കൃഷിയിടത്തിൻെറ ആവാസവ്യവസ്‌ഥയിൽ ജീവജാലങ്ങളുടെ സ്വാഭാവികമായ സ്‌ഥാനം മാറ്റാതെ മിത്രകീടങ്ങളെ സംരക്ഷിക്കുകയും വർധിപ്പിക്കുകയും ചെയ്യുന്ന മനുഷ്യ പ്രവർത്തനങ്ങളെ ഇക്കോളജിക്കൽ എൻജിനീയറിങ് എന്നു പറയാം. ഭക്ഷണവും സംരക്ഷണവും മറ്റ് അനുകൂല ഘടകങ്ങളും ഒരുക്കുക വഴി മിത്രകീടങ്ങളുടെ എണ്ണം വർധിപ്പിക്കാം. അത് വിളകളുടെ ശത്രുകീടങ്ങളുടെ നിയന്ത്രണത്തിനു സഹായകമാകും. ഈ രീതി നടപ്പാക്കിയാൽ രാസ കീടകുമിൾനാശിനികളുടെ ഉപയോഗം വളരെ കുറയ്ക്കാനാകും. ചിലപ്പോൾ തീരെ ഒഴിവാക്കാനും കഴിയും.
ചെണ്ടുമല്ലികൾ വേഗം വളർന്നു വരികയും പൂക്കൾ ഉണ്ടാകുകയും ചെയ്യും. ഈ ചെണ്ടു മല്ലികൾ മിത്രകീടങ്ങൾക്ക് ആവശ്യമായ പൂമ്പൊടി, തേൻ, സുരക്ഷിതമായ വാസ സ്‌ഥലം എന്നിവ ഒരുക്കുന്നു. ചെണ്ടുമല്ലികളിലുള്ള മിത്രകീടങ്ങൾ പ്രധാന വിളയായ നെല്ലിലെയും പച്ചക്കറികളിലെയും കീടങ്ങളെ ആക്രമിക്കുകയും വിളകളെ സംരക്ഷിക്കുകയും ചെയ്യുന്നു. പൂക്കൾ വിറ്റ് ആദായവും നേടാം. ഇത് ഇക്കോളജിക്കൽ എൻജിനീയറിങ്ങിന് ഉദാഹരണമാണ്. ഇതു പോലെ പല രീതികളും വിളകൾക്കും കൃഷിയിടത്തിനും അനുസരിച്ച് ചെയ്യാം.
Share your comments