ഗ്രോ ബാഗിൽ കൃഷി ചെയ്യുന്നത് ഇന്നത്തെക്കാലത്ത് എന്തുകൊണ്ടും നല്ലതാണ്. സ്ഥല പരിമിതി ഒരു പ്രശ്നമല്ല ടെറസ്സിലും കൃഷി ചെയ്യാം. എന്നാൽ ഗ്രോ ബാഗ് വാങ്ങി അത് നിറച്ചെടുക്കുന്നത് എങ്ങനെ പലർക്കും അറിയില്ല. എങ്കിൽ കേട്ടോളൂ.
ഗ്രോബാഗ് നിറക്കുന്ന രീതി
വലിയ ഗ്രോബാഗിൽ നിറയ്ക്കാനായി 1:1:1 എന്നീ അനുപാതത്തിൽ മണ്ണ് ചാണകപ്പൊടി ചകിരിച്ചോറ് വേണം.ഗ്രോബാഗ് ഒരിക്കലും മുകളറ്റം വരെ നിറക്കരുത് മുക്കാൽ ഭാഗം മാത്രമേ നിറക്കാവു.ഗ്രോബാഗിൽ നിറയ്ക്കാനുള്ള മണ്ണ് എപ്പോഴും കുമ്മായം ഇട്ട് ACIDITY or അമ്ലത്വം മാറ്റിയെടുക്കണം. അതിനായി നിറയ്ക്കാനുള്ള മണ്ണ് കുമ്മായം ചേർത്ത് 2 ദിവസം കാത്തിരിക്കാം. .ചകിരി ചോർ എപ്പോഴും പ്രോസസ് ചെയ്ത ചകിരിച്ചോർ ആണ് അതായത് ഗ്രോബാഗിൽ നിറയ്ക്കാൻ വാങ്ങിക്കാൻ കിട്ടുന്നത്. അല്ലാതെ വീടുകളിൽ നിന്ന് കിട്ടുന്ന ചകിരിച്ചോറായാലും ഉപയോഗിക്കാം. മുൻപറഞ്ഞ മിശ്രിതം നിറച്ചശേഷം അതിലേക്ക് ആവശ്യത്തിന് വേപ്പിൻപിണ്ണാക്കും കുറച്ച് എല്ലുപൊടിയും ഇടുക. പിന്നീട് നനച്ച് Psudomonas ലായനിയിൽ മുക്കിയ തൈകൾ നടാം.ഗ്രോബാഗിൽ നിറക്കാൻ ട്രൈക്കോഡർമ സമ്പുഷ്ടമാക്കിയ ചാണകം ഉപയോഗിച്ചാൽ വേര് ബന്ധ രോഗങ്ങൾ തടയാം.

ഗ്രോബാഗ് നിറക്കുമ്പോൾ കുറച്ച് കരിയില പൊടി കൂടി ചേർത്താൽ വളരെ നന്നായിരിക്കും.തൈകൾ നട്ടശേഷം ഗ്രോബാഗ് ഒന്ന് രണ്ട് ദിവസങ്ങൾ ഒരുപാട് വെയിൽ കൊള്ളാതെ സൂക്ഷിക്കുക. പിന്നീട് യഥാസ്ഥാനത്തേക്ക് മാറ്റാം.. മുക്കാൽ ഭാഗം നിറച്ച ഗ്രോബാഗ് പിന്നീട് നമ്മൾ കൊടുക്കുന്ന വളങ്ങൾ കൂടെ
ചേരുമ്പോൾ നിറയും.
ഗ്രോ ബാഗിലെ കുമ്മായം ചേർക്കൽ..
ആദ്യം തന്നെ കുമ്മായം ഒരു വളം അല്ല എന്ന് മനസ്സിലാക്കണം കുമ്മായം ചേർത്തു ട്രീറ്റ് ചെയ്യുന്നതോടെ മണ്ണും ചകിരിച്ചോറും ഒരു Dead Medium ആയാണ് മാറുക പിന്നീട് വളങ്ങൾ ചേർക്കുമ്പോൾ മാത്രമേ അതിനു ഫലപുഷ്ടി വരുകയുള്ളു മണ്ണിൽ വളങ്ങൾ ചേർത്തു ചെറിയ നനവിൽ മിശ്രിതം തണലത്തു കുറച്ചു ദിവസം മൂടി ഇടണം അതിനു ശേഷമേ തൈകൾ നടാവു കാരണം നമ്മൾ കൊടുക്കുന്നത് Granular വളങ്ങൾ ആണ് അവ Decomposed ആയി വിഘടിച്ചു മണ്ണിൽ ചേരുവാൻ സമയം എടുക്കുന്നതുകൊണ്ടാണ് പിന്നെ ചകിരിച്ചോർ അത്ര നല്ലതലല്ല, ബാഗിലെ മണ്ണിൽ വേരോട്ടം കൂട്ടുവാനും നനവ് എപ്പോഴും ക്രമീകരിക്കാനുമാണ് ചകിരിചോറ് കൊടുക്കാൻ പറയുന്നത്. അല്ലാതെ ചെടിയ്ക്കു ആവശ്യമായ ഒരു മൂലകവും അതിലില്ല അതൊരു Growing medium മാത്രമാണ്. ചകിരി ചോറ് അളവ് കൂടിയാൽ Bacterial Attack വളരെ എളുപ്പത്തിൽ വരും, എപ്പോഴും പുഴ മണലാണ് നല്ലത്,
മണൽ ഇല്ലാത്ത പക്ഷം മാത്രം ചകിരിച്ചോർ ചേർത്താൽ മതി, ചില Treated Coco Peat ഇൽ വളങ്ങളുംസൂഷ്മ മൂലകങ്ങളും ചേർത്തു ഒരു medium ആയി ലഭ്യമാണ് അങ്ങനെയുള്ളവയിൽ കുമ്മായം ചേർക്കുന്നത് സൂഷ്മകീടാണുകൾ നശിച്ചു പോകുന്നത് കാരണമാവും. ഗ്രോ ബാഗ് കൃഷിയിൽ എപ്പോഴും water solluble വളങ്ങളാണ് നല്ലത്, ജൈവ സ്ലറി ( പച്ചചാണകത്തിൽ വെള്ളമൊഴിച്ച് ഒപ്പം കഞ്ഞി വെള്ളവും ചേർത്ത് വയ്ക്കുക. അതിലേയ്ക്ക് കുറച്ച് കടലക്കൊപ്രയും വേപ്പിൻപിണ്ണാക്കും ചേർത്ത് ദിവസവും ഇളക്കി മൂടി വയ്ക്കുക. അത് കുറേശ്ശെ എടുത്ത് ഗ്രോ ബാഗിൽ ഒഴിക്കാം ) ബയോഗ്യാസ് സ്ലറി എന്നിവ മികച്ച വളങ്ങളാണ്, വേറൊരു വളവും പ്രതേകിച്ചു നൽകേണ്ടതില്ല സൂഷ്മ മൂലകങ്ങളുടെ കലവറ തന്നെയാണിവ, മികച്ച വിളവ് അതിനാൽ സാധ്യമാകും.
English Summary: how to do farming in growbag
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments