Organic Farming

കൃഷിക്ക് പ്രയോജനം തരുന്ന മൂന്നു തരം പ്രത്യേക വളക്കൂട്ടുകൾ 

കൃഷി

കൃഷിക്ക് പ്രയോജനം തരുന്ന മൂന്നു തരം പ്രത്യേക വളക്കൂട്ടുകൾ  (3 organic fertlizer combinations)

1. കിളിർത്തു വരുന്ന വാഴ ഒന്നു രണ്ടടി വളർച്ചയെത്തുമ്പോൾ മണ്ണ് നിരപ്പിനു മുകളിൽ വെച്ച് അറുത്തെടുത്ത് വെട്ടി അരിഞ്ഞ് ഒരു കിലോ ഗ്രാമിനൊപ്പം ഒരു കിലോ ഗ്രാം ശർക്കരയും മൂന്നു ലിറ്റർ വെള്ളവും ചേർത്ത് അടച്ച പാത്രത്തിൽ 15 ദിവസം തണലത്ത് സൂക്ഷിച്ചു വെക്കുന്നു. ഇത് 20 മി.ലി. എടുത്ത് ഒരു ലിറ്ററായി നേർപ്പിച്ചത് വിളകൾക്ക് ഒഴിച്ചാൽ വേറെ വളം വേണ്ട. ഈ കൂട്ട് ആറു മാസം വരെ സൂക്ഷിക്കാം.

2. ഒരു കിലോ ഗ്രാം പഴുത്ത പപ്പായയും ഒരു കിലോ ഗ്രാം പഴുത്ത പഴവും രണ്ടു നാടൻ കോഴിമുട്ടയും മൂന്നു കിലോ ഗ്രാം ശർക്കരയും മൂന്നു ലിറ്റർ വെള്ളവും ചേർത്ത് 45 ദിവസം തണലത്തു അടച്ചു വെക്കുക. ഇടക്ക് ഇളക്കേണ്ടതില്ല. ഇത് 20 മി.ലി. ഒരു ലിറ്ററായി നേർപ്പിച്ച് ചെടികൾക്കൊഴിച്ചു ടക്കു കൊടുത്താൽ കായ് പിടിക്കുന്നതിനും വളർച്ചയ്ക്കും നല്ലതാണ്. ഇത് 6 മാസം വരെ സൂക്ഷിക്കാം.

3. ഒരു കിലോ പാളയൻ തോടൻ പഴവും ഒരു കിലോ ഗ്രാം ശർക്കരയും വെള്ളം ചേർക്കാതെ 15 ദിവസം തണലിൽ സൂക്ഷിക്കുക. കിട്ടുന്ന ലായിനി അരിച്ചെടുത്ത് 20 മി.ലി. ഒരു ലിറ്ററായി നേർപ്പിച്ച് ചെടികൾക്ക് നൽകുക. ചെടികൾ പൂക്കുന്നതിനും കായ്ക്കുന്നതിനും നല്ലതാണ്.

കൃഷിയിടം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: (Steps to notice while preparing land for cultivation)

1. നല്ലവണ്ണം സൂര്യപ്രകാശം കിട്ടുന്നതും, നീർവാർച്ചയുമുളള സ്ഥലമാണ് തിരഞ്ഞെടുക്കേണ്ടത്.

2. മണ്ണ് കിളച്ചൊരുക്കി നിർദ്ദിഷ്ട അകലത്തിൽ ചാലുകളോ,കുഴികളോ, തടങ്ങളോ ആവശ്യാനുസരണം ഉണ്ടാക്കണം.

3. മണ്ണൊരുക്കുമ്പോൾ സെന്റൊന്നിന് 2.5 കിലോഗ്രാം കുമ്മായം ചേർത്തുകൊടുക്കണം.

4. സെന്റൊന്നിന് 100 കി.ഗ്രാം ജൈവവളങ്ങൾ (ചാണകം, മണ്ണിര കമ്പോസ്റ്റ്, 1 കി.ഗ്രാം ട്രൈക്കോഡർമയുമായി ചേർത്ത് അടിവളമായി കൊടുക്കുക.

5. പച്ചക്കറി വിളകളുടെ ചുവട്ടിൽ എപ്പോഴും പുതയിടുക. പ്രത്യേകിച്ചും വേനൽക്കാലത്ത് മണ്ണിന്റെ ചൂട് നിയന്ത്രിക്കുകയും, ഈർപ്പം നിലനിർത്തുകയും ചെയ്യണം.

6. കൃഷിയിടത്തിൽ വ്യത്യസ്തമായ വിളകൾ മാറി മാറി കൃഷി ചെയ്യേണ്ടതാണ്.

7 . കൃഷിയിടത്തിൽ നിന്നും മണ്ണ് ഒലിച്ചുപോകാതെ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ ചെടികളുടെ ചുവട്ടിൽ മണ്ണ് ഇട്ട് കൊടുക്കണം.

8. പയറുവർഗ്ഗങ്ങൾ വിതച്ച് വളർത്തി മണ്ണിന്റെ ഫലപുഷ്ടി കൂട്ടണം.

3. കൃത്യമായി വിളവെടുക്കുകയും, വിത്ത് നന്നായി ഉണക്കിയെടുത്ത് സൂക്ഷിക്കുകയും ചെയ്യുക.

10. ടെറസിൽ കൃഷിചെയ്യുമ്പോൾ, തറയിൽ മുകളിൽ ഷീറ്റിട്ട് വലിയ പോളിത്തീൻ ബാഗുകളിലോ, പ്ലാസ്റ്റിക് ചാക്കുകളിലോ, ചട്ടികളിലോ ചെടികൾ നടാം.

ചാണകം, മണൽ, മണ്ണ് എന്നിവ തുല്യ അളവിൽ യോജിപ്പിച്ച്, അതിനോടൊപ്പം ട്രൈക്കോഡർമ കാലിവളത്തിലോ, കമ്പോസ്റ്റിലോ കലർത്തി ഇവയെല്ലാം കൂട്ടി യോജിപ്പിച്ച് ബാഗിന്റെ മുക്കാൽ ഭാഗം നിറയ്ക്കുക

11. ജലസേചനം, കളനിയന്ത്രണം,പന്തൽ കൊടുക്കൽ, ഊന്നൽ കൊടുക്കൽ, രോഗകീടനിയന്ത്രണം തുടങ്ങിയ കൃഷിപ്പണികൾ കൃത്യസമയത്ത് ചെയ്യണം.

12. സ്യൂഡോമോണാസ് കാലിവളത്തിൽ കലക്കിയ വെള്ളത്തിൽ (ഒരു പ്ലാസ്റ്റിക് മഗ് ചാണകം, 2 മഗ് വെളളം കുറച്ച് സ്യൂഡോമോണാസ്) വിത്തുകൾ നടുന്നതിന്റെ തലേ ദിവസം ഇട്ടു വയ്ക്കുക. ഇത് രോഗ കീടബാധയിൽ നിന്നും വിത്തുകളെ സംരക്ഷിക്കുന്നു.

13. ചീര, മുളക്, വഴുതന ഇനങ്ങൾ തവാരണകൾ ഉണ്ടാക്കി പാകണം. വിത്തു പാകുമ്പോൾ അരിപ്പൊടിയോ മഞ്ഞൾപ്പൊടിയോ ചേർത്ത് പാകുക. ഉറുമ്പിന്റെ ശല്യം കുറഞ്ഞുകിട്ടും


English Summary: for best results in farming use these farming techniques

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine