ഉഷ്ണമേഖല പ്രദേശങ്ങളിലെ വരണ്ട കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയാണ് തിന. മഴ കുറവും ഊഷര ഭൂമിയിലും കൃഷി ചെയ്യാം. വാർഷിക വർഷപാതം 500 ലിറ്റർ മതിയാകും സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ പോലും തിന വിളയുന്നു. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളും തീവ്ര വരൾച്ച അനുഭവപ്പെടുന്ന ഭൂവിഭാഗങ്ങളും ഈ വിളയുടെ കൃഷിക്ക് അനുയോജ്യമല്ല കാലവർഷത്തിന്റെയും തുലാ വർഷത്തിന്റെയും ഗതിക്ക് അനുസരിച്ച് നടീൽ സമയം ക്രമീകരിക്കേണ്ടതാണ്.
CO-1, CO-2, CO-4, CO-5, K-2, K-3, P-54 തുടങ്ങിയ ഇനങ്ങൾ കൃഷി ചെയ്യാവുന്നതാണ്. വരിയായി നടുമ്പോൾ ഹെക്ടറൊന്നിന് 5 മുതൽ 10 കിലോഗ്രാമും നേരിട്ടു നടുമ്പോൾ 15 കിലോഗ്രാമും വിത്തു വേണ്ടി വരുന്നു. നടീൽ അകലം വരികൾ തമ്മിൽ 25 മുതൽ 30 സെന്റ് മീറ്ററും ചെടികൾ തമ്മിൽ 8 മുതൽ 10 സെന്റീ മീറ്ററുമായി നിലനിറുത്തണം.
ഹെക്ടറൊന്നിന് 5 ടൺ ജൈവവളം പ്രയോഗിക്കണം കൂടാതെ 20 കിലോഗ്രാം നൈട്രജനും ഫോസ്ഫറസും അടിവളമായും ബാക്കി പകുതിഭാഗം നൈട്രജൻ പ്രയോഗിച്ചശേഷം 30 ദിവസം കഴിഞ്ഞ് മേൽ വളമായും നൽകണം മേൽവള പ്രയോഗത്തിനു മുമ്പ് കളനിയന്ത്രണവും ഇടയിളക്കലും ആവർത്തിക്കണം.
80 മുതൽ 100 ദിവസത്തിനുള്ളിൽ വിളവെടുപ്പ് നടത്താം ഉണങ്ങിയ കതിർകുലകൾ മുറിച്ചെടുത്തോ, അരിവാൾകൊണ്ട് ചെടിയുടെ ചുവട് ഭാഗം മുറിച്ചോ വിളവെടുക്കാം.
Share your comments