1. Organic Farming

തെങ്ങിൻ തോപ്പുകളിൽ ഇരുവേലി കൃഷി ചെയ്താൽ മികച്ച വിളവ് ലഭിക്കും

Arun T
ഇരുവേലി
ഇരുവേലി

കൂർക്ക, പനികൂർക്ക എന്നിവ പോലെ ഇളം തലപ്പുനട്ട് ഇരുവേലി അതിവേഗം വംശവർധന നടത്താം. വിളവെടുപ്പു കാലവും പരമാവധി എട്ടു മാസം. ഇത്തരത്തിൽ ഒരു ഹ്രസ്വമായ കാലയള വിനുള്ളിൽ ശക്തിയേറിയതും ഒപ്പം വിലപിടിപ്പുള്ളതുമായ ഒരു ദിവ്യമായ ഔഷധിയാണ്. വീട്ടുവളപ്പിൽ അവശ്യം വേണ്ട ഒരു ഔഷധി കൂടിയാണ്. ദഹനശക്തി വർധിപ്പിക്കുവാൻ കഴിവുണ്ട്. ദഹനക്കേടിന് മരുന്നായും ഉപയോഗിക്കുന്നുണ്ട്. മൂത്രാശയ സംബന്ധമായ രോഗങ്ങൾക്ക് പ്രതിവിധിയും ദേവാഷ്ടഗന്ധത്തിലെ പ്രധാന ചേരുവയുമാണ് ഇരുവേലി

മണ്ണും കാലാവസ്ഥയും

നീർവാർച്ചയുള്ള മണ്ണ് ഇരുവേലി കൃഷിക്ക് നന്ന്. വെട്ടുകൽ പ്രദേശത്തും ചെമ്മണ്ണിലും വളർത്താമെങ്കിലും ഹ്യൂമസ്' ധാരാളം മണ്ണിളക്കവും വായുസഞ്ചാരവും ലഭിക്കുന്ന ഏതുതരം മണ്ണിലും വളരും. വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ഇരുവേലി കൃഷിക്ക് തെരഞ്ഞെടുക്കരുത്. സൂര്യപ്രകാശം കായിക വളർച്ചയ്ക്ക് സർവപ്രധാനമാണ്. എങ്കിലും ഒരു ഔഷധി എന്ന നിലയ്ക്ക് കായ്ഫലമുള്ള തെങ്ങിൻ തോപ്പുകളിൽ അരിച്ചിറങ്ങുന്ന പ്രകാശത്തിലും വിജയകരമായി കൃഷി നടത്തുന്നുണ്ട്.

പ്രജനനം

ഇളംതലപ്പ് ഒടിച്ചുകുത്തിയാൽ പോലും അതിവേഗം മുളച്ച് പന്തലിച്ചു വളരുന്ന ശൈലിയാണ് ഇരുവേലിയുടേത്. വീട്ടുവളപ്പിലും തോട്ടം അടിസ്ഥാനത്തിലും കൃഷി ചെയ്തുവരുന്ന ഒരു പ്രധാന ഔഷധിയെന്ന നിലയിൽ വിളവെടുപ്പിനോടൊപ്പം തലക്കങ്ങൾ നടീൽ വസ്തുക്കളായി വിറ്റു വരുന്നു.

തടം തയാറാക്കൽ

ഇരുവേലി കൃഷിയിറക്കുന്നതിന് മണ്ണ് ആഴത്തിൽ കിളച്ച് കട്ടകളുടച്ച്, കള നീക്കി ഒരു മീറ്റർ വീതിയിൽ ആവശ്യാനുസരണം നീളത്തിൽ താവരണകൾ തയാറാക്കുക. തടങ്ങൾക്ക് മുകൾപരപ്പിൽ നല്ല നിരപ്പും നേർമയുമുണ്ടായിരിക്കണം. തറനിരപ്പിൽ നിന്നും ചുരുങ്ങിയത് 20 സെ.മീറ്ററെങ്കിലും ഉയരം വേണം. കൂനകൂട്ടി കപ്പ് നടുന്ന രീതിയിലും തടമൊരുക്കാം.

അടിസ്ഥാന വളപ്രയോഗം

ഔഷധയോഗ്യമായ ഭാഗം പ്രധാനമായും തണ്ടാണ്. കായിക വളർച്ചയ്ക്ക് വേണ്ട പാക്യജനകപ്രധാനമായ ജൈവവളപ്രയോഗം ഒഴിച്ചുകൂടാനാവാത്ത പരിചരണമാണ്. ഒരു സെന്റ് തടത്തിന് 100 കിലോ അഴുകി ഉണങ്ങിപ്പൊടിഞ്ഞ കാലിവളം 5 കിലോ എല്ലുപൊടിയും ചേർത്തിളക്കി തടത്തിന്റെ ഉപരിതലത്തിൽ വിതറി മേൽമണ്ണിൽ കൊത്തി ഇളക്കിച്ചേർക്കുക. അടിവളപ്രയോഗ സമയത്തും മണ്ണിൽ നനവുണ്ടായിരിക്കണം.

കഴിയുമെങ്കിൽ അടിവളം ചേർത്ത് ആറേഴു ദിവസം കഴിഞ്ഞ് നടുന്നതാണ് നല്ലത്. ഈ സമയത്ത് തടത്തിൽ നനവും ആവശ്യത്തിന് സൂര്യപ്രകാശവും
ലഭ്യമാക്കുന്നത് ഇരുവേലിയുടെ വളർച്ച ത്വരിതപ്പെടാൻ സഹായിക്കും.

നടീൽ രീതിയും കാലവും

ഇരുവേലി ഒരു സീസൺ' വിളയല്ല. എപ്പോൾ വേണമെങ്കിലും കൃഷിയിറക്കാം. ഏറിയാൽ എട്ടു മാസം കൊണ്ട് വിളവെടുപ്പും സാധ്യമാകും. താവരണകളിലും കൂനകളിലും നടുമ്പോൾ തലക്കങ്ങൾ തമ്മിൽ 15 സെ.മീ. അകലം ക്രമീകരിക്കണം. താവരണകളും കൂനകളും കൂടാതെ നീളത്തിലുള്ള വാരങ്ങളും ഇടച്ചാലുകളും നിർമിച്ച് വാരങ്ങളിലും വിജയകരമായി കൃഷിനടത്താം. ഇപ്രകാരം വാരങ്ങളെടുത്ത് കൃഷിചെയ്യുമ്പോൾ തലക്കങ്ങൾ തമ്മിൽ 15 സെ.മീറ്ററും വാരങ്ങൾ തമ്മിൽ 50 സെ.മീറ്ററും അകലം വേണം. തലക്കങ്ങൾക്ക് 15 സെ.മീ. നീളമുണ്ടായിരിക്കണം. ചുരുങ്ങിയത് 5 സെ.മീ. കാണ്ഡഭാഗം മണ്ണിനടിയിലാക്കി നടണം. നടീൽ കഴിഞ്ഞ് മണ്ണ് നനയാൻ പാകത്തിനുമാത്രം നേരിയ നന കൊടുക്കുക. മൂന്നു ദിവസത്തേക്കെങ്കിലും തണൽ വേണം.

English Summary: for coconut palms use eruveli as a subcrop

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds