Organic Farming

പയറിനു 30 ദിവസം കൂടുമ്പോൾ കുമ്മായം ഇട്ടുകൊടുത്താൽ കരിമ്പൻകേട് കുറയും

പച്ചക്കറി വിപണനം

കൃഷിയിലെ നുറുങ്ങുകൾ (Agriculture tips)

ചേന, ചേമ്പ് എന്നിവ നടുമ്പോൾ അവയ്ക്കു ചുറ്റും വേലിപോലെ മഞ്ഞൾ (Turmeric)  നട്ടാൽ എലിയുടെ ഉപദ്രവം കുറയും.

വെറ്റിലക്കൊടിയുടെ ചുവട്ടിൽ തുളസിയില വളമായി ഇട്ടാൽ വെറ്റിലയ്ക്ക് തുളസിയുടെ ഗന്ധം കിട്ടും.

തേനീച്ചപ്പെട്ടി (bee keeping box)  സ്ഥാപിച്ചിരിക്കുന്ന കാലിൻമേൽ ഗ്രീസ് പുരട്ടിയാൽ ഉറുമ്പിന്റെ ശല്യം ഉണ്ടാകില്ല. 

പറമ്പിൽ മുരിങ്ങ നട്ടുവളർത്തിയാൽ പാമ്പു ശല്യം കുറയും
കൃഷിയിടങ്ങളിൽ ഉറുമ്പു ശല്യം കൂടുതലായി കണ്ടാൽ കല്ലുപ്പ് ഇട്ട് അവയെ അകറ്റാം.

പൊടിയുപ്പ് ഉപയോഗിച്ചാലും ഇതേ പ്രയോജനം ലഭിക്കും. ഉറുമ്പുകളുള്ള തെങ്ങിന്റെയും വാഴയുടെയും ചുവട്ടിലും ഉറുമ്പിൻ കൂട്ടിലും ഉപ്പു വിതറണം

ഫലവർഗങ്ങളുടെ വിളവു കൂട്ടാൻ സാധാരണ വളങ്ങൾക്കു പുറമേ മത്സ്യാവശിഷ്ടങ്ങളും മത്സ്യം കഴുകിയ വെള്ളവും ചുവട്ടിൽനിന്ന് ഒന്നരയടി മാറ്റി കുഴി കുത്തി അതിലൊഴിച്ചു കൊടുക്കണം.

കരിയില, ഉണങ്ങിയ പുല്ല്, ചപ്പുചവറുകൾ, തുണിക്കഷ്ണങ്ങൾ, തടിക്കഷ്ണങ്ങൾ, ചാക്കുകഷ്ണങ്ങൾ, ഉമി, തവിട്, പതിര്, വൈക്കോൽ, കുളത്തിലെ പായൽ, ജലസസ്യങ്ങൾ, പച്ചിലകൾ, തീപ്പെട്ടി കമ്പനിയിലെ അവശിഷ്ടങ്ങൾ, ചകിരിച്ചോറ്, തൊണ്ട്, ഓലമടൽ, പച്ചക്കറിക്കടകളിലെ അവശിഷ്ടങ്ങൾ തുടങ്ങി മണ്ണിൽ ദ്രവിച്ചു ചേരുന്നതെന്തും പുതയിടാനുപയോഗിക്കാം

വഴുതന കിളിർത്തതിനുശേഷം ആഴ്ചയിലൊരുദിവസം എന്ന കണക്കിൽ ഏഴാഴ്ച തുടർച്ചയായി ചാണകമിട്ടാൽ എട്ടാം ആഴ്ച കായ് പറിക്കാം

തക്കാളിയുടെ വാട്ടരോഗം തടയാൻ തണ്ടിൻമേൽ ഗ്രാഫ്റ്റിങ് നടത്തിയാൽ മതി

പാവൽ, പടവലം എന്നിവയുടെ പൂ കൊഴിച്ചിൽ തടയാൻ 25 ഗ്രാം കായം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചശേഷം തളിക്കണം

പയർ നട്ട് 35 ദിവസം ആകുമ്പോൾ അടുപ്പുചാരം 100 ചുവടിന് 25 കിലോ എന്ന തോതിൽ ചുവട്ടിൽ വിതറിയാൽ പൂ പൊഴിച്ചിൽ നിയന്ത്രിക്കാം

പയറിനു 30 ദിവസം കൂടുമ്പോൾ കുമ്മായം ഇട്ടുകൊടുത്താൽ കരിമ്പൻകേട് കുറയും

ചീരയ്ക്കു ചാരം അധികം ഉപയോഗിക്കാൻ പാടില്ല. കൂടുതൽ ചാരം ഉപയോഗിച്ചാൽ പെട്ടെന്നു കതിരുവന്നു നശിക്കും

വാഴത്തടത്തിനു ചുറ്റും ചീര നട്ടാൽ നല്ല വലുപ്പമുള്ള ചീരത്തണ്ടുകൾ ലഭിക്കും.

ആട്ടിൻകാഷ്ഠവും കുമ്മായവും ചേർത്തു പൊടിച്ചു ചീരയ്ക്കു വളമിട്ടാൽ നല്ലത്.

പശുവിന്റെ ചാണകം വെള്ളത്തിൽ കലക്കി അരിച്ച്, ആഴ്ചയിൽ ഒന്നു വീതം തളിക്കുന്നതിലൂടെ കോവലിലെ മുരടിപ്പിനെ നിയന്ത്രിക്കാം.

തവിട്ടുനിറമുള്ള എട്ടുകാലികൾ, കോവലിലെ പച്ചപ്പുഴുവിന്റെ ശത്രുപ്രാണിയാണ്. ഇവയെ നിലനിർത്തണം.

കോവൽ തടത്തിൽ ഉമി കരിച്ചിടുന്നതിലൂടെ കായ്ഫലം വർധിപ്പിക്കാൻ കഴിയും.

പച്ചമുളകിന്റെ കടയ്ക്കൽ ശീമക്കൊന്നയിലയും ചാണകവും ചേർത്ത് പുതയിട്ടാൽ വിളവു കൂടും. കീടബാധകളിൽനിന്നു സംരക്ഷണവും ലഭിക്കും.

മുളകു വിത്തു പാകുമ്പോൾ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാൽ വിത്തു നഷ്ടം ഒഴിവാക്കാം.

മുളകിന്റെ കുരുടിപ്പ് മാറ്റാൻ റബർ ഷീറ്റ് കഴുകിയ വെള്ളം തളിക്കണം.

കുമ്പളം പതിനെട്ടില വിടർന്നുകഴിഞ്ഞാൽ അഗ്രഭാഗം നുള്ളിക്കളഞ്ഞാൽ വിളവ് ഗണ്യമായി കൂടും.

ചേന വിളവെടുക്കേണ്ട സമയത്തിന് ഒരു മാസം മുൻപു തണ്ട് ചവിട്ടി ഒടിച്ചുകളഞ്ഞാൽ 15–20 ദിവസം മുൻപുതന്നെ വിളവെടുക്കാൻ കഴിയും.

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

ചെറുചേമ്പിന്റെ വിളവെടുപ്പിന് ഒരുമാസം മുൻപു ചെടിയുടെ ഇലകൾ കൂട്ടിക്കെട്ടി ചുവട്ടിൽ വളച്ച് മണ്ണിടുകയും നന നിലനിർത്തുകയും ചെയ്താൽ കിഴങ്ങുകൾക്കു വലുപ്പം കിട്ടും.

മണ്ണ് നന്നായി നനച്ചശേഷം വിളവെടുത്താൽ മധുരക്കിഴങ്ങ് മുറിഞ്ഞുപോകുന്നത് ഒഴിവാക്കാം.


English Summary: beans must be done using calcium powder reduce their diseases

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine