സ്വേദനം അഥവാ വാറ്റ് നടത്തിയാണ് ഇഞ്ചി പുല്ലിൽ നിന്നും തൈലമെടുക്കുന്നത്. വിവിധ തരത്തിലുള്ള വാറ്റുരീതികൾ ഉണ്ട്. പ്രധാനമായും രണ്ടു തരത്തിലുള്ള രീതികളാണ് അനുവർത്തിച്ചുവരുന്നത്.
1. Hydra distillation അഥവാ ജലവാറ്റ്
പുല്ലും വെള്ളവും ഒരുമിച്ച് ചെമ്പിൽ നിറച്ച് വാറ്റുന്നതാണ് പഴയ രീതി. ഇങ്ങനെ ലഭിക്കുന്ന തൈലത്തിന്റെ അളവും ഗുണമേൻമയും കുറവായിരിക്കും. എന്നാൽ വാറ്റുപകരണവും വാറ്റുരീതിയും ലളിതവും ചെലവുകുറഞ്ഞതുമാണ്. ചുരുങ്ങിയ തോതിലുള്ള കൃഷിയിടങ്ങളിൽ ഇപ്പോഴും ഇത്തരം യൂണിറ്റുകൾ ഉപയോഗിച്ചുവരുന്നു.
2. Steam distillation അഥവാ ആവിവാറ്റ്
ഈ രീതിയിൽ ഒരു ബോയിലർ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന നീരാവി ഒരു നിശ്ചിതമർദ്ദത്തിൽ വാറ്റുചെമ്പിലേക്ക് കടത്തിവിടുന്നു. ഈ ഉപകരണത്തിന് വിലയേറുമെങ്കിലും ലഭിക്കുന്ന തൈലത്തിന്റെ അളവ്, ഗുണം എന്നതിലെന്ന പോലെ ഊർജ്ജ കാര്യക്ഷമതയിലും മൂന്നിലാണ്. നീരാവിയോടൊപ്പം ബാഷ്പമായി പുറത്തു വരുന്ന തൈലം ഒരു കണ്ടൻസർ കുഴലിലൂടെ കടത്തിവിട്ട് തണുപ്പിച്ച് ദ്രാവകമാക്കുന്നു. തണുക്കുമ്പോൾ വെള്ളവും തൈലവും വേർതിരിയുന്നു. പുല്ല് ഒരു ദിവസം തണലിൽ ഇട്ടു വാട്ടിയ ശേഷമാണ് വാറ്റുന്നത്. തൈലം ലഭിക്കുവാൻ ഒന്ന് രണ്ടു മണിക്കൂർ വാറ്റണം.
20 ഏക്കർ കൃഷിയിടത്തിന് ചുരുങ്ങിയത് 500 ലിറ്റർ കപ്പാസിറ്റിയുള്ള വാറ്റു ചെമ്പ് വേണ്ടിവരും. വാറ്റിയെടുത്ത തലത്തിൽ ജലാംശവും ഖരമാലിന്യങ്ങളും ഉണ്ടായിരിക്കും. വെള്ളത്തെക്കാൾ ഭാരം കുറഞ്ഞതായതിനാൽ മീതെ പൊങ്ങിക്കിടക്കുന്ന തൈലം separating funnel ഉപയോഗിച്ച് വേർതിരിച്ചെടുക്കുന്നു. തൈലത്തിൽ അവശേഷിക്കുന്ന ഖരമാലിന്യങ്ങൾ ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് അരിച്ചു മാറ്റുന്നു. ഫിൽറ്റർ പേപ്പറിൽ ഒരു കിലോഗ്രാം തൈലത്തിന് 2 ഗ്രാം എന്ന തോതിൽ അൺഹൈഡസ് സോഡിയം സൾഫേറ്റ് ഇട്ടശേഷമാണ് അരിച്ചെടുക്കുന്നത്. ഈ രാസപദാർത്ഥം തൈലത്തിലെ ജലാംശം വലിച്ചെടുക്കും. ഇപ്രകാരം ലഭിക്കുന്ന തൈലം ശുദ്ധമായിരിക്കും.
ഇഞ്ചിപ്പുൽ തൈലം ഇരുണ്ട മഞ്ഞ നിറമുള്ളതാണ്. ശുദ്ധമായ തൈലം പൊള്ളൽ സ്വഭാവമുള്ളതും സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ബാഷ്പീകരിക്കുന്നതുമാണ്. അതിനാൽ കാറ്റുകടക്കാത്ത വിധം ഗ്ലാസ്, ബാഷ് അലൂമിനിയം, പനി എന്നീ പാത്രങ്ങളിൽ വേണം സൂക്ഷിക്കുവാൻ
Share your comments