<
  1. Organic Farming

വിത്ത്, വളം എന്നിവ വിൽക്കുന്നതിനുള്ള ലൈസൻസ് എങ്ങനെ നേടാം; നടപടിക്രമം പരിശോധിക്കുക

നിങ്ങൾക്ക് കൂടുതൽ നിക്ഷേപം ആവശ്യമില്ലാത്ത നിത്യഹരിത ബിസിനസ്സാണിത്. ബിരുദം ഇല്ലെങ്കിലും നിങ്ങൾക്ക് ഈ ലൈസൻസ് കിട്ടും. നിങ്ങൾക്ക് വളം, വിത്ത് അല്ലെങ്കിൽ വെർമിൻ-കമ്പോസ്റ്റ് ഷോപ്പ് തുറക്കാം.

Saranya Sasidharan
How to get a license to sell seeds and fertilizers; Check the procedure
How to get a license to sell seeds and fertilizers; Check the procedure

പുതുവർഷത്തിൽ കൃഷിയുമായി ബന്ധപ്പെട്ട, എന്നാൽ കുറഞ്ഞ നിക്ഷേപ ബിസിനസ് ആശയമാണ് നിങ്ങൾ തിരയുന്നതെങ്കിൽ, നിങ്ങൾക്ക് വളം, വിത്ത് അല്ലെങ്കിൽ വെർമിൻ-കമ്പോസ്റ്റ് ഷോപ്പ് തുറക്കാം. നിങ്ങൾക്ക് കൂടുതൽ നിക്ഷേപം ആവശ്യമില്ലാത്ത നിത്യഹരിത ബിസിനസ്സാണിത്. ബിരുദം ഇല്ലെങ്കിലും നിങ്ങൾക്ക് ഈ ലൈസൻസ് കിട്ടും .

നിങ്ങൾക്ക് ഒരു വളം കട തുടങ്ങാൻ ആഗ്രഹം ഉണ്ടെങ്കിൽ ഈ ലേഖനത്തിൽ അത് തുറക്കുന്നതിനുള്ള മുഴുവൻ പ്രക്രിയയും വിശദമായി പറയാം. ഇതോടൊപ്പം, വിത്ത്, വളം വിൽക്കുന്നതിനുള്ള ലൈസൻസിന് നിങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാമെന്നും അതിന് നിങ്ങൾ എത്ര പണം നൽകണമെന്നും നിങ്ങൾക്ക് അറിയുവാൻ സാധിക്കും.

ലൈസൻസ് അപേക്ഷാ ഫീസ് എത്രയായിരിക്കും?

വളം വിൽക്കുന്നതിനുള്ള റീട്ടെയിൽ ലൈസൻസിനുള്ള അപേക്ഷാ ഫീസ് 1250 രൂപയായി നിജപ്പെടുത്തി.

മൊത്തവ്യാപാര ലൈസൻസിനുള്ള അപേക്ഷാ ഫീസ് 2250 രൂപയായി നിശ്ചയിച്ചു.

വിൽപ്പന ലൈസൻസിന് 1000 രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് 500 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

രാസവളങ്ങളും വിത്തുകളും വിൽക്കുന്നതിനുള്ള ലൈസൻസ് എങ്ങനെ നേടാം?

ലൈസൻസ് ലഭിക്കുന്നതിന്, ആദ്യം കൃഷി വകുപ്പിന്റെ ഡിബിടി പോർട്ടൽ സന്ദർശിച്ച് നിങ്ങളുടെ ആധാർ കാർഡ് രജിസ്റ്റർ ചെയ്യണം.

തുടർന്ന് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് (http://upagriculture.com) പോയി അപേക്ഷാ ഫോമിൽ ചോദിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയായി പൂരിപ്പിക്കുക.

ഇതിനുശേഷം, ആവശ്യമായ എല്ലാ രേഖകളും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.

അപേക്ഷ പൂർത്തിയാകുമ്പോൾ, അതിന്റെ ഹാർഡ് കോപ്പിയുടെ പ്രിന്റൗട്ട് എടുക്കുക.

തുടർന്ന് ആ ഹാർഡ് കോപ്പി ഒരാഴ്ചക്കകം ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കുക.

അതിനുശേഷം വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിക്കും.

ഹാർഡ് കോപ്പി സമർപ്പിച്ച് ഒരു മാസത്തിനകം അപേക്ഷകന് ഒന്നുകിൽ ലൈസൻസ് ലഭിക്കും.

ഇതുപോലെ ബിരുദം കൂടാതെ അപേക്ഷിക്കുക

പത്താം ക്ലാസ് പാസായ യുവാക്കൾക്കും ലൈസൻസ് ലഭിക്കാൻ അപേക്ഷിക്കാം. അവർ ആദ്യം കൃഷിവകുപ്പിൽ നിന്ന് 15 ദിവസത്തെ പരിശീലനം നേടിയാൽ മതി.

വിത്തും വളവും വിൽക്കുന്നതിനുള്ള ലൈസൻസിനുള്ള യോഗ്യത

ഇതിനായി അപേക്ഷകന്റെ പ്രായം കുറഞ്ഞത് പരമാവധി 18 വയസ്സും പരമാവധി 45 വയസായും നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽ സംസ്ഥാനം, കേന്ദ്രം, ബോർഡ് അല്ലെങ്കിൽ കോർപ്പറേഷനിൽ നിന്ന് വിരമിച്ച ഒരു ജീവനക്കാരന്റെ പരമാവധി പ്രായപരിധി 65 വയസ്സായി നിലനിർത്തിയിട്ടുണ്ട്.

English Summary: How to get a license to sell seeds and fertilizers; Check the procedure

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds