<
  1. Organic Farming

പനിക്കൂർക്ക കൃഷി ചെയ്യൂ : വൈറസ് പമ്പ കടക്കും

പനിക്കൂർക്കയെ ഒഴിവാക്കിയിട്ടുള്ള ഗൃഹവൈദ്യം ഉണ്ടാവില്ല. കുട്ടികൾക്കും മുതിർന്ന വർക്കും എന്തിനേറെ വളർത്തുന്ന ഓമനമൃഗങ്ങൾക്കുപോലും വളരെയധികം ഉപയോഗപ്രദമായ ഒരു സസ്യമാണ് പനിക്കൂർക്ക. രൂപഭാവത്തിൽ കൂർക്കയോട് സാമ്യമുണ്ടെങ്കിലും ഇതിന്റെ ചുവട്ടിൽ കിഴങ്ങുകളുണ്ടാവില്ല.

Arun T
പനിക്കൂർക്ക
പനിക്കൂർക്ക

പനിക്കൂർക്കയെ ഒഴിവാക്കിയിട്ടുള്ള ഗൃഹവൈദ്യം ഉണ്ടാവില്ല. കുട്ടികൾക്കും മുതിർന്ന വർക്കും എന്തിനേറെ വളർത്തുന്ന ഓമനമൃഗങ്ങൾക്കുപോലും വളരെയധികം ഉപയോഗപ്രദമായ ഒരു സസ്യമാണ് പനിക്കൂർക്ക. രൂപഭാവത്തിൽ കൂർക്കയോട് സാമ്യമുണ്ടെങ്കിലും ഇതിന്റെ ചുവട്ടിൽ കിഴങ്ങുകളുണ്ടാവില്ല. പക്ഷേ ഇലകൾ സുഗന്ധപൂരിതമായ ബാഷ്പശീലത്തൈലങ്ങളാൽ സമ്പുഷ്ടമായിരിക്കും. മുൻകാലങ്ങളിൽ പനിക്കൂർക്കയുടെ ഒരു തൈ എങ്കിലും വീട്ടുപരിസരങ്ങളിൽ കാണാമായിരുന്നു.

എന്നാൽ ഇന്ന് ഇതിനെക്കുറിച്ചറിയാവുന്നവർ തന്നെ വിരളമായിരിക്കുന്നു. നീർവാർച്ചയുള്ള ഏതുമണ്ണിലും നന്നായി വളരുമെന്നതിനാൽ ഗൃഹപരിസരങ്ങളിലോ, മൺചട്ടികളിലോ, മണ്ണുനിറച്ച ചാക്കുകളിലോ പനിക്കൂർക്ക വളർത്താം. ജലസേചനം വളരെ പരിമിതമായ തോതിൽ മതിയാകും. വേരോടു കൂടിയ തണ്ടുകളോ ഇളം തളിർക്കുകളോടു കൂടിയ തണ്ടോ നടാൻ ഉപയോഗിക്കാം.

പനിക്കൂർക്ക നട്ട് വേര് വന്ന് തുടങ്ങിയ ശേഷം അകാലത്തിനുള്ളിൽ തന്നെ ഇലകൾ ആവശ്യത്തിന് ശേഖരിച്ചുതുടങ്ങാം. മാംസള മായ ഇതിന്റെ ഇലകൾ ചെറുപ്രായത്തിലുള്ള കുട്ടികൾക്ക് പല അസുഖങ്ങൾക്കും ഫലപ്രദവും സുഖകരവുമായ ഒരു ഒറ്റമൂലിയാണ്. ഇതുകൂടാതെ പ്രാണികളെയും ജീവികളെയും മറ്റു പരാദജീവികളെയും അകറ്റാൻ കഴിവുള്ള ഒരു ചെടിയായതിനാൽ ഉദ്യാനത്തിലും വീട്ടു പരിസരങ്ങളിലേയക്കും ഉത്തമമായ ഒരു ഔഷധസസ്യം കൂടിയാണിത്.

ഔഷധ ഉപയോഗങ്ങൾ

  • ഇലയുടെ നീരിൽ കൽക്കണ്ടം ചേർത്തുകഴിച്ചാൽ കുട്ടികളുടെ ചുമ മാറും.
  • ഇലയുടെ നീര് എണ്ണ കാച്ചി തേച്ചാൽ ജലദോഷം മാറും.
  • തൊണ്ടവേദനയ്ക്ക് പനിക്കൂർക്കയിലയിട്ട് തിളപ്പിച്ച വെള്ളം ആവികൊള്ളുക.
  • പനിക്കൂർക്കയില നിഴലിലുണക്കി പൊടിച്ച് തേൻചേർത്ത് കഴിച്ചാൽ ജലദോഷം മാറും.
  • പനിക്കൂർക്കയില നീര് ദിവസവും കഴിച്ചാൽ പ്രതിരോധശക്തി വർദ്ധിക്കും.
  • പനികൂർക്കവേര് കഷായം വെച്ച് കുടിക്കുന്നത് ഹൃദയത്തിന് ബലം നൽകും.
  • ഇലവാട്ടി നെറുകയിൽ വെച്ചാൽ കുട്ടികളുടെ ജലദോഷം മാറും
  • പനിക്കൂർക്കയുടെ ഇല അരച്ച് ഗോതമ്പ് മാവോ, ഉഴുന്ന് മാവോ ചേർത്ത് വട ഉണ്ടാക്കി കഴിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന ഗ്രഹണിക്ക് നല്ലതാണ്.
  • പനിക്കൂർക്ക ഇലയും ഗ്രാമ്പൂവും ജാതിക്കയും ഇട്ടവെള്ളം കുടിക്കുന്നത് കോളറയ്ക്ക് ഫലപ്രദ മാണ്.
  • ഇലയുടെ നീര് വെള്ളത്തിൽ ചേർത്ത് കുളി ച്ചാൽ കുട്ടികൾക്ക് ജലദോഷം വരില്ല
  • പനിക്കൂർക്കയില അരച്ച് പാൽക്കഞ്ഞിയിൽ ചേർത്ത് മുലയൂട്ടുന്ന അമ്മമാർ കഴിച്ചാൽ കുഞ്ഞുങ്ങൾക്ക് ജലദോഷം ഉണ്ടാകുകയില്ല.
English Summary: For the benefit and health of children do panikoorkka farming

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds