വാഴയിലയിൽ ചൂടുള്ള ആഹാരം വിളമ്പുന്നതിലൂടെ വാഴയിലയിലെ ന്യൂട്രിയന്റുകൾ ബഹിർഗമിക്കുവാനും ആഹാരത്തോടൊപ്പം കലരുവാനും സഹായിക്കുന്നു .. -ഇലകളില്‍ ഭക്ഷണം കഴിക്കുന്നത് രക്തം ശുദ്ധിയാക്കാന്‍ നല്ലതാണ്. ശരീരത്തിനുള്ളിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും കിഡ്‌നി, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇലകളില്‍ ഭക്ഷണം കഴിക്കുന്നത് നല്ലതാണ് .
ശരീരത്തിലെ അവയവങ്ങള്‍ക്ക് ഉറപ്പുനല്‍കാനിത് നല്ലതാണ്...തലമുടിയ്‌ക്ക് നിറം കുറവുള്ളവർ സ്ഥിരമായി വാഴയിലയിൽ ആഹാരം കഴിക്കുന്നത് മൂലം മുടിയുടെ കറുപ്പ് നിറം വർധിക്കുന്നു ..ഗ്രീൻടീയിൽ കാണപ്പെടുന്ന പോളിഫെനോൽസ് വാഴയിലയിൽ ഉണ്ട് .പല സസ്യാഹാരങ്ങളിലും പോളിഫെനോൽസ് അടങ്ങിയിട്ടുണ്ട് ..ഇത് ചർമ്മത്തിന് വളരെയേറെ ഗുണപ്രദം ആണ് ...ശരീരത്തിൽ എവിടെയെങ്കിലും പൊള്ളൽ ഏറ്റാൽ ജിഞ്ചർ ഓയിൽ ഇലയുടെ മുകളിലും താഴെയും തേച്ച് പൊള്ളലിന് മേലെ വച്ചാൽ പെട്ടന്നുതന്നെ ശമനം കിട്ടുന്നതാണ് . ഇങ്ങനെ പല തരത്തിലുള്ള ഗുണങ്ങൾ ഉള്ള വാഴയില സംരക്ഷിച്ചു വളർത്തിയാൽ അത് മാത്രം നല്ലൊരു വരുമാനമാക്കി മാറ്റാം
കേരളത്തിൽ വാഴയില ബിസിനസ് അത്ര ചെറുതല്ല. ഓണം, വിഷു, ചോറൂണ്, പിറന്നാള്‍ തുടങ്ങി വിവാഹം വരെയുള്ള വിശേഷാവസരങ്ങളിലെല്ലാം മലയാളിക്ക് വാഴയില കൂടിയേ തീരൂ. ഊണിനു മാത്രമല്ല ഇഡലി, ദോസ തുടങ്ങിയ എല്ലാ പലഹാരങ്ങൾ വിളമ്പുംപോഴും ഇപ്പോൾ പ്ലേറ്റിൽ വാഴയിൽ മുറിച്ചു വെക്കുന്നത് ഹോട്ടലുകളിൽ ശീലമാക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഒരിക്കലും നിലയ്ക്കാത്ത വന്‍ വിപണിയാണ് വാഴയിലയ്ക്ക് നമ്മുടെ നാട്ടിലുള്ളത്. ഒരിലയ്ക്ക് എട്ടുരൂപ മുതല്‍ പത്തുരൂപ വരെ വിലയുണ്ട്. വിശേഷാവസര ങ്ങളില്‍ ഇത് പിന്നെയും കൂടും. അതുകൊണ്ട് നഷ്ടം സംഭവിക്കാത്ത ഒരു കൃഷിയാണ് വാഴയില കൃഷി.
ഉത്പാദനച്ചെലവ് അല്പം കൂടുമെങ്കിലും നല്ല ലാഭം പ്രതീക്ഷിക്കാവുന്ന കൃഷിതന്നെയാണ് വാഴയില കൃഷി. നമ്മുടെ നാട്ടില്‍ സാധാരണ വാഴകൃഷി ചെയ്യുന്നത് പഴത്തിനായാണ്. എന്നാല്‍, വാഴയിലകൃഷിയില്‍ കായ്കള്‍ക്ക് പ്രാധാന്യമേയില്ല. ഇലക്കു വേണ്ടി ചെയ്യുംപോൾ ഒരേക്കര്‍ ഭൂമിയില്‍ 3,000 വാഴകള്‍ നടാം. നാലടി അകലത്തിലാണ് വാഴകള്‍ നടേണ്ടത്. നല്ല ജലസേചനസൗകര്യമുള്ള ഭൂമി ഇതിനായി തിരഞ്ഞെടുക്കണം.
കേരളത്തിൽ പാലക്കാട്, തൃശൂർ ജില്ലകളിലെ സാധരണ മാർക്കറ്റുകളിൽ കൂടി അമ്പേ മുറിച്ചെടുത്ത വാഴയിലകൾ വില്പനക്ക് വെച്ചിരിക്കുന്നത് കാണാം..വാഴയില ആവശ്യത്തിന് ലഭ്യമല്ലാതായപ്പോൾ പേപ്പർ ഇലകളിൽ സദ്യയുണ്ണുന്ന കാലമാണിത്. ഇപ്പോള്‍ കേരളത്തിന് ആവശ്യമായ വാഴയിലയില്‍ തൊണ്ണൂറ് ശതമാനവും തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം, ചിന്നത്തടാകം, തൃശ്ശിനാപ്പള്ളി എന്നിവിടങ്ങളില്‍നിന്നാണ് വരുന്നത്. ഒരേക്കറില്‍നിന്ന് നല്ല ലാഭം ഇവിടത്തുകാര്‍ക്ക് കിട്ടുന്നുണ്ട്. വടക്കൻ കേരളത്തിലേക്കു ആവശ്യമായ വാഴയിലകൾ പ്രധാന മായും ദക്ഷിണ കന്നട ജില്ലയിലെ കവുങ്ങിൻ തോട്ടങ്ങളിലെതാണു മുറിച്ചെടുത്തു എത്തുന്നത്.
വാഴയിലയ്ക്കായി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
വാഴയിലകൃഷിയില്‍ വാഴ നടുന്നതിന് പ്രത്യേകതകളുണ്ട്. നീളത്തില്‍ ചാലുകീറി അതിലാണ് വാഴക്കന്ന് നടേണ്ടത്. നാടന്‍ ഇനങ്ങളായ പൂവന്‍വാഴ, മൈസൂര്‍ എന്നിവയാണ് വാഴയിലകൃഷിക്ക് അനുയോജ്യമായ ഇനങ്ങള്‍.നടുമ്പോള്‍ അടിവളമായി ജൈവവളം ഉപയോഗിക്കാം. വാഴ വളരുന്നതിനനുസരിച്ച് ചാലിലേക്ക് മണ്ണുകയറ്റി നീളത്തിലുള്ള കൂനയാക്കി മാറ്റണം. അടിയില്‍ മണ്ണ് കൂനയായി മാറുന്നതോടെ രണ്ട് വാഴയ്ക്കിടയില്‍ നന്നായി ചാല് രൂപംകൊള്ളും. ഈ ചാലാണ് ജലസേചനത്തിനായി ഉപയോഗിക്കുക.
ഒരു വാഴയില്‍നിന്ന് ആഴ്ചയില്‍ രണ്ടില വരെ കിട്ടും. തളിര്‍പാകത്തില്‍ത്തന്നെ ഇല വെട്ടിയെടുക്കാം. വാഴത്തടിയില്‍നിന്ന് മുക്കാല്‍മീറ്റര്‍ അകലെ വെച്ചാണ് ഇല വെട്ടിയെടുക്കേണ്ടത്. വാഴനട്ട് ഏഴാംമാസം മുതല്‍ ഇല വെട്ടിത്തുടങ്ങാം. രണ്ടുവര്‍ഷമാണ് ഒരു വാഴയുടെ ആയുസ്സ്. ഒരേക്കറില്‍നിന്ന് ആഴ്ചതോറും 6000 ഇലവരെ വെട്ടാം. വാഴകളെ പുഷ്ഠിയോടെ നിര്‍ത്താന്‍കഴിഞ്ഞാല്‍ പ്രതിമാസം എല്ലാ ചെലവും കഴിച്ച് ഒരു ലക്ഷം രൂപവരെ ലാഭം കിട്ടും. വാഴത്തോട്ടത്തില്‍ ഇടവിളകൃഷികളായി സവാള, തക്കാളി, മുളക് എന്നിവ നടാവുന്നതാണ്. ഇതില്‍നിന്ന് വേറെ വരുമാനം പ്രതീക്ഷിക്കാം.
വാഴനട്ട് ആറുമാസം കഴിയുമ്പോള്‍ പുതിയ വാഴക്കന്നുകള്‍ മുളച്ചുവരാന്‍ തുടങ്ങും. വാഴപ്പഴത്തിനായുള്ള കൃഷിയില്‍ ഈ കന്നുകള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, വാഴയില കൃഷിയില്‍ ഈ കന്നുകള്‍ നശിപ്പിക്കേണ്ടതില്ല. മാത്രമല്ല ഇവ ഇലകൃഷിക്ക് മുതല്‍ക്കൂട്ടാണ്. ഏഴുമാസം കഴിയുമ്പോള്‍ ഈ വാഴക്കന്നുകളില്‍നിന്ന് ഇല വെട്ടിത്തുടങ്ങാം. വാഴയിലകൃഷിയില്‍ പ്രധാനമായും ഇലകളാണ് സംരക്ഷിക്കപ്പെടേണ്ടത്. ഇലകള്‍ക്ക് പുഴുശല്യം വരാതിരിക്കാന്‍ വാഴത്തോട്ടത്തില്‍ പുകയിടുന്നത് ഉത്തമമാണ്. ധാരാളം കാറ്റുകിട്ടുന്ന ഭൂമി ഇലവാഴകൃഷിക്ക് അനുയോജ്യമല്ല,
വാഴപ്പഴം സ്ഥിരമായി കഴിക്കുന്നത് രക്തം ശുദ്ധികരിക്കുകയും നിശാന്ധത മാറ്റുകയും ചെയ്യുന്നു രാവിലെ നവജാത ശിശുക്കളെ വാഴയിലയിൽ ജിഞ്ചർ ഓയിൽ തേച്ച് അതിന് മുകളിൽ കിടത്തുക ..സൂര്യ പ്രകാശം ലഭിക്കുന്നിടത്ത് കിടത്തിയാൽ വിറ്റാമിൻ D ലഭിക്കുന്നതിനും ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും ഉത്തമമാണ് ..വാഴയിലയിൽ ആഹാരം പൊതിഞ്ഞു വച്ചിരുന്നാൽ അവ പെട്ടന്ന് കേട് ആവില്ല ...വാഴയും , വാഴപ്പഴം കഴിക്കുന്നതും സ്വപ്നം കണ്ടാൽ പണവും സമ്പാദ്യവും കൂടുമെന്നും ബിസിനസിൽ ലാഭം നേടുമെന്നും പറയപ്പെടുന്നു , ഇതൊരു പറച്ചിൽ മാത്രമായി കരുതുക.
ആരോഗ്യ ഗുണങ്ങൾ
....
താരന്‍, സൂര്യാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് വാഴയില. വാഴയിലയുടെ നീര് പുരട്ടുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. വാഴയില വെള്ളം ചേര്‍ത്ത് അരച്ച് സൂര്യാഘാതം മൂലം പൊള്ളലേറ്റ സ്ഥലത്തു പുരട്ടാം....എട്ടുകാലി കടിച്ചാലും കടന്നല്‍ കുത്തേറ്റാലും വാഴലിയ അരച്ചതോ ഇതിന്റെ നീരോ ഉപയോഗിക്കാം. ചര്‍മത്തിലെ വടുക്കളും പാടുകളും അകറ്റുന്നതിനുള്ള ഒരു വഴി കൂടിയാണിത്....മുറിവുകള്‍ ഉണക്കാനും പുതിയ ചര്‍മകോശങ്ങളുണ്ടാക്കാനും വാഴയിലയിലെ അലാന്‍ടോയിന്‍ സഹായിക്കും. വില കൂടിയ പല സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലും അലാന്‍ടോയിന്‍ അടങ്ങിയിട്ടുണ്ട്.....വാഴയിലയുടെ നീര്, ബീ വാക്‌സ്, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ഡയപ്പര്‍ അലര്‍ജിക്ക് നല്ലൊരു മരുന്നാണ്. തികച്ചും പ്രകൃതിദത്തമായതു കൊണ്ട് കുഞ്ഞുങ്ങളുടെ ചര്‍മത്തിനും ദോഷം സംഭവിക്കുന്നില്ല....ഒരു കഷ്ണം ഐസ് വാഴയിലയില്‍ നല്ലപോലെ ഉരസുക. എന്നിട്ട് ഇതു കൊണ്ട് മുഖവും ശരീരവും മസാജ് ചെയ്യാം. ചര്‍മത്തിളക്കം കൂടും.....വാഴയില സത്ത് ക്യാപ്‌സൂള്‍ രൂപത്തിലും ലഭ്യമാണ്. ഇവ കഴിയ്ക്കുന്നത് ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിക്കും...
ചൂട് ഭക്ഷണങ്ങൾ വാഴ ഇലയിൽ ഇട്ട് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് . പുട്ട് പണ്ട് പുഴുങ്ങി ഇടുന്നതും , ചൂട് ഭക്ഷണങ്ങൾ അടക്കാനും വാഴ ഇല ഉപയോഗിച്ചിരുന്നു. പണ്ട് കല്യാണങ്ങൾ ക്ക് ഇല ഇട്ട് മാത്രം ആയിരുന്നു ഊണ് . ഇന്ന് ആ സ്ഥാനത്ത് പ്ലാസ്റ്റിക്ക് പേപ്പർ ഇല യും പ്ലേറ്റും സ്ഥാനം പിടിച്ചു. പ്ലാസ്റ്റിക് ഇലകൾ ആരോഗ്യത്തിന് ഹാനികരം എന്ന് പ്രത്യേകം പറയേണ്ടല്ലോ?
കടപ്പാട്: പള്ളിക്കര കൃഷി ഭവൻ
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:എന്തുകൊണ്ടാണ് തവിട് കളയാത്ത അരി കഴിക്കണം എന്ന് ഡോക്ടർമാർ പറയുന്നത്?
Share your comments