<
  1. Organic Farming

പുതിന ഇല, മല്ലിയില ഇവയെല്ലാം മറന്നേക്കൂ. ആഫ്രിക്കൻ മല്ലിയാണ് താരം

നീളന്‍ കൊത്തമല്ലി, മെക്‌സിക്കന്‍ മല്ലി, ശീമ മല്ലി തുടങ്ങിയ പേരുകളിലും ആഫ്രിക്കന്‍ മല്ലി അറിയപ്പെടുന്നു. സുഗന്ധ ഇലച്ചെടികളുടെ വിഭാഗത്തില്‍പ്പെടുന്ന ഇവയുടെ ജന്മദേശം കരീബിയന്‍ ദ്വീപുകളിലാണ്. ഒരടിവരെ നീളമുള്ള ഇലകളാണ് ആഫ്രിക്കന്‍ മല്ലിക്കുള്ളത്. ചിരവയുടെ നാക്കിന്റെ ആകൃതിയില്‍ നല്ല പച്ച നിറമുള്ള ഇലകള്‍ മിനുസമുള്ളതും അരികില്‍ മുള്ളുകള്‍ ഉള്ളവയുമാണ്. ഇലയില്‍ മധ്യത്തില്‍ നിന്ന് 10-12 സെന്റിമീറ്റര്‍ നീളത്തില്‍ പൂക്കള്‍ കുലകളായി വളരും. ഇളം മഞ്ഞ നിറത്തില്‍ നൂറുകണക്കിന് പൂക്കള്‍ വിടരും.

K B Bainda
african malli
african malli
കറിവേപ്പില പോലെ തന്നെ കറികളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഇലവർഗ്ഗമാണ് മല്ലിയില. കീടനാശിനികളുടെ ഉപയോഗം ഇലവർഗങ്ങളിൽ കൂടുതലായതിനാൽ അടുക്കളത്തോട്ടത്തിൽ ചീരയും കറിവേപ്പും മല്ലിയിലയും ഒക്കെ കൃഷി ചെയ്യുന്നവർ ഏറെയുണ്ട്. അതുപോലെ തന്നെ  അടുക്കള തോട്ടത്തിൽ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് ആഫ്രിക്കൻ മല്ലി. ആഫ്രിക്കൻ മല്ലിയെ ക്കുറിച്ചു കുറച്ചു കാര്യങ്ങൾ 
 
പുതിന ഇലയെക്കാളും മല്ലിയിലയെക്കാളും രൂക്ഷഗന്ധവും ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് രുചിയും നല്‍കുന്ന ഒരിലവര്‍ഗമാണ് ആഫ്രിക്കന്‍മല്ലി. കേരളത്തിലെ കാലാവസ്ഥയില്‍ എല്ലായിടത്തും ഇത് നന്നായി വളരും. അടുക്കളത്തോട്ടത്തില്‍ നാല് തൈകള്‍ നട്ടുപിടിപ്പിച്ചാല്‍ വര്‍ഷം മുഴുവന്‍ മല്ലിയില ലഭിക്കും.
african malli
ബിരിയാണിയിലും മാംസ വിഭവങ്ങളിലും പുതിന മല്ലി ഇലകള്‍ ചേര്‍ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇനി ഇവയെ മറന്നേക്കൂ, പകരം ആഫ്രിക്കന്‍ മല്ലി മതി. പുതിന – മല്ലി ഇലകളേക്കാള്‍ ഗന്ധവും രുചിയും ആഫ്രിക്കന്‍ മല്ലിക്കുണ്ട്. കേരളത്തില്‍ എവിടെയും ഇതു നന്നായി വളരും. മൂന്നോ നാലോ തൈകള്‍ അടുക്കളത്തോട്ടത്തില്‍ നട്ടാല്‍ വര്‍ഷം മുഴുവന്‍ ഇല ലഭിക്കും.
 
നീളന്‍ കൊത്തമല്ലി, മെക്‌സിക്കന്‍ മല്ലി, ശീമ മല്ലി തുടങ്ങിയ പേരുകളിലും ആഫ്രിക്കന്‍ മല്ലി അറിയപ്പെടുന്നു. സുഗന്ധ ഇലച്ചെടികളുടെ വിഭാഗത്തില്‍പ്പെടുന്ന ഇവയുടെ ജന്മദേശം കരീബിയന്‍ ദ്വീപുകളിലാണ്.
ഒരടിവരെ നീളമുള്ള ഇലകളാണ് ആഫ്രിക്കന്‍ മല്ലിക്കുള്ളത്. ചിരവയുടെ നാക്കിന്റെ ആകൃതിയില്‍ നല്ല പച്ച നിറമുള്ള ഇലകള്‍ മിനുസമുള്ളതും അരികില്‍ മുള്ളുകള്‍ ഉള്ളവയുമാണ്. ഇലയില്‍ മധ്യത്തില്‍ നിന്ന് 10-12 സെന്റിമീറ്റര്‍ നീളത്തില്‍ പൂക്കള്‍ കുലകളായി വളരും. ഇളം മഞ്ഞ നിറത്തില്‍ നൂറുകണക്കിന് പൂക്കള്‍ വിടരും.
തൈകള്‍ തയാറാക്കിയും നേരിട്ടു വിത്തെറിഞ്ഞും ആഫ്രിക്കന്‍ മല്ലി നടാം. ട്രേയിലോ കവറുകളിലോ വിത്ത് നട്ടു തയാറാക്കുന്ന തൈകള്‍ മൂന്നില പ്രായത്തിലാകുമ്പോള്‍ പറിച്ചു നടാം. സാധാരണ രീതിയില്‍ ഗ്രോബാഗും ചട്ടിയുമെല്ലാം തയാറാക്കി തൈ നടാം. വിത്ത് നേരിട്ടാണ് നടുന്നതെങ്കില്‍ കൃഷിയിടത്തില്‍ പ്രത്യേക തടം തയാറാക്കണം. കാലിവളം, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് കിളച്ച് പരുവപ്പെടുത്തിയാണ് തടം തയാറാക്കേണ്ടത്. മണലുമായി ചേര്‍ത്തു തൈകള്‍ നേരിട്ട് ഈ തടങ്ങളില്‍ നടാം. വേനലില്‍ നനച്ചു കൊടുക്കണം. തണലുള്ള സ്ഥലത്താണ് ആഫ്രിക്കന്‍ മല്ലി നടേണ്ടത്. വെയില്‍ നന്നായി കിട്ടുന്ന സ്ഥലത്താണെങ്കില്‍ മല്ലി പെട്ടെന്നു പൂത്ത് കായ്ക്കും, അപ്പോള്‍ ഇലകള്‍ കുറച്ചേ ലഭിക്കൂ. തണലുള്ള സ്ഥലത്താണെങ്കില്‍ നല്ല പോലെ ഇല ലഭിക്കും. നട്ടു രണ്ടാം മാസം മുതല്‍ ഇലകള്‍ പറിച്ചു തുടങ്ങാം.
കറികള്‍ക്കു മുകളില്‍ വിതറാന്‍ മാത്രമല്ല ഔഷധങ്ങള്‍ ഉണ്ടാക്കാനും ആഫ്രിക്കന്‍ മല്ലി ഉപയോഗിക്കുന്നു. വിത്ത്, ഇല, വേര് എന്നിവയില്‍ ഗുണകരമായ നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാത്സ്യം, റിബോഫ്‌ളേവിന്‍, കരോട്ടിന്‍ എന്നിവ ധാരാളമായി ഇലകളില്‍ അടങ്ങിയിരിക്കുന്നുണ്ട്.African coriander is used not only to spread on curry but also to make herbs. Seeds, leaves and roots contain many beneficial ingredients. The leaves are rich in iron, calcium, riboflavin and carotene.
 
കടപ്പാട് 
English Summary: Forget mint leaves and coriander. African Malli is the star

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds