<
  1. Organic Farming

പേയിളകിയ ആൾക്കാരെയും ചികിത്സിച്ച് സുഖം ആക്കാം : അനുഭവ സാക്ഷ്യവുമായി രാജേഷ് വൈഭവ്

ഭ്രാന്തിളകി നായയുടെ കടിയേറ്റ രോഗിയെപ്പോലും രക്ഷപ്പെടുത്താൻ കഴിഞ്ഞ അത്യത്ഭുതകരമായ ഔഷധവീര്യമുള്ള കാട്ടുകൈത എന്നപേരിലറിയപ്പെടുന്ന ചെടി വാർത്താവിശേഷങ്ങളിൽ താരപ്പൊലിമയോടെ നിറഞ്ഞു നിൽക്കുന്നു

Arun T
മഹാത്മാ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി .ശ്രീനിവാസൻ ,വൈസ് ചെയർമാൻ കെ .ഗീത,സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം ഡയറക്റ്റർ ഡോ .പി . കെ.സുബ്രഹ്മണ്യൻ ,അഡ്വ .ലതിക ശ്രീനിവാസൻ ,ഒ .എ ലക്ഷ്‌മി ടീച്ചർ തുടങ്ങിയവരുടെ കൂട്ടായ്മയിൽ വിശിഷ്ടാതിഥിയെ വരവേൽക്കുന്ന തരത്തിലായിരുന്നു രതീഷ് നിലാതിയിൽ നിന്നും ഈ ചെടിയെ ചടങ്ങിൽ ഏറ്റുവാങ്ങിയത്
മഹാത്മാ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി .ശ്രീനിവാസൻ ,വൈസ് ചെയർമാൻ കെ .ഗീത,സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം ഡയറക്റ്റർ ഡോ .പി . കെ.സുബ്രഹ്മണ്യൻ ,അഡ്വ .ലതിക ശ്രീനിവാസൻ ,ഒ .എ ലക്ഷ്‌മി ടീച്ചർ തുടങ്ങിയവരുടെ കൂട്ടായ്മയിൽ വിശിഷ്ടാതിഥിയെ വരവേൽക്കുന്ന തരത്തിലായിരുന്നു രതീഷ് നിലാതിയിൽ നിന്നും ഈ ചെടിയെ ചടങ്ങിൽ ഏറ്റുവാങ്ങിയത്

ഭ്രാന്തിളകി നായയുടെ കടിയേറ്റ രോഗിയെപ്പോലും രക്ഷപ്പെടുത്താൻ കഴിഞ്ഞ അത്യത്ഭുതകരമായ ഔഷധവീര്യമുള്ള കാട്ടുകൈത എന്നപേരിലറിയപ്പെടുന്ന ചെടി വാർത്താവിശേഷങ്ങളിൽ താരപ്പൊലിമയോടെ നിറഞ്ഞു നിൽക്കുന്നു .

ചോമ്പാല കേന്ദ്രമായിപ്രവർത്തിച്ചുവരുന്ന കേരളത്തിലെ പ്രമുഖ ആയുർവ്വേദ ഗവേഷണകേന്ദ്രവും ചികിത്സാകേന്ദ്രവുമായ സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിലാണ് ഈ അടുത്ത ദിവസം ഈ ചെടി എത്തിയിരിക്കുന്നത് .

ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖശിഷ്യനും ആർട് ഓഫ് ലിവിംഗ് സീനിയർ പരിശീലകനുമായു വടകര സ്വദേശി രതീഷ് നിലാതിയിലാണ് ഈ ഔഷധചെടി മൈസൂരിൽ നിന്നും കൊണ്ടുവന്നത് .

ബാംഗ്ളൂരിലെ ആർട് ഓഫ് ലിവിംഗ് ഇന്റർനേഷണൽ ആസ്ഥാനത്തിന്റെ പരിസരപ്രദേശങ്ങളിൽ ഈ ചെടി സുലഭമായുണ്ടെന്ന് രതീഷ് പറഞ്ഞു .

മഹാത്മാ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി .ശ്രീനിവാസൻ ,വൈസ് ചെയർമാൻ കെ .ഗീത,സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം ഡയറക്റ്റർ ഡോ .പി . കെ.സുബ്രഹ്മണ്യൻ ,അഡ്വ .ലതിക ശ്രീനിവാസൻ ,ഒ .എ ലക്ഷ്‌മി ടീച്ചർ തുടങ്ങിയവരുടെ കൂട്ടായ്മയിൽ വിശിഷ്ടാതിഥിയെ വരവേൽക്കുന്ന തരത്തിലായിരുന്നു രതീഷ് നിലാതിയിൽ നിന്നും ഈ ചെടിയെ ചടങ്ങിൽ ഏറ്റുവാങ്ങിയത്

കോഴിക്കോട് തൊണ്ടയാട് സ്വദേശി ശിവരാമൻ വൈദ്യരിൽ നിന്നുമാണത്രെ രതീഷ് നിലാതിയിൽ ഈ ഔഷധ ചെടിയെക്കുറിച്ച് ആദ്യമായറിഞ്ഞത്. ശിവരാമൻ വൈദ്യർ ഇന്നില്ല .ഇതിന്റെ ഇലയുടെ നീരും തേനും ഓരോസ്പൂൺ വീതം ചേർത്ത് ഒരു ദിവസം രണ്ടു നേരം നാല് ദിവസം നൽകണം എന്നതാണ് ചികിത്സ എന്നറിയുന്നു .

ഭ്രാന്തൻ നായയുടെ കടിയേറ്റ വ്യക്തിക്ക് ഏതെങ്കിലും കാരണവശാൽ റാബീസ് വാക്സിൻ എടുക്കുവാൻ പറ്റാത്ത സാഹചര്യങ്ങളിൽ ഇത് പ്രയോഗിച്ചു നോക്കാവുന്നതാണ് .റാബീസ് വാക്സിൻ എടുക്കരുത് എന്നർത്ഥമാക്കരുത് .

കാട്ടുകൈത എന്നപേരിലും അറിയപ്പെടുന്ന ഈ ചെടിയുടെ ഇലകൾ ഇളം നീലവർണ്ണഛായയുള്ളതും ദൃഢമാർന്നതും ഇലകളുടെ മുകളറ്റത്ത് കൂർത്തുനേർത്ത സൂചിമുനപോലുള്ള മുള്ളുകളുള്ളതുമാണ് .

പോയകാലങ്ങളിൽ ഇതിന്റെ തണ്ട് ചതച്ചെടുത്ത നാരുകൾകൊണ്ട് ബ്രഷിനുപകരം ചുണ്ണാമ്പ് പൂശാൻ ഉപയോഗിച്ചിരുന്നതായും അറിയുന്നു .

Agave americana എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന കാട്ടുകൈതകൾ പല ഇനങ്ങളിലായുണ്ട് .

വടകരയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ രാജേഷ് വൈഭവിന്റെ ആവശ്യപ്രകാരം ഒരു വീട്ടമ്മയ്ക്ക് വേണ്ടി രതീഷ് ഈ മരുന്ന് നൽകിയിരുന്നതായും ശുഭകരമായ ഫലപ്രാപ്‌തി ഉണ്ടായതായും അറിയുന്നു .

രാജേഷ് വൈഭവിൻറെ അടുത്ത സുഹൃത്തും പയ്യന്നൂരിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായി പ്രവർത്തിച്ചിരുന്ന ബാലൻ രതീഷിനെ ഇടക്കാലത്ത് വിളിക്കുകയുണ്ടായി .
രാജേഷ് വൈഭവിൻറെ അച്ഛന്റെ സഹോദരന്റെ മകൾ വീട്ടിൽ ഓമനിച്ച് വളർത്തുന്ന പൊമറേനിയൻ പട്ടി അവരെ കടിച്ചതായും അടുത്ത ദിവസംതന്നെ വീട്ടിലെ കുട്ടികളെയും ഇതേ പട്ടി കടിച്ചതായും ഒരാഴ്ച്ചക്കകം പട്ടിചത്തുപോവുകയുമുണ്ടായ വിവരം ഫോണിൽ പറയുകയുണ്ടായി .

ആ നിലയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ പട്ടിയ്ക്ക് പേ ബാധയുള്ളതായി സ്ഥിരീകരിക്കപ്പെട്ടതോടെ വീട്ടുകാർ വെപ്രാളപ്പെടുകയുമുണ്ടായി .ഭാഗ്യത്തിന് കുട്ടികൾ വാക്സിനെടുത്തിരുന്നു ,

എന്നാൽ വാക്സിനെടുക്കാതിരുന്ന വീട്ടമ്മയുടെ കാര്യത്തിനായാണ് രതീഷ് നിലാതിയിലിന്റെ സഹായമുണ്ടായത് .

ശിവരാമൻ വൈദ്യരിൽ നിന്നും മനസ്സിലാക്കിയ കാട്ടു കൈതയുടെ ഔഷധപ്രയോഗം രതീഷ് രാജേഷ് വൈഭവിന് കൈമാറി .

പട്ടിയുടെ കടിയേറ്റ സ്ത്രീ ആപത്തില്ലാതെ രക്ഷപ്പെടുകയുമുണ്ടായ വിവരം കൃതജ്ഞതാനിര്ഭരമായ മനസ്സോടെ രാജേഷ് വൈഭവ് വ്യക്തമാക്കി .

ബാംഗ്ളൂർ നിംഹാൻസിൽ ഈ മരുന്നിന്റെ വിവരം ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ശിവരാമൻ വൈദ്യർക്ക് നേരത്തെ പാറ്റന്റ് ലഭിച്ചതെന്നും അറിയുന്നു .

രാജേഷ് വൈഭവിന്റെ ഓഡിയോ ക്ലിപ്പ് കൂടി വാർത്തയ്‌ക്കൊപ്പം നൽകുന്നു .ആയുർവേദത്തിന്റെ സിദ്ധാന്തവും പ്രയോഗവും കപടശാസ്ത്രപരമാണെന്ന വാദിക്കുന്നവർക്ക് നേരെയുള്ള വിരൽ ചൂണ്ടൽകൂടിയാണ് ഇത്തരം ചില നേരറിവുകൾ .

വാർത്താസ്ഥിരീകരണത്തിന് : രാജേഷ് വൈഭവ് 9497449501, രതീഷ് നിലാതിയിൽ 8921279355

ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓഡിയോ കേട്ടാലും
https://www.youtube.com/watch?v=8yrf3j9Po3M

English Summary: Herbal remedy for rabbies by Rajesh vaibhav

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds