1. Organic Farming

മണ്ണിൽ അമ്ലത്വം കുറഞ്ഞാൽ പയറു ചെടികളിൽ റൈസോബിയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

കേരളത്തിലെ ഭൂരിഭാഗം മണ്ണും അമ്ല സ്വഭാവമുള്ളവയാണ്. അമ്ലത്വം കുറയ്ക്കുവാൻ കാലാകാലങ്ങളായി കർഷകർ സ്വീകരിക്കുന്ന ഒരു കൃഷിപ്പണിയാണ് വിളവിറക്കുന്നതിനു മുൻപ് മണ്ണിൽ കുമ്മായം ചേർക്കുക എന്നത്.

Arun T
മണ്ണിൽ കുമ്മായം ചേർക്കുക
മണ്ണിൽ കുമ്മായം ചേർക്കുക

കേരളത്തിലെ ഭൂരിഭാഗം മണ്ണും അമ്ല സ്വഭാവമുള്ളവയാണ്. അമ്ലത്വം കുറയ്ക്കുവാൻ കാലാകാലങ്ങളായി കർഷകർ സ്വീകരിക്കുന്ന ഒരു കൃഷിപ്പണിയാണ് വിളവിറക്കുന്നതിനു മുൻപ് മണ്ണിൽ കുമ്മായം ചേർക്കുക എന്നത്. കുമ്മായം ചേർക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ് എന്നു നോക്കാം.

മണ്ണിലെ ഭാവകത്തിന്റെ ലഭ്യത വർദ്ധിക്കുന്നു. അമ്ലസ്വഭാവമുള്ള മണ്ണിൽ ഭാവകം അടങ്ങിയ രാസവളം ചേർക്കുകയാണെങ്കിൽ ചെടിക്കു ചേർത്ത വളത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമേ ലഭിക്കുകയുള്ളൂ. അമ്ലത്വം കുറയ്ക്കാൻ ഡോളോമെറ്റ് ഉപയോഗിക്കുകയാണെങ്കിൽ ചെടിക്ക് കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും പോരായ്മ നികത്തുന്നു. മണ്ണിന്റെ ഘടനയ്ക്ക് മാറ്റം വരുത്തി മണ്ണിൽ വായുസഞ്ചാരവും ജലത്തിന്റെ ചലനവും വർദ്ധിപ്പിക്കുന്നു. പയറു ചെടികളിൽ റൈസോബിയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ജൈവ വസ്തുക്കളുടെ ധാതുവത്കരണം കുറയുന്നു

അലൂമിനിയം മാംഗനീസ് എന്നിവയുടെ ദൂഷ്യഫലങ്ങൾ കുറയുന്നു. ചിലയിനം കളനാശിനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു (ഉദാഹരണം: അട്രോസിൻ, സെമാസിൻ), ചിലയിനം നിമ വിര നാശിനികളുടെ പ്രവർത്തനവും മണ്ണിലെ ജീവാണുക്കളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുന്നു. വേരുകളുടെ വളർച്ച മെച്ചപ്പെടുത്തുന്നു. സസ്യ ഉല്പന്നങ്ങളുടെ സ്വാദ് വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ചും പുല്ലുകളിൽ.

English Summary: If acidity of soil decreases , long yard beans rhizobium works well

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds