1. Organic Farming

അടുക്കളത്തോട്ടത്തിലെ വളപ്രയോഗ രീതികൾ

അടുക്കളത്തോട്ടത്തിൽ നിന്ന് മനസ്സുനിറയെ വിളവെടുക്കാൻ ജൈവവളപ്രയോഗം തന്നെയാണ് മികച്ചത്. ആരോഗ്യപ്രശ്നങ്ങൾ വിളിച്ചുവരുത്തുന്ന രാസവളങ്ങൾ പൂർണ്ണമായും കൃഷിയിൽ ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഫിഷ് അമിനോ ആസിഡും, ജൈവ സ്ലറിയും, വേപ്പെണ്ണ -വെളുത്തുള്ളി മിശ്രിതം പോലുള്ള കീടനാശിനി പ്രയോഗവും മികച്ച വിളവ് നേടുവാൻ പ്രാപ്തമാക്കുന്ന ഘടകങ്ങളാണ്.

Priyanka Menon
വളപ്രയോഗ രീതികൾ
വളപ്രയോഗ രീതികൾ

അടുക്കളത്തോട്ടത്തിൽ നിന്ന് മനസ്സുനിറയെ വിളവെടുക്കാൻ ജൈവവളപ്രയോഗം തന്നെയാണ് മികച്ചത്. ആരോഗ്യപ്രശ്നങ്ങൾ വിളിച്ചുവരുത്തുന്ന രാസവളങ്ങൾ പൂർണ്ണമായും കൃഷിയിൽ ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഫിഷ് അമിനോ ആസിഡും, ജൈവ സ്ലറിയും, വേപ്പെണ്ണ -വെളുത്തുള്ളി മിശ്രിതം പോലുള്ള കീടനാശിനി പ്രയോഗവും മികച്ച വിളവ് നേടുവാൻ പ്രാപ്തമാക്കുന്ന ഘടകങ്ങളാണ്.

ബന്ധപ്പെട്ട വാർത്തകൾ : ഒരു ചാക്ക് മതി വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുവാൻ

മികച്ച വിളവിന് ചില സൂത്രവിദ്യകൾ

ജൈവവളം എന്ന പേരിൽ കടകളിൽ നിന്ന് ലഭ്യമാകുന്ന ഒരു വസ്തുവും അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കേണ്ടതില്ല. കൃഷിയിടത്തിൽ മണ്ണ് ഫലഭൂയിഷ്ടമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പച്ചചാണക സ്ലറി. ഇനി പച്ച ചാണകം കിട്ടാനില്ലെങ്കിൽ ചാണകപ്പൊടി ഉപയോഗിക്കാവുന്നതാണ്.

ഇതും ഇല്ലാത്തപക്ഷം ചാണകപ്പൊടിക്ക്‌ പകരം വീട്ടിലെ പാഴ് വസ്തുക്കൾ കൊണ്ട് നിർമിക്കുന്ന മണ്ണിര വളവും മികച്ചതാണ്. കടയിൽ നിന്ന് വാങ്ങുന്ന എല്ലുപൊടി വാങ്ങിച്ചാൽ ചെടികളുടെ വേര് പിടിത്തം വർദ്ധിപ്പിക്കാം. ഓരോ തടത്തിലും ഒരു ചെറിയ പിടി വീതം ഇട്ടുനൽകി വിത്തും തൈയും നടാൽ ഇരട്ടി വിളവ് ലഭ്യമാകും. നല്ല രീതിയിൽ കായ്ഫലം ലഭ്യമാക്കുവാനും, രോഗകാരികളായ സൂക്ഷ്മജീവികൾക്കെതിരെ പ്രവർത്തിക്കാനും വേപ്പിൻപിണ്ണാക്ക് നല്ലതാണ്. ചാണകപ്പൊടി ഉപയോഗിക്കുന്നവരാണെങ്കിൽ മണ്ണിലെ ജൈവാംശത്തിൻറെ തോതനുസരിച്ച് ഓരോ തടത്തിലും രണ്ടോ മൂന്നോ പിടി ചാണകപ്പൊടി ചേർക്കണം. പച്ച മത്സ്യവും ശർക്കരയും ചേർത്ത് പുളിപ്പിച്ചുണ്ടാക്കുന്ന വളമായ ഫിഷ് അമിനോ ആസിഡ് കൃഷിയിടത്തിൽ ഉപയോഗിക്കുന്നത് നല്ലതാണ്. 

ബന്ധപ്പെട്ട വാർത്തകൾ : മെയ് മാസം ചെയ്യേണ്ട കൃഷിപ്പണികൾ

ഒരു കിലോ പച്ച മത്തി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു കിലോ ശർക്കര നന്നായി പൊടിച്ചെടുക്കുക. ഇത് രണ്ടും കൂട്ടിച്ചേർത്ത് ഒരു പാത്രത്തിൽ വായുകടക്കാത്ത അടച്ചുവയ്ക്കുക. 15 ദിവസം കൊണ്ട് വളം പാകമാകുന്നു. വെറും രണ്ട് മില്ലിലിറ്റർ വള ദ്രാവകം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഉപയോഗിച്ചാൽ മതിയാകും.

ബന്ധപ്പെട്ട വാർത്തകൾ : കാർഷിക സർവ്വകലാശാല പുറപ്പെടുവിച്ച വിള പരിപാലന നിർദ്ദേശങ്ങൾ

English Summary: how to use organic manure in gardening

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds