സാധാരണ കർഷകർക്ക് പ്രയോജനപ്രദവും രാജ്യ അഭിവൃദ്ധിക്ക് യോജിച്ചതുമായ ഉത്പാദന തന്ത്രമാണ് സീറോബജറ്റ് കൃഷിരീതി. ഇതിൻറെ ഉപജ്ഞാതാവ് സുഭാഷ് പാലേക്കർ ആണ്. നമ്മുടെ പ്രകൃതിയുമായി സമരസപ്പെടുന്ന ഈ കൃഷിസമ്പ്രദായത്തിന്റെ സ്വീകാര്യത ദിനംപ്രതി വർദ്ധിച്ചു വന്നു കൊണ്ടിരിക്കുകയാണ്. ഈ കൃഷി സമ്പ്രദായം അനുസരിച്ച് മണ്ണിനാണ് ഏറെ പ്രാധാന്യം.
സസ്യജാലങ്ങളുടെ വളർച്ച,സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രം എല്ലാം നിലനിർത്തി കൊണ്ടുള്ള മണ്ണ് അമൂല്യമായ ജീവനോപാധി ആണ്. ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ മൂലകങ്ങളും അടങ്ങിയിരിക്കുന്ന മണ്ണിനാണ് നാം പ്രഥമ പരിഗണന നൽകേണ്ടത്.
അവയെ പരിപോഷിപ്പിക്കുവാനും ചെടികൾക്ക് ആവശ്യമായ തോതിൽ മൂലകങ്ങൾ ലഭ്യമാക്കാൻ വേണ്ട പ്രക്രിയാണ് സീറോ ബജറ്റ് കൃഷി രീതിയിൽ അനുവർത്തിക്കുന്നത്.ഈ കൃഷിയിൽ പുറമേനിന്ന് വളങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല. ഇതിനു വേണ്ട അനുകൂല സാഹചര്യമൊരുക്കുകയാണ് കർഷകൻ ചെയ്യുന്നത്. ഈ രീതിയിൽ ഏറ്റവും പ്രധാനപ്പെട്ടത് അല്ലെങ്കിൽ ചെടിയുടെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനമായി കണക്കാക്കുന്ന ഘടകങ്ങൾ ചാണകവും മൂത്രവും ആണ്.
നാടൻ പശുവിന്റെ,,ചാണകം 10 കിലോ മൂത്രം 5 ലിറ്റർ ചേർത്തുണ്ടാക്കുന്ന ജീവാമൃതം ഒരുമാസത്തെ ഒരേക്കർ സ്ഥലത്തെ കൃഷിക്ക് മതിയാകും. നാടൻകാളകളുടെ ചാണകം നാടൻപശുവിന്റെതുപോലെ ഫലപ്രദമല്ല ചാണകം പുതിയതും മൂത്രം പഴകിയതും ആണ് കൂടുതൽ ഗുണഫലം നൽകുന്നത്. പാലുല്പാദനം കുറഞ്ഞ പശുക്കളുടെ ചാണകത്തിൽ മൂത്രത്തിനും ഗുണമേറും ഒരേക്കർ സ്ഥലത്തെ കൃഷിക്ക് വേണ്ട ജീവാമൃത ത്തിന് ഒരു നാടൻ പശുവിനെ ചാണകം മൂത്രവും വളരെ ഫലപ്രദമാണ്.
Zero-budget farming is a production strategy that is beneficial to the common farmer and is conducive to the development of the country. It was invented by Subhash Palekar. The acceptance of this farming method which is in harmony with our nature is increasing day by day.
ജീവാമൃതത്തിൽ ചേർക്കാൻ ഏറ്റവും ഫലപ്രദമെന്ന് കണ്ടത് കറുത്ത ശർക്കര ആണ്. ചെറുപയർ, വൻപയർ, മുതിര ഇവയെല്ലാം ജീവാമൃതത്തിൽ ചേർക്കുന്നത് കൂടുതൽ ഫലപ്രദമാണ്.
Share your comments