മിന്നൽ
വിഷമില്ലാത്ത പച്ചക്കറി കൃഷി ആണല്ലോ നമ്മുടെയൊക്കെ ലക്‌ഷ്യം. അതിനായി ഗ്രോ ബാഗിലും മണ്ണിലുമൊക്കെ കൃഷി ചെയ്യുന്നുമുണ്ട്.
ചെടികളുടെ വളർച്ചക്ക് ആവശ്യമായ വളം ആഴ്ചയിൽ ഒരിക്കലെങ്കിലും കൊടുത്തിരിക്കണം. പല ജൈവ വളങ്ങൾ നിർമ്മിക്കാറുണ്ടെങ്കിലും ഏറ്റവും നല്ല റിസൾട്ട് അനുഭവത്തിൽ വന്നിരിക്കുന്ന വളക്കൂട്ടിനെ പറ്റി പറയാം ,അതിന് ഒരു പേരും കൊടുത്തു "മിന്നൽ"
"മിന്നൽ "ഉണ്ടാക്കുന്ന രീതി
തുല്യ അളവിൽ വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലു പൊടി, പച്ചച്ചാണകം, ഗോമൂത്രം ഇവ നന്നായി മിക്സ് ചെയ്ത് വെള്ളവും ചേർത്ത് മൂന്ന് ദിവസം മൂടി വെക്കുക.
ദിവസവും ഇളക്കി കൊടുക്കുക. മൂന്നാം ദിവസം ഈ മിശ്രിതത്തിൽ നിന്നും ഒരു കപ്പ് എടുത്ത് പത്തു കപ്പ് വെള്ളവും ചേർത്ത് നേർപ്പിച്ച് ചെടികൾക്ക് ഒഴിച്ച് കൊടുക്കുക.
ആഴ്ചയിൽ ഒരിക്കൽ ഈ ജൈവ വളം കൊടുത്താൽ ചെടികൾ നല്ല പച്ചപ്പോടെ വളരുകയും കരുത്തുണ്ടാവുകയും ചെയ്യും. എല്ലാവരും പരീക്ഷിച്ചു നോക്കുമല്ലോ.
Share your comments