വിത്ത് ഇഞ്ചിയിലെ മുളയിൽ നിന്നാണ് ഓരോ പുതിയ ചെടിയും വളരുന്നത്. ജൈവ കൃഷി നടത്തുന്ന കൃ ഷിയിടങ്ങളിൽ നിന്ന് വിത്തിഞ്ചി ശേഖരിക്കുക. കീട ങ്ങളോ, രോഗബാധയോ ഇല്ലെന്ന് ഉറപ്പു വരുത്തണം. വിത്തിഞ്ചിയിൽ നിന്ന് ഒന്നോ രണ്ടോ മുളകളുള്ള ഭാഗം അടർത്തിയെടുത്താണ് നടുന്നത്. ഇത്തരത്തിൽ അടർത്തിയെടുക്കുന്ന മുളയ്ക്ക് രണ്ടര മുതൽ അഞ്ച് സെൻ്റിമീറ്റർ നീളവും ഏകദേശം 25 ഗ്രാം തൂക്കവും ഉണ്ടായിരിക്കണം. വിത്തിഞ്ചിയിൽ നിന്ന് അടർത്തി എടുത്ത മുള ഇഞ്ചി തടത്തിലെ ചെറിയ കുഴികളിൽ നിക്ഷേപിക്കണം. ഓരോ കുഴിയും തമ്മിൽ 25 സെൻ്റി മീറ്ററെങ്കിലും അകലമുണ്ടായിരിക്കണം. നട്ടത്തിനു 1 ശേഷം ചാണകം ഉൾപ്പടെയുള്ള ജൈവ വളം ഇട്ട് കൊടുക്കണം. ഒരു ഹെക്ടറിന് 25-30 ടൺ എന്ന കണ ന ക്കിലാണിത്. കേരളത്തിൽ മുള ഇഞ്ചിയുടെ അളവ് ഹെക്ടറിന് 1500 മുതൽ 2500 കിലോഗ്രാം വരെയാകും.
നടുന്നതിനു മുൻപ് കീടബാധ അകറ്റാനും ആരോഗ്യമായ വളർച്ചയ്ക്കും ഐഐഎസ്ആർ വികസിപ്പിച്ചെടുത്ത പിജിപിആർ സ്ട്രെയിനിൽ നിന്ന് ജിആർബി-35 ലായ ക നിയിൽ മുക്കണം. 100 ലിറ്റർ വെള്ളത്തിന് ഒരു ക്യാപ് സ്യൂൾ എന്നതാണു കണക്ക്.
പറിച്ച് നടീൽ (ട്രാൻസ്‌പ്ലാന്റിങ്)
പരമ്പരാഗത ഇഞ്ചികൃഷിയിൽ പറിച്ചു നടീൽ സാധാരണയല്ല. എന്നാൽ ഇതു കൂടുതൽ ലാഭകരമാണെന്നാ ണ് വിലയിരുത്തൽ.
വിത്തിഞ്ചിയിലെ ഒറ്റ മുളയാണ് (ഏകദേശം 5 ഗ്രാം) പ്രത്യേകം തയാറാക്കിയ പോട്രേയിൽ ആദ്യം നടേണ്ടത്. ഐസിഎആർ-ഐഐഎസ്ആർ വികസിപ്പിച്ചിട്ടുള്ള മുന്തിയ ഇനം വിത്തിഞ്ചികൾ ലഭിക്കും. പോട്രേയിലെ ഇഞ്ചികളുടെ വളർച്ച ഏകദേശം 40 ദിവസം എത്തി യാൽ അവയെ കൃഷിയിടത്തിലേക്കു പറിച്ചു നടാം.
ഈ വിദ്യയുടെ മേന്മ കുറഞ്ഞ അളവിൽ വിത്തിഞ്ചി മതി എന്നതാണ്. അതിലൂടെ വിത്തിഞ്ചി ചെലവും കുറയ്ക്കാം. ആരോഗ്യകരമായ ചെടികളെയും ലഭിക്കും.
വിത്തിഞ്ചി ഒറ്റ മുളയായി അടർത്തിയെടുക്കണം. ഏക ദേശം നാല് മുതൽ ആറ് ഗ്രാം വരെ ഭാരമുള്ള മുളകൾ ഐഐഎസ്ആർ-ജിആർബി 35 ലായനിയിൽ (100 ലിറ്റർ വെള്ളത്തിന് ഒരു ക്യാപ്‌സ്യൂൾ) മുക്കി 30 മിനി റ്റിനു ശേഷം വേണം നടാൻ. പോട്രേകളിൽ വേണം നടാൻ. അത്തരം പോട്രേകളിൽ വിഘടിച്ച ചകരിച്ചോ റും മണ്ണിര കംപോസ്‌റ്റും (75:25) നിറയ്ക്കണം. പ്ലാന്റ് ഗ്രോത്ത് പ്രമോട്ടിങ് റൈസോ ബാക്ടീരിയ (പിജിപി ആർ) അല്ലെങ്കിൽ ട്രൈക്കോഡർമ്മ (കിലോഗ്രമിന് 10 ഗ്രാം) മിശ്രിതവും ചേർക്കണം. പോട്രേകൾ നെറ്റ് ഹൗസിൽ സൂക്ഷിക്കണം. ആവശ്യത്തിന് വെള്ളവും നൽകണം. 30-40 ദിവസം വളർച്ച എത്തിയ ചെടികൾ പറിച്ചു നടാം.
Share your comments