തെങ്ങിൻ തോപ്പുകളിൽ അലികോപ്പിംഗ് കൃഷി സമ്പ്രദായം അവലംബിക്കുമ്പോൾ തെങ്ങുകളുടെ ഇടയിൽ കൂടിയ അകലത്തിൽ രണ്ടു നിരകളിലായി പയർ വർഗ്ഗത്തിൽപ്പെട്ട ശീമക്കൊന്ന (Gyricdia sepium), സുബാബുൾ (Leucaena leucocephala), തുവര (Cajanau cajan), അഗത്തി (Sesbania grandiflora, Sesbania sesham), പോലെയുള്ള പച്ചിലവളമരങ്ങൾ വിത്തുകൾ പാകിയോ കമ്പുകൾ നട്ടോ വളർത്തി എടുക്കുന്നു. ഇങ്ങനെ നടുമ്പോൾ മരങ്ങളുടെ രണ്ട് വരികൾക്കിടയിൽ രൂപം കൊള്ളുന്ന വീതിയുള്ള ഇടവഴിയിൽ അനുയോജ്യമായ മറ്റു കാർഷിക വിളകൾ നട്ട് വളർത്താൻ സാധിക്കും.
നെല്ല്, ചോളം പോലെയുള്ള ധാന്യങ്ങൾ, ചേമ്പ്, ചേന, മരച്ചീനി പോലെയുള്ള കിഴങ്ങുവർഗ്ഗ വിളകൾ, പച്ചക്കറികൾ, ഇഞ്ചി, മഞ്ഞൾ, അലങ്കാര സസ്യങ്ങൾ, തീറ്റ പുല്ലുകൾ എന്നിങ്ങനെ വിവിധ വിളകൾ പച്ചില വളമരങ്ങൾക്കിടയിലുള്ള ഇടവഴികളിൽ കൃഷി ചെയ്യാം. ഇടവിളകൾ കൃഷി ചെയ്യുന്ന സമയം തുടർച്ചയായി കൊമ്പു കോതൽ അതിജീവിക്കാൻ ശേഷിയുള്ളതും അതിവേഗം തഴച്ചു വളരാൻ ശേഷിയുള്ളതുമായ പച്ചില വള മരങ്ങളുടെ കമ്പുകൾ വെട്ടി നിർത്തി വേലികളായി പരിപാലിക്കും.
ഇടവിളകൾ കൃഷി ചെയ്യാത്തപ്പോൾ മരങ്ങളെ സ്വതന്ത്രമായി വളരാൻ അനുവദിക്കുന്നതിനാൽ ഇവ ധാരാളം ശിഖരങ്ങൾ പൊട്ടി മുളച്ചു തഴച്ചു വളരുന്നു. അടുത്ത സീസണിൽ ഇടവിളകൾ നടുന്നതിന് മുമ്പ് മരങ്ങൾ വീണ്ടും വെട്ടി വേലികളായി പരിപാലിക്കുന്നു.
പയർ വർഗ്ഗത്തിൽ പ്പെട്ട ശീമക്കൊന്നയുടെയും സുബാബുളിന്റെയും ശിഖരങ്ങൾ കോതി ലഭിക്കുന്ന പച്ചില തെങ്ങിനും, ഇടവിളകൾക്കും പുതയിടാനും ജൈവവളമായും ഉപയോഗിക്കാം.
അലികോപ്പിംഗ് സമ്പ്രദായങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന പച്ചിലവള വൃക്ഷ വിളയാണ് ശീമക്കൊന്ന സിപിസിആർഎയിൽ നടത്തിയ പഠനങ്ങൾ തെങ്ങിൻ തോട്ടങ്ങളിൽ ശീമക്കൊന്നയെ എളുപ്പത്തിൽ - വളർത്താമെന്നും, ആവശ്യത്തിന് നൈട്രജൻ സമ്പുഷ്ടമായ പച്ചിലവളം ഉത്പാദിപ്പിച്ചു മണ്ണിൽ ചേർക്കുന്നത് വഴി ഏകദേശം 90, 25, 15 ശതമാനം വീതം N, P2O5, K2O എന്നിവ തെങ്ങിന് നൽകാമെന്നും തെളിയിച്ചിട്ടുണ്ട്. 3 സുബാബുൽ, അഗത്തി തുടങ്ങിയ മരങ്ങൾ നടുന്നത് 3 പച്ചിലവള ലഭ്യതക്ക് പുറമെ കാലികൾക്കുള്ള തീറ്റപുല്ലും നൽകുന്നു.
Share your comments