വാം കുമിളുകളുടെ ഉപയോഗം വിജയിക്കണമെങ്കിൽ താഴെ കാണുന്ന കാര്യങ്ങളിലും ശ്രദ്ധ ഉണ്ടാകണം.
പൊതുവെ വളക്കൂറ് കുറഞ്ഞ മണ്ണിലാണ് ഇവ പോട്ടെന്ന് വളരുകയും വംശവർദ്ധനവ് നടത്തുകയും ചെയ്യുക.
ചെടികളുടെ വേരിൽ ഫോസ്ഫറസിന്റെ അളവ് കൂടിയാൽ അത്തരം വേരുകളുടെ അടുത്ത് ഈ കുമിളുകളുടെ സംഖ്യ കുറവാണ്.
ജൈവവളം ഈ കുമിളുകളുടെ വളർച്ച ത്വരിതപ്പെടുത്തും.
രണ്ടു വിളകൾ തമ്മിൽ ഇടവേള കൂടിയാൽ ഇവയുടെ വളർച്ചയ്ക്ക് മങ്ങലാകും.
വിളകൾ മാറി മാറി വളർത്തുമ്പോഴാണ് ഇവയുടെ വളർച്ചയും വംശവർദ്ധനവും കൂടുക.
കൂടുതൽ കാലം വെള്ളം കെട്ടിക്കിടക്കുക, ഫ്യൂമിഗേഷൻ, സൊളാറൈസേഷൻ (പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മണ്ണിൽ ചൂട് വർദ്ധിപ്പിക്കുക) എന്നിവ ഇവർക്ക് ഹാനികരമാണ്.
ഇതിന്റെ കൾച്ചർ നിലത്ത് വിതറാനുള്ള സൗകര്യമില്ല. കാരണം വലിയ അളവിൽ ആണ് വാമിന്റെ കൾച്ചർ ഉണ്ടാക്കുന്നത്. അസൗകര്യമാണ്. മേൽപ്പറഞ്ഞ ട്രൈക്കോഡർമ, സ്യൂഡോമോണാസ് എന്നിവ സ്വയമേ വളർത്താൻ കഴിയുമ്പോൾ വാം ചെടികളുടെ വേരുകളുമായി ബന്ധപ്പെട്ടു വരുകയുള്ളൂ. അതിനാൽ വാമിന്റെ കൾച്ചർ നേഴ്സറി തടങ്ങളിൽ ചേർത്ത് ഉപയോഗിക്കുകയാണ് പതിവ്.
Share your comments