കാസർഗോഡ് സിപിഎസിആർഐയിൽ നടന്ന ഗ്രാമീണ ഗവേഷക പ്രദർശന മേളയിൽ അടയ്ക്ക അടർത്തിയെടുക്കാനുള്ള ഉപകരണങ്ങളുമായി കോഴിക്കോട്ടെ കർഷകനായ യേശുദാസ്. പഴുത്ത അടയ്ക്ക, പച്ച അടയ്ക്ക, ഉണങ്ങിയ അടയ്ക്ക എന്നിവ അനായാസേന പൊളിച്ചടുക്കാൻ കഴിവുള്ള ഉപകരണങ്ങളുമായാണ് ഇദ്ദേഹം ഈ കാർഷികമേളയ്ക്ക് വന്നത്.
വീഡിയോ കാണുക - https://youtu.be/JPu28O7bv8Y
നാലുതരം അടയ്ക്കാ പൊളിക്കുന്ന ഉപകരണങ്ങളുമായിട്ടാണ് അദ്ദേഹം ഇവിടെ വന്നത്.
സാധാരണ രീതിയിൽ ഏവർക്കും കൊണ്ട് നടക്കാവുന്നതും കൈകൊണ്ട് എളുപ്പത്തിൽ അടയ്ക്ക പൊളിക്കാവുന്ന ഒരു ഉപകരണമാണ് ഏറ്റവും ഇതിൽ ചെറുത്.
രണ്ടാമത്തെ ഉപകരണം മേശപ്പുറത്ത് വെച്ച് ഇടയ്ക്ക് പൊളിക്കാൻ കഴിയുന്ന ഉപകരണമാണ്. ഇത് എത്ര കട്ടികൂടിയ ഉണങ്ങിയ തൊലിയുള്ള അടക്കയും പൊളിച്ചടുക്കാൻ സഹായിക്കും. ഇതിന്റെ തന്നെ സ്വല്പം പരിഷ്കരിച്ച മറ്റൊരു പതിപ്പും അദ്ദേഹം പരിചയപ്പെടുത്തി.
പച്ച അടയ്ക്ക കമുകിൽ നിന്ന് എടുത്ത ഉടനെ തന്നെ പൊളിച്ചടുക്കാൻ സഹായിക്കുന്ന മറ്റൊരു ഉപകരണമാണ് അദ്ദേഹം വികസിപ്പിച്ചെടുത്തത്. ഇവിടെ അടക്കയുടെ മുൻഭാഗം എളുപ്പത്തിൽ പൊളിക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ ഉപകരണ രൂപവൽപ്പന ചെയ്തിരിക്കുന്നത്. പച്ച അടയ്ക്കയുടെ മുൻഭാഗം പൊളിക്കുമ്പോൾ തന്നെ അടയ്ക്ക ഇളകി വരുന്നതാണ്.
ഇന്ന് ഇദ്ദേഹത്തിന്റെ ഉപകരണം കോഴിക്കോട് ജില്ലയിലെ ധാരാളം കർഷകർക്ക് വളരെ പ്രയോജനപ്രദവും അതോടൊപ്പം അടയ്ക്ക പൊളിക്കുന്നത് ആയാസരഹിതവുമായി. ഓട്ടോമാറ്റിക് യന്ത്രവൽകൃത അടയ്ക്ക യന്ത്രത്തെക്കാൾ വളരെ കൃത്യതയോടെ വേഗത്തിൽ അടയ്ക്ക പൊളിച്ചടുക്കാൻ കഴിയുന്നു.
Share your comments