കേര പ്രോബയോ
ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിൽ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത ടാൽക്കധിഷ്ഠിത ജൈവ സൂക്ഷ്മ ജീവി മിശ്രിതമാണ് കേര പ്രോബയോ.
തെങ്ങിൻ തടങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത സസ്യവളർച്ചയെ ത്വരിതപ്പെടുത്തുന്ന സൂക്ഷ്മ ജീവിയായ ബാസില്ലസ് മെഗാറ്റീരിയും ആണ് ഇതിന്റെ അടിസ്ഥാനം.
സസ്യവളർച്ചയെ നേരിട്ട് ത്വരിതപ്പെടുത്തുന്ന ഓക്സിനുകൾ, ജിബ്ബെറെലിനുകൾ എന്നിവ ഉത്പാദിപ്പിക്കുന്നു, കൂടാതെ മണ്ണിലെ രോഗകാരികളെ അമർച്ച ചെയ്യാനും ശേഷിയുണ്ട്.
തെങ്ങിൻ തൈകളുടെ കരുത്തുറ്റ വളർച്ചയ്ക്കും തക്കാളി, വഴുതന, മറ്റ് പച്ചക്കറികൾ എന്നിവയുടെ വിളവ് വർദ്ധനവിനും കേര പ്രോബയോയുടെ ഉപയോഗം സഹായകമാണ്.
കൽപവർദ്ധിനി - കായ്ക്കുന്ന തെങ്ങുകൾക്കുള്ള പോഷക മിശ്രിതം
മൂന്നു വർഷത്തിനു മേൽ പ്രായമായ തെങ്ങുകളുടെ വളർച്ചയ്ക്കും സുസ്ഥിര ഉത്പാദനത്തിനും വേണ്ടി ഐ.സി.എ.ആർ -സി.പി. സി.ആർ.ഐ. വികസിപ്പിച്ചെടുത്ത പോഷക മൂലക മിശ്രിതം.
വെള്ളയ്ക്ക കൊഴിച്ചിൽ തടയുന്നതിനും,കൂടുതൽ വെള്ളയ്ക്ക ഉണ്ടാകുന്നതിനും ഉതകുന്നു.
ശുപാർശ ചെയ്തിരിക്കുന്ന N:P:K വളങ്ങൾ ചേർത്ത് പത്ത് ദിവസം കഴിഞ്ഞ് 250 ഗ്രാം വീതം വർഷത്തിൽ രണ്ടു തവണയായി കൽപവർദ്ധിനി നൽകാവുന്നതാണ്.
ഐ.സി.എ.ആർ -സി.പി. സി.ആർ.ഐ ഫാർമർ ഫസ്റ്റ് പ്രോഗ്രാമിൽ പത്തിയൂരിൽ പ്രവർത്തനം ആരംഭിച്ച ഓടനാട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയിൽ നിന്നും കേര പ്രോബയോ കിലോയ്ക്ക് 100/-രൂപ എന്ന നിരക്കിൽ ലഭ്യമാണ്.
ഐ.സി.എ.ആർ - സി.പി. സി.ആർ.ഐ - ഫാർമർ ഫസ്റ്റ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ പത്തിയൂരിൽ പ്രവർത്തനമാരംഭിച്ച ഓടനാട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയിൽ നിന്നും കൽപവർദ്ധിനി കിലോയ്ക്ക് 130/-രൂപ എന്ന വിലയിൽ ലഭ്യമാണ്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
8921785327
9495087242
Share your comments