കൂൺ കൃഷി ബക്കറ്റിൽ ചെയ്യാൻ എളുപ്പത്തിൽ കഴിയും. ഇതിനായി വേണ്ടത് അല്പം ചകിരിചോറ് മാത്രം. ഒരു ബക്കറ്റ് ഉണ്ടെങ്കിൽ ഏതൊരു വീട്ടമ്മയ്ക്കും സ്വന്തം വീട്ടിൽ ആവശ്യത്തിനുള്ള കൂൺ കൃഷി ചെയ്തു ഭാഗം ചെയ്യാം. എങ്ങനെയാണ് കൂണിനെ ബക്കറ്റിൽ കൃഷി ചെയ്യുന്നതു എന്ന് നോക്കാം.
കൂൺകൃഷി നടത്തുന്നതിന് നമുക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത് ഒരു ബക്കറ്റും അല്പം ചകിരിച്ചോറും ആണ്. ചകിരിച്ചോറ് റെഡിയാക്കി എടുക്കുന്നതിനായി ഒരല്പം തിളച്ചവെള്ളം ആവശ്യമാണ്. ശേഷം ഈ വെള്ളത്തിലേക്ക് ചകിരിച്ചോർ ഇട്ട് കൊടുക്കണം. ശേഷം കൂൺ കൃഷി തുടങ്ങുന്നതിനുള്ള കൂൺ കിറ്റ് നമുക്ക് തുറന്ന് ശരിയാക്കി എടുക്കാം. കൂൺ വിത്തുകൾ നല്ലതുപോലെ വേർതിരിച്ച് ഒരു പാത്രത്തിലേക്ക് ഇടുക. ശേഷം കുതിരാനായി ഇട്ട ചകരിച്ചോറ് നല്ലതുപോലെ പിഴിഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ചെറിയ നനവ് മാത്രം അവശേഷിപ്പിച്ചു കൊണ്ട് മറ്റു ജലാംശം മുഴുവൻ നല്ലതുപോലെ പിഴിഞ്ഞു കളയാൻ ശ്രദ്ധിക്കണം. ശേഷം ഒരു കവർ എടുത്തു അതിന്റെ അടിഭാഗം ഒരു റബ്ബർ ബാൻഡ് ഉപയോഗിച്ച് കെട്ടുക. ഇനി ഇതിലേക്ക് അല്പം കൂൺ വിത്ത് വിതറി കൊടുക്കുക. ശേഷം അതിനു മുകളിലേക്ക് വീണ്ടും ചകിരിച്ചോർ ഇട്ടുകൊടുക്കാം. ശേഷം വീണ്ടും കൂൺ വിത്ത് പാകി കൊടുക്കുക.
നടുഭാഗത്ത് ഇടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തിൽ ചകിരിച്ചോറും, കൂൺ വിത്തും ഉപയോഗിച്ച് കവർ ഫിൽ ചെയ്ത് എടുക്കണം. വിത്ത് പാകിയതിന് ശേഷം കവർ നല്ലതുപോലെ എയർ ടൈറ്റായി കെട്ടിവയ്ക്കുക. ശേഷം ഒരു സേഫ്റ്റി പിൻ ഉപയോഗിച്ച് ചെറിയ ഹോളുകൾ ഉണ്ടാക്കി കൊടുക്കുക. ശേഷം ഈയൊരു കിറ്റിനെ ഒരു ബക്കറ്റിലേക്ക് ഇറക്കിവെക്കുക. ബക്കറ്റിലേക്ക് ഇട്ടതിനുശേഷം ഒരു കറുത്ത തുണി ഉപയോഗിച്ച് പാക്കറ്റ് മൂടാൻ ശ്രദ്ധിക്കുക. ഇനി ഒരു 45 ദിവസത്തിനു ശേഷമാണ് ഈ ഒരു ബക്കറ്റ് തുറക്കേണ്ടത്. ഇതിനുള്ളിൽ തന്നെ കൂൺ പാകം ആയിട്ടുണ്ടാകും
Share your comments