<
  1. Organic Farming

നിലവാക നടാൻ ഒരു മീറ്റർ വീതിയിൽ ഉയർന്ന താവരണ തയാറാക്കണം

സിസാൽപിനിയേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ഔഷധിയാണിത്. കാഷ്യാ അംഗുസ്റ്റിഫോളിയ എന്ന് ശാസ്ത്രനാമം. സംസ്കൃതത്തിൽ സേനാമുഖി' എന്ന പേരിലാണ് നിലവാക അറിയുന്നത്.

Arun T
നിലവാക
നിലവാക

സിസാൽപിനിയേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ഔഷധിയാണിത്. കാഷ്യാ അംഗുസ്റ്റിഫോളിയ എന്ന് ശാസ്ത്രനാമം. സംസ്കൃതത്തിൽ സേനാമുഖി' എന്ന പേരിലാണ് നിലവാക അറിയുന്നത്. ഇംഗ്ലീഷിൽ 'ഇന്ത്യൻ സെന്ന' എന്ന് പേര്. പാർശ്വഫലങ്ങളില്ലാതെ വിരേചനത്തിന് ഉപയോഗിക്കാവുന്ന ഉത്തമമായ ഒരു ഗൃഹൗഷധി, ഒപ്പം നല്ല ഒരു ത്വക് രോഗ സംഹാരിയും, അർശോരോഗികൾക്ക് അനുഗ്രഹകരമായ അതിവിശിഷ്ടമായ ഒരു ഔഷധി, വീട്ടുവളപ്പിൽ ഗൃഹൗഷധി എന്ന നിലയ്ക്ക് അനായാസം കൃഷി ചെയ്യാവുന്ന ഒരു കുറ്റിച്ചെടിയാണ് നിലവാക' എന്ന് പര്യായമുള്ള ചിന്നാമുക്കി.

സസ്യശരീര വിവരണം

ഒന്നു മുതൽ രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്നു. 10 സെ.മീറ്ററോളം നീളം വരുന്ന, ആറേഴു ജോഡി പത്രകങ്ങളുള്ള സംയുക്തമായ ഇലകൾ, പത്രകങ്ങൾക്ക് സുമാർ 2 സെ.മീ. നീളവും 6-7 മി.മീ. വീതിയും കാണും. പത്രകങ്ങൾ രണ്ടറ്റവും കൂർത്തിരിക്കും. പൂക്കൾക്ക് മഞ്ഞ കലർന്ന കിളിപ്പച്ച നിറമുണ്ട്. നല്ല സൂര്യപ്രകാശത്തിൽ നിൽക്കുന്ന ചെടികളിൽ കൂടുതൽ മഞ്ഞനിറമുള്ള പൂക്കളാണ് കാണുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ ധാരാളം പുഷ്പങ്ങളുണ്ടാകുന്നു. ജനുവരി അവസാനം മുതൽ പാകമായ ഫലങ്ങൾ കാണാം. ഫലങ്ങൾക്ക് കോഴി അമരക്കായുമായി സാമ്യമുണ്ട്. 4-5 സെ.മീ. നീളവും 2 സെ.മീ. വീതിയുമുണ്ട് കായ്കൾക്ക്. ഒരു കായിൽ 6-8 വിത്ത് ഉണ്ടാകും. കായുണങ്ങിയാൽ വിത്തെടുക്കാം. 6-7 സൂര്യപ്രകാശത്തിൽ ഉണക്കിയാൽ വിത്ത് വേർതിരിച്ച് നടാം.

കൃഷിരീതി

നിലവാക നടാൻ ഒരു മീറ്റർ വീതിയിൽ ഉയർന്ന താവരണ തയാറാക്കണം. താവരണയിൽ രണ്ടുവരിയായി ചെറു ബേസിനുകൾ തയാറാക്കിയാണ് വിത്ത് നേരിട്ട് നടേണ്ടത്. താവരണകൾക്ക് തറനിരപ്പിൽ നിന്ന് 25 സെ.മീ. ഉയരമുണ്ടായിരിക്കണം.

നടീൽ

താവരണകളിൽ തയാറാക്കുന്ന ചെറുകുഴികളിൽ കിലോ ഉണങ്ങിയ കാലിവളം പൊടിച്ചത് ചേർത്ത് മേൽമണ്ണുമായി ഇളക്കുക. ഔഷധകൃഷിക്ക് രാസവളപ്രയോഗം നന്നല്ല. വിത്ത് നടുന്നതിന് ആറു മണിക്കൂർ മുൻപ് വെള്ളത്തിൽ കിഴികെട്ടിയിട്ട് കുതിർക്കുക. ബീജാ കുരണം ഉത്തേജിപ്പിക്കാൻ വേണ്ടിയാണിത്. മുളപൊട്ടിയ വിത്ത് നടുകയാണ് ഉത്തമം, കാലു നീളുവാൻ കാത്തുനിൽക്കരുത്. വിത്ത് കുതിർത്ത ശേഷം നടാം. ഒരു കുഴിയിൽ രണ്ടു വിത്ത് നടുക. 

രണ്ടു കൈപ്പത്തി ചേർത്തുവച്ച് അകലം കൊടുക്കണം. ആദ്യം മുളച്ച് വേഗതയിൽ ശക്തിയായി വളരുന്ന ഒരു തൈ മാത്രം തടത്തിൽ വളരാൻ അനുവദിക്കണം. ഇത് നാലില പ്രായത്തിൽ തീരുമാനിക്കേണ്ടതാണ്. വിത്ത് 2 സെ.മീറ്ററിലധികം മേൽ താഴ്ത്തി നടാൻ പാടില്ല. തൈകൾ തൻമൂട്ടിൽ നിന്ന് വളരുന്നതാണ് ഉത്തമം. മാസത്തിലൊരിക്കൽ കളപറിച്ച്, തടമൊന്നിന് ഒരു കിലോ കാലിവളവും ചാരവും ചേർത്തിളക്കിയ മിശ്രിതം മേൽ മണ്ണിൽ വേരിന് കേടുകൂടാതെ ഇളക്കി ചേർക്കണം. ഒപ്പം മണ്ണുകൂട്ടി തടം നേരേ ആക്കുകയും വേണം, ബാലാരിഷ്ടത കഴിഞ്ഞ് കിട്ടുംവരെ ചുവട്ടിലെ വേരു മേഖല ഉണങ്ങാതെ നോക്കണം. സൂര്യപ്രകാശത്തിന്റെ ലഭ്യത വളർച്ചയെ അനുകൂലമായി ബാധിക്കുന്ന ഘടകമാണ്. വീട്ടുവളപ്പിലെ കായ്ഫലമെത്തിയ തെങ്ങിൻ തോപ്പുകളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിൽ നന്നായി വളരും. മഴയെ ആശ്രയിച്ച് വളരുമെങ്കിലും കടുത്ത വേനലിൽ നന വേണം.

വിളവെടുപ്പ്

സാമാന്യ പരിചരണം നൽകിയാൽ ഒരു വർഷം പ്രായമായ തൈകളിൽ നിന്ന് വീട്ടുവൈദ്യത്തിന് വേണ്ട ഇല ശേഖരിച്ച് തുടങ്ങാം.

English Summary: Indian senna can be grown anywhere

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds