൻ വിയറ്റ്നാം പ്ലാവ് അനുയോജ്യമാണ്. ഇവ കൃഷി ചെയ്യാൻ വെള്ളക്കെട്ടില്ലാത്ത സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് അനുയോജ്യം. തൈകൾ നടുമ്പോൾ ജൈവവളങ്ങൾ ചേർക്കണം. വേനൽക്കാലത്ത് ചെറുതൈകൾക്ക് പരിമിത തോതിൽ ജലസേചനവുമാകാം. മഴക്കാലത്ത് കമ്പുകളിൽ ചീക്കൽ രോഗം കണ്ടാൽ ബോർഡോ കുഴമ്പ് തേച്ച് നിയന്ത്രിക്കാം.When planting seedlings, organic manure should be added. In summer the seedlings can be irrigated to a limited extent. Bordeaux mixture can be used to control the disease during the rainy season.

K B Bainda
Vietnam super early
Vietnam super early

കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ചക്കകാലം എത്തുന്നതിനു മുമ്പ് ഫലം തരുന്ന ഒരു കുള്ളൻ'പ്ലാവിനം വിയറ്റ്നാമിൽ നിന്നെത്തിയത്.. കൃഷി ചെയ്ത് ഒന്നു രണ്ടു വർഷത്തിനുള്ളിൽ ഫലം തന്നു തുടങ്ങുന്ന ഇവയിൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ചക്ക പാകമായി തുടങ്ങും. ഇവയ്ക്ക് വർഷത്തിൽ പല തവണ കായ്കൾ ഉണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്.

vietnam super early
vietnam super early

ചക്കയുടെ പ്രത്യേകതകൾ 

വിയറ്റ്നാം പ്ലാവിന്റെ ചക്കകൾ ചെറുതാണ്. ചുളകൾക്ക് മഞ്ഞനിറം.,രുചികരം. പഴുപ്പിച്ചും,പാകം ചെയ്തും കഴിക്കാൻ വിശേഷം.. വലിയ ചെടിച്ചട്ടിയിലോ, വീടുകളിലെ മട്ടുപ്പാവിലെ കൃഷിയിടത്തിലോ വളർത്താൻ വിയറ്റ്നാം പ്ലാവ് അനുയോജ്യമാണ്. ഇവ കൃഷി ചെയ്യാൻ വെള്ളക്കെട്ടില്ലാത്ത സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് അനുയോജ്യം. തൈകൾ നടുമ്പോൾ ജൈവവളങ്ങൾ ചേർക്കണം. വേനൽക്കാലത്ത് ചെറുതൈകൾക്ക് പരിമിത തോതിൽ ജലസേചനവുമാകാം. മഴക്കാലത്ത് കമ്പുകളിൽ ചീക്കൽ രോഗം കണ്ടാൽ ബോർഡോ കുഴമ്പ് തേച്ച് നിയന്ത്രിക്കാം.When planting seedlings, organic manure should be added. In summer the seedlings can be irrigated to a limited extent. Bordeaux mixture can be used to control the disease during the rainy season.

vietnam super early

നട്ട് ഒരു വര്‍ഷത്തിനുശേഷം ചക്കകള്‍ ഉണ്ടാകുന്നതിനാല്‍ 'ഒരു വര്‍ഷ പ്ലാവ്' എന്ന പേരിലും അറിയപ്പെടുന്നുണ്ട്. രണ്ടാം കൊല്ലം മുതല്‍ ചക്കകള്‍ കായ്ച്ചു കിടക്കുന്ന പ്ലാവുകള്‍ കാണാന്‍ വളരെ മനോഹരമാണ്. തായ്ത്തടിക്ക് വണ്ണം വയ്ക്കുന്നതു വരെ മുളങ്കമ്പുകൾ ചുവട്ടിൽ ഉറപ്പിച്ച് കെട്ടിക്കൊടുക്കണം. ചക്കകളുടെ കനം കാരണം തായ്ത്തടി വളഞ്ഞ് ഒടിയാതിരിക്കാനാണിത്. അടുക്കളത്തോട്ടത്തിലെ ചെറിയ കൃഷിയിടത്തിന് അനുയോജ്യമാണ് വിയറ്റ്നാം പ്ലാവ്. ഇവയുടെ ബഡ്തൈകൾ നാട്ടിൽ പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട്.ഈ പ്രത്യേക ഇനം തടിമൂക്കുന്നതിനു മുമ്പുതന്നെ കായ്ക്കുന്നു. മറ്റ് പ്ലാവിനങ്ങളെക്കാള്‍ ഇലക്ക് വലുപ്പവും കടും പച്ചനിറവും താരതമ്യേന കൂടുതല്‍ കട്ടിയും, വരള്‍ച്ചയെ പ്രതിരോധിക്കുന്ന ക്യൂട്ടിക്കിളിന്റെ ഉയര്‍ന്ന തോതും ഇതിന്റെ പ്രത്യേകതകളാണ്. സാധാരണ പ്ലാവിനങ്ങള്‍ 30 അടി അകലത്തില്‍ നടുമ്പോള്‍ ഈ ഇനം 10 അടി അകലത്തില്‍ നടാവുന്നതാണ്. മറ്റിനങ്ങളെപ്പോലെ പടര്‍ന്ന് പന്തലിക്കാത്തതാണ് ഇതിന് കാരണം.

കടപ്പാട് 

ഫേസ്ബുക് ഗ്രൂപ്പ് 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പൂച്ചെടികള്‍ ജീവിതത്തിന് തണലാകുമ്പോള്‍

#FTB#farmer#agriculture#agro

English Summary: Do you know the uniqueness of this dwarf jackfruit tree?

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds