<
  1. Organic Farming

ഹെലിക്കോണിയ പുഷ്പങ്ങൾ തരം തിരിച്ചു വേണം വിപണനം ചെയ്യാൻ

ഇന്തോനേഷ്യയിൽ ഹെലിക്കോണിയ ഇലകൾ “ദാളൻ നാസി' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭക്ഷണം പൊതിയാൻ ഉപയോഗിക്കുന്ന ഇല എന്ന അർത്ഥത്തിൽ ആണത്രേ അവയ്ക്കു ഈ പേര് കൊടുത്തിരിക്കുന്നത്.

Arun T
ഹെലിക്കോണിയ
ഹെലിക്കോണിയ

ഒരു മീറ്റർ നീളവും രണ്ടോ മൂന്നോ ഇതളുകൾ എങ്കിലും വിരിഞ്ഞതുമായ ഹെലിക്കോണിയ പുഷ്പങ്ങൾക്കാണ് കൂടുതൽ വിപണി. ഇവ ബാംഗ്ലൂർ, ഗോവ, ഹൈദരാബാദ്, ഡൽഹി മുതലായ നഗരങ്ങളിലേക്ക് കയറ്റി അയക്കാം. പൂവൊന്നിന് ഇരുപതു രൂപ മുതൽ ലഭിക്കുന്നു എന്നത് ആശാവഹമായ കാര്യമാണ്. ചെറിയ പൂക്കൾക്ക് പത്തു രൂപയോളം വില ലഭിക്കും. നഗരങ്ങളിലേക്ക് അയക്കുന്ന പൂക്കൾ വളരെ ചെലവ് കുറഞ്ഞ രീതിയിൽ പാക്ക് ചെയ്യാം എന്നതും ഇതിന്റെ മറ്റൊരു മേന്മ ആണ്.

ഓരോ പൂവും വെള്ളമയം തുടച്ചു നീക്കിയതിനു ശേഷം പത്രക്കടലാസു കൊണ്ട് ഇതളുകൾ മാത്രം പൊതിഞ്ഞോ അല്ലെങ്കിൽ ഒരേ നിരപ്പിൽ അടുക്കിയതിനു ശേഷം പത്രകടലാസ് കൊണ്ട് മൂടിയോ പാക്ക് ചെയ്യാം. ഇപ്രകാരം പൊതിഞ്ഞ പൂക്കൾ 120 സെ.മി നീളവും 60 സെ.മി. വീതിയും ഉള്ള പേപ്പർ ബോക്സ്‌സുകളിൽ അടുക്കി വേണം അയക്കാൻ. ഒരു തവണ 45-50 പൂക്കളെങ്കിലും ഉണ്ടെങ്കിലേ കയറ്റി അയക്കാൻ സാധിക്കുകയുള്ളു. ഇതിനായി കുറഞ്ഞത് 250 ചെടികൾ എങ്കിലും നടണം.

പൂക്കൾ പോലെ ഇലകൾക്കുമുണ്ട്. വാണിജ്യ പ്രാധാന്യം വാഴ ഇലകൾ ഉപയോഗിക്കുന്ന പോലെ ഹെലിക്കോണിയ ഇലകളും പലവിധ വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇത്തരം ഉപയോഗങ്ങൾ ആകാം ഈ ചെടിയുടെ പ്രചാരണത്തിന് ആധാരമായ പ്രധാന കാരണങ്ങളിൽ ഒന്ന്. 

വാണിജ്യാടിസ്ഥനത്തിൽ ഇലകൾക്കായി ഹെലിക്കോണിയ കൃഷിയും പല ദ്വീപുകളിലും കാണാം. കാട്ടു വാഴകളുടെ ഇല എന്ന് അർത്ഥം വരുന്ന 'ദാഉൻ പിസാങ് ഹുതാൻ' എന്ന പേരിൽ ഇവ വിപണിയിൽ സുലഭം. ചേനയും കാച്ചിലും ഒക്കെ ഇവയുടെ ഇലയിൽ പൊതിഞ്ഞു ചുട്ടെടുക്കുന്ന പാചകരീതി - ഇവിടുത്തെ ഭക്ഷണപ്രിയരുടെ ദൗർലഭ്യമാണ് ഭക്ഷണ സാധനങ്ങൾ വാഴ ഇലയിൽ പൊതിഞ്ഞു - വെക്കുന്നതിനേക്കാൾ സൂക്ഷിപ്പുഗുണം അവ ഹെലിക്കോണിയ ഇലകളിൽ പൊതിയുന്നതാണെന്ന് ഇവർ വിശ്വസിക്കുന്നു ഇത്തരം വാണിജ്യ സാധ്യതകളും ഈ കുസുമറാണികളെ കൂടുതൽ പ്രിയങ്കരരാക്കുന്നു എന്ന് തന്നെ പറയാം. മാംസവും മത്സ്യവും ചുടാനും ഹെലിക്കോണിയ ഐറിസിന്റെ 1. ഇലകൾ തെക്കൻ അമേരിക്കയിൽ ഉപയോഗിക്കുന്നു. പ്ലാറ്റനില്ലൊ' എന്നാണു ഇവർ ഹെലിക്കോണിയ ഇലകളെ വിളിക്കുന്നത്. പ്ലേറ്റിന് പകരമായി വാഴ ഇലകൾക്കൊപ്പം നമ്മുടെ നാട്ടിലും ഇവക്ക് പ്രചാരം വരുന്ന കാലത്തിനും അധികം താമസമില്ല എന്ന് സാരം!

English Summary: Importance of Heliconia flowers in market

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds