രുദ്രാക്ഷത്തിന് പൂവും കായും വിത്തും ഒക്കെയുണ്ടെങ്കിലും പ്രധാന പ്രജനന മാർഗം കാണ്ഡം മുറിച്ച് നടീലാണ്. ശാഖാഗ്രങ്ങളും വളരുന്ന തലപ്പുകളും മുറിച്ച് നട്ട് രണ്ടോ മൂന്നോ ദിവസം തണൽ നൽകിയാൽ ഇലകൊഴിയാതെ വേരുപിടിച്ച് വളരും. ശാഖകളും ഉപശാഖകളുമുള്ള കൈത്തണ്ട കനം തുടങ്ങി തള്ളവിരൽ കനമുള്ള കമ്പു വരെ നടാം.
നടീൽ
മുക്കാൽ മീറ്റർ നീളവും വീതിയും താഴ്ചയുമുള്ള കുഴികൾ തയാറാക്കുക. രണ്ടു കുഴികൾ തമ്മിൽ 8 മീറ്റർ അകലവും തോട്ടം അടിസ്ഥാനത്തിൽ നടുമ്പോൾ വരികൾ തമ്മിലും 8 മീറ്റർ അകലം ക്രമീകരിക്കണം. കുഴിനിറയ്ക്കാൻ മേൽമണ്ണിനോടൊപ്പം 5 കിലോ പാകപ്പെട്ട കമ്പോസ്റ്റ് മേൽമണ്ണുമായി കൂട്ടിയിളക്കിയ മിശ്രിതം ഉപയോഗിക്കണം. കുഴി നിറച്ച് കുഴിമുഖം ഒരു കൂനയായി ഉയർത്തുക. ഈ കൂനയ്ക്ക് 30 സെ.മീ. ഉയരം ക്രമീകരിക്കാം.
മഴ ഇല്ലാത്ത സമയത്ത് നന്നായി നനച്ചശേഷം പത്തു ദിവസത്തോളം പ്രകൃതിയുടെ പരിലാളനയ്ക്ക് വിടുക. കൂന നിരന്ന് നിരപ്പിലാകുന്ന സമയം നടുവിൽ ഒരു ചെറുകുഴി കുത്തി താടിയിൽ നിന്ന് മുറിച്ചെടുത്ത ശിഖരം നടണം. മുറിവായിലെ കറ ഉണങ്ങും മുൻപ് കമ്പ് നടുന്നത് നല്ലതാണ്. കഴയിൽ നനവ് നിലനിർത്തുന്നത് വേഗതയിലുള്ള വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
മേയ് ജൂൺ മാസം തൈ ചുവട്ടിൽ കളകൾ നീക്കി ചെടിയൊന്നിന് ഒരു കിലോ ഉണക്കിപൊടിച്ച ചാണകം വിതറി മേൽമണ്ണിൽ ഇളക്കി ചേർക്കണം. വേനലിൽ ആവശ്യാനുസരണം ജലസേചനം നടത്തുക.
Share your comments