നമ്മുടെ വിളകൾക്ക് പോഷണം നൽകുന്ന പ്രധാനപ്പെട്ട നാലുതരം പച്ചില വള ചെടികളാണ് താഴെ പറയുന്നത്.
ശീമക്കൊന്ന
ഈർപ്പമുള്ള കാലാവസ്ഥയിൽ നന്നായി വളരുന്ന കുറ്റിച്ചെടിയാണ് ശീമക്കൊന്ന. വിത്ത് വഴിയും, തണ്ട് മുറിച്ചു നട്ടും,
പ്രജനനം നടത്താവുന്നതാണ്. നമ്മുടെ കൃഷിയിടങ്ങളിൽ അതിരടയാളം തീർക്കുവാൻ ഈ ചെടി ഉപയോഗപ്പെടുത്തുന്നു. പച്ചില വളത്തിനായി ഉപയോഗിക്കുന്നതിന് കൊമ്പു കോതിയും വെട്ടിയും ഉയരം രണ്ടു മുതൽ മൂന്നു മീറ്ററിൽ താഴെയായി നിലനിർത്താം. വർഷത്തിൽ രണ്ടോ മൂന്നോ തവണ കിട്ടിയാലും ശീമക്കൊന്ന തഴച്ചുവളരും.
The following are the four major types of green manure plants that nourish our crops.
ഒരു ചെടി 5 മുതൽ 10 കിലോഗ്രാം വരെ പച്ചില തരുന്നതാണ് 400 ചെടികൾ ഉള്ള ഒരു വരിയിൽ നിന്ന് 5 മുതൽ 6 ടൺ വരെ പച്ചില ലഭിക്കും.
ശീമക്കൊന്നയുടെ പോഷകാംശങ്ങൾ
- നൈട്രജൻ -2.76 ശതമാനം
- ഫോസ്ഫറസ്-0.26 ശതമാനം
- പൊട്ടാസ്യം-4.6 ശതമാനം
ആവണക്ക്
ചിതൽ മുതൽ മണ്ണുജന്യ കീടങ്ങളെ നിയന്ത്രണവിധേയമാക്കാൻ ആവണക്ക് മികച്ചതാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഈ പച്ചില ചെടി അനുയോജ്യമാണ്. എല്ലാത്തരം മണ്ണിലും ഇവ നന്നായി വളരുന്നു. മുറിച്ച തണ്ടാണ് നടീൽ വസ്തു. ഒരു ചെടി നാല് മുതൽ അഞ്ച് കിലോഗ്രാം വരെ പച്ചില ഉൽപാദിപ്പിക്കുന്നു.
കാസ്സിയ
ഇതൊരു നിത്യഹരിത കുറ്റിച്ചെടിയാണ്. വിത്തു വഴിയാണ് പ്രജനനം. പൂക്കുന്ന കാലത്ത് കൊമ്പുകൾ വെട്ടി പച്ചിലവളം ആയി ഉപയോഗപ്പെടുത്താവുന്നതാണ്.
സുബാബുൾ
പ്രധാനമായി കാലിത്തീറ്റയായി ഉപയോഗപ്പെടുത്തുന്ന ഒരു ചെറു മരമാണ് ഇത്. വിത്ത് വഴിയാണ് പ്രജനനം.
1.5 മുതൽ 3 കിലോഗ്രാം എന്നതാണ് നിർദ്ദേശിക്കപ്പെടുന്ന വിത്ത് നിരക്ക്. ഒരു ഹെക്ടറിൽ നിന്ന് 20 ടൺ വരെ പച്ചിലവളവും, പച്ചിലയിൽ നിന്ന് നാലുശതമാനം നൈട്രജനും ലഭ്യമാകുന്നു. ഒരു ഹെക്ടറിൽ നിന്ന് 500 കിലോഗ്രാം നൈട്രജൻ ഈ ചെടി നൽകുന്നു.
Share your comments