ഇന്ത്യ, ചൈന, നേപ്പാൾ എന്നിവിടങ്ങളിലായി കാണപ്പെടുന്നു. എപിയേസിയെ കുടുംബത്തിലെ ചിപ്പിയുടെ ശാസ്ത്രനാമം പ്ലൂറോസ്പേമം ആംഗലികോയ്ഡ്സ് എന്നാണ്. നാട്ടുവൈദ്യത്തിൽ പനി കുറയുന്നതിനും വിയർപ്പിക്കുന്നതിനുമുള്ള മരുന്നായി ഇവയുടെ വേരുകൾ ഉപയോഗിക്കുന്നു.
പ്രദേശികമായി ചിപ്പി എന്നാണ് ഹിമാലയൻ മേഖലയിൽ അറിയപ്പെടുന്നത്. ടൈഫോയ്ഡ്, വയറ്റിളക്കം എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. ഇവയിൽ ആംഗെലികോയ്ഡിനോൾ, ഐസോ കൗമാരിൻസ്, 1-പ്രോപെനിൽ 2,3,4 ട്രമീതോക് സിബെൻസീൻ എന്നീ രാസഘടകങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇവയിലെ അവശ്യതൈലത്തിന് മൃഗങ്ങളിൽ രോഗാണുക്കൾ മൂലമുണ്ടാകുന്ന കുമിൾബാധയ്ക്കെതിരെ പ്രവർത്തിക്കാൻ സാധിക്കും.
ഇന്ത്യൻ പരമ്പരാഗത വിഭവങ്ങളിൽ ഇത്തരം അതിശയകരമായ ഒട്ടേറെ സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയിരുന്നു. അതുകൊണ്ടാണ് പരമ്പരാഗത വിഭവങ്ങൾ വളരെയധികം രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ സഹായിച്ചിരുന്നത്. അടുക്കളയിലും പാചകത്തിലും ഏറെക്കാലമായി ഉപയോഗിച്ച് പോന്നിരുന്ന ഈ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിന് രുചി പകരുന്നതിനൊപ്പം നമ്മെ ആരോഗ്യമുള്ളവരായും സംരക്ഷിച്ചുപോന്നു.
അധികമായി ഉപയോഗപ്പെടുത്തുന്നതു കൊണ്ടും സ്വാഭാവികമായ പ്രകൃതി നശിപ്പിക്കപ്പെടുന്നതിനാലും ഈ സുഗന്ധവ്യഞ്ജനങ്ങൾ നമ്മുടെ ആഹാരത്തിൽ നിന്ന് അപ്രത്യക്ഷമാകുകയാണ്. ഇവ വിവിധ ആഹാരവസ്തുക്കളിൽ എങ്ങനെ ഉപയോഗിക്കണം എന്ന പരമ്പരാഗത അറിവും ഇല്ലാതാവുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രാദേശികമായ ലഘു സുഗന്ധവ്യഞ്ജനങ്ങളേയും കറിക്കൂട്ടുകളേയും കുറിച്ചുള്ള അറിവുകൾ സൂക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്
Share your comments