<
  1. Organic Farming

ഡ്രാഗൺ ഫ്രൂട്ട് 20 - 30 ഡിഗ്രി സെൽഷ്യസ് ചൂടുള്ള കാലാവസ്ഥയിൽ നന്നായി വളരും

കേരളത്തിൽ കൃഷി ചെയ്തുവരുന്ന, കള്ളിമുൾച്ചെടി വിഭാഗത്തിൽപെടുന്ന വിദേശ ഇനമാണ് ഡ്രാഗൺ ഫ്രൂട്ട്. ഒരേ സമയം അലങ്കാരച്ചെടിയും ഭക്ഷ്യ വിളയുമാണ് ഡ്രാഗൺ ചെടികൾ. തായ്ലൻഡ്, ഇസ്രയേൽ, വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ വലിയ തോതിൽ കൃഷിചെയ്തു വരുന്നു. ആന്റി ഓക്സിഡന്റുകളുടെയും വൈറ്റമിനുകളുടെയും സവിശേഷ ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്.

Arun T
dragon
ഡ്രാഗൺ ഫ്രൂട്ട്

കേരളത്തിൽ കൃഷി ചെയ്തുവരുന്ന, കള്ളിമുൾച്ചെടി വിഭാഗത്തിൽപെടുന്ന വിദേശ ഇനമാണ് ഡ്രാഗൺ ഫ്രൂട്ട്. ഒരേ സമയം അലങ്കാരച്ചെടിയും ഭക്ഷ്യ വിളയുമാണ് ഡ്രാഗൺ ചെടികൾ. തായ്ലൻഡ്, ഇസ്രയേൽ, വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ വലിയ തോതിൽ കൃഷിചെയ്തു വരുന്നു. ആന്റി ഓക്സിഡന്റുകളുടെയും വൈറ്റമിനുകളുടെയും സവിശേഷ ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്.

പ്രധാനമായും മൂന്നിനങ്ങളാണുള്ളത്.

1) പുറം ചുവന്ന്, ഉള്ളിൽ വെളുത്ത മാംസളഭാഗമുള്ളത്

2) പുറം ചുവന്ന്, ഉള്ളിൽ ചുവന്ന മാംസളഭാഗമുള്ളത്

3) പുറം മഞ്ഞ, ഉള്ളിൽ വെളുത്ത മാംസളഭാഗമുള്ളത്

ചൂടുള്ള കാലാവസ്ഥയിൽ നന്നായി വളരും

20 - 30 ഡിഗ്രി സെൽഷ്യസ് ചൂടുള്ള കാലാവസ്ഥയിൽ നന്നായി വളരും. അധിക വെയിലിൽ തണൽ നൽകണം. ചുവട്ടിൽ പുതയിടുന്നത് വേരുകളുടെ സംരക്ഷണത്തിനും ചെടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു. ജൈവാംശമുള്ള മണൽ കലർന്ന മണ്ണാണു നല്ലത്. മണ്ണിൽ അധികം ആഴത്തിൽ വേരുകൾ ഇറങ്ങാത്തതിനാൽ വെള്ളക്കെട്ടുണ്ടായാൽ ചെടി അഴുകിപ്പോകാനിടയുണ്ട്. അതുകൊണ്ട് നീർവാഴ്ചയുള്ള മണ്ണിലായിരിക്കണം ഇവ നടുന്നത്.

പോട്ടിങ് മിശ്രിതത്തിൽ 20 സെ.മീ. നീളമുള്ള കാണ്ഡ ഭാഗങ്ങൾ മുളപ്പിച്ചെടുത്താണ് തൈ ഉണ്ടാക്കുന്നത് രോഗ പ്രതിരോധശക്തിയും അത്യുല്പാദനശേഷിയുമുള്ള ചെടികളുടെ കാണ്ഡഭാഗങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്.

താങ്ങുകാലുകളായി കോൺക്രീറ്റ് തൂണുകൾ 

കോൺക്രീറ്റ് തൂണുകൾ താങ്ങുകാലുകളായി ഉപയോഗിക്കാം. 6 - 6.5 അടി ഉയരത്തിൽ താങ്ങുകാലുകൾ കുഴിച്ചിട്ടശേഷം അവയ്ക്കു ചുവട്ടിൽ ചുറ്റിലുമായി രണ്ടോ മൂന്നോ ഡ്രാഗൺ തൈകൾ പിടിപ്പിക്കാം. തൂണിനു മുകളിൽ വൃത്താകൃതിയിലുള്ള പട്ടം ഉറപ്പിക്കുക. ഇതിനായി പഴയ ടയറുകൾ ഉപയോഗിക്കാം. താങ്ങുകാലിനു മീതെ വളർന്ന ഡ്രാഗൺ ചെടികളെ ടയറിനു മുകളിലൂടെ വളച്ച് താഴോട്ടിറക്കണം. ഇത് അവയുടെ വളർച്ച കൂടുതൽ സുഗമമാക്കും. കുഴികൾ തമ്മിൽ ഏഴടി അകലവും വരികൾ തമ്മിൽ ഒൻപത് അടി അകലവും നന്ന്.

ജൈവവളത്തിനു പുറമേ നല്ല വിളവിനു മതിയായ അളവിൽ രാസവളവും നൽകണം. ഒരു കുഴിയിൽ 10-15 കിലോ ജൈവവളം ചേർക്കാം. പൂവിടൽ, കായിടൽ സമയങ്ങളിലും വിളവെടുപ്പ് കഴിഞ്ഞും രാസവളം ചേർക്കാം. വളം ചേർക്കൽ പോലെ പ്രധാനമാണു നടീൽ. പൂവിടൽ, കായിടൽ സമയത്തും ചൂടുകാലത്തും നന അത്യാവശ്യമാണ്

കീടരോഗബാധ പൊതുവേ കുറവാണ്. ചിലപ്പോൾ പുഴുക്കൾ, ഉറുമ്പ്, മുഞ്ഞ എന്നിവയുടെ ശല്യം ചെറിയ തോതിൽ കാണാറുണ്ട്. ഇവയ്ക്കെതിരെ ജൈവ കീടനാശിനീ പ്രയോഗിക്കാം.

നട്ട് രണ്ടാം വർഷം മുതൽ വിളവെടുപ്പ്

ശരിയായ പരിചരണത്തിൽ, നട്ട് രണ്ടാം വർഷം മുതൽ വിളവെടുപ്പ് ആരംഭിക്കാം. മൊട്ട് വന്നു കഴിഞ്ഞ് 20 - 25 ദിവസത്തിനകം പൂവു വിടരും. രാത്രിയിലാണ് പൂവു വിടരുന്നത്. പൂവു വിടർന്ന് 25-30 ദിവസത്തിനുള്ളിൽ അതു പഴമായിത്തുടങ്ങും. പഴമായവ 4-5 ദിവസത്തിനകം പറിച്ചു തുടങ്ങണം. ഇങ്ങനെ ഒരു വർഷം നാലു തവണവരെ ഡ്രാഗൺ ചെടി വിളവു നൽകുന്നു.

മൂല്യവർധിത ഉൽപന്നങ്ങൾ

കേരളത്തിലെ കാലാവസ്ഥയിൽ ജൂലൈ-ഡിസംബർ മാസത്തിനിടെ കായ്ഫലം ലഭിക്കും പഴുക്കുമ്പോൾ കായ്കളുടെ പുറം ചുവപ്പാകും. ഉദ്ദേശം 8-10 കിലോ വരെ കായ്കൾ ഒരു ചെടിയിൽ നിന്നു ലഭിക്കും. പഴത്തിന് 300 - 500 ഗ്രാം തൂക്കം വരും. ഒരു കിലോ ഡ്രാഗൺ പഴത്തിന് 200 250 രൂപ വിലയുണ്ട്. ജാം, ജെല്ലി, ഐസ്ക്രീം, ജ്യൂസ്, വൈൻ, മുഖലേപനം എന്നിങ്ങനെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാനും ഡ്രാഗൺ ഫ്രൂട്ട് ഉപയോഗിക്കുന്നു.

English Summary: Dragon fruit grows well in kerala climate

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds