കേരളത്തിൽ വാഴകൃഷി ചെയ്യുന്ന കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നായ നല്ല നടീൽ വസ്തുക്കളുടെ കുറവുകൾക്കുള്ള ഒരു പരിഹാരമാണ് ടിഷ്യുകൾച്ചർ വാഴ തൈകളുടെ ഉപയോഗം. ഏകദേശം ഒരടിപൊക്കവും 5 മുതൽ 8 ഇലകളുമുള്ള ടിഷ്യുകൾച്ചർ വാഴ തൈകൾ ആണ് നടാൻ ഉത്തമം. കന്നുകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ ഇലകൾ ഉണ്ടാവുകയും (6-8 ദിവസത്തിൽ ഒരു ഇല എന്ന കണക്കിന്), 20-25 ദിവസങ്ങൾക്ക് മുമ്പ് കുല ചാടുകയും വിളദൈർഘ്യം കുറവായിരിക്കുകയും ചെയ്യുന്നു എന്നതാണ് ടിഷ്യുകൾച്ചർ വാഴ തൈകളുടെ പ്രത്യേകത. തന്മൂലം നേരത്തെ തന്നെ കുല വെട്ടിയെടുക്കാനും സാധിക്കും.
കുറുനാമ്പ്, കോക്കാൻ മുതലായ വൈറസ് 8 രോഗമുക്തമായ തൈകളാണ് ടിഷ്യുകൾച്ചർ വഴി ഉല്പാദിപ്പിക്കുന്നതെങ്കിലും ഇവ തോട്ടത്തിൽ നട്ടു കഴിഞ്ഞാൽ രോഗം ബാധിക്കാതിരിക്കാൻ ചില മുൻകരുതലുകൾ എടുക്കേണ്ടതാണ്. ഇലപ്പുള്ളി രോഗം തടയുന്നതിനായി മിത്ര ബാക്ടീരിയ ആയ സ്യൂഡോമോണാസ് ഫ്ളൂറസെൻസ് 20 ഗ്രാം ഒരു 5. ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി 3 ഇലകളിൽ തളിക്കേണ്ടതാണ്. ടിഷ്യുകൾച്ചർ വാഴ തൈകൾക്ക് മാണം ഇല്ലാത്തതിനാൽ ആദ്യത്തെ മൂന്നു മാസം മാണപ്പുഴുവിൻ്റെ ആക്രമണം ഇല്ലെങ്കിലും അത് കഴിഞ്ഞ് അവരുടെ ആക്രമണം ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടി മിത്രനിമാവിരകൾ അടങ്ങിയ കഡാവറുകൾ വാഴയുടെ ചുവട്ടിൽ നിക്ഷേപിക്കേണ്ടതാണ്.
Share your comments