ഫംഗസ്, ബാക്ടീരിയ എന്നിവയുടെ ആക്രമണത്തെ അതിജീവിക്കാൻ ശേഷിയുള്ള ഒരിനം തടിയാണ് പ്ലാവ്. നയനാനന്ദകരമായ ലൈയൻസ്" പ്രകൃതിയുടെ കഥ പറയുന്ന കാഴ്ചവസ്തു പോളിഷ് ചെയ്തും അല്ലാതെ തനത് ഭംഗി നിലനിർത്തിയാലും ഏറെ മനോഹരം എന്നേ ആർക്കും പ്ലാവിൻ തടിയെ വിശേഷിപ്പിക്കാനാവു. പ്ലാവിന്റെ മൂപ്പെത്തിയ തടി ഫർണിച്ചറിനും, മാറ്റുകൾ നിർമിക്കുന്നതിനും, ആയുധങ്ങളുടെ 'പിടിഭാഗം (കൈപ്പിടി) ഉദാഹരണത്തിന് ബ്രഷുകൾ, കൈക്കോട്ടുകൾ, പിക്ക് ആക്സ്, ചിരവ തുടങ്ങിയ പണി ആയുധങ്ങൾക്കും വാതിൽ, കട്ടള, മച്ച് തുടങ്ങിയവയുടെ നിർമാണത്തും പ്ലാവിൻതടി അത്യുത്തമമാണ് അതിന് രണ്ടഭിപ്രായമില്ല.
ദേവീദേവന്മാരുടെ രൂപം തടിയാൽ കൊത്തിയെടുക്കാൻ "വുഡ് കാർവിംഗ് " മറ്റ് കാഴ്ചവസ്തുക്കളും കളിക്കോപ്പുകളും നിർമിക്കാനും ചിതലരിക്കാതെ കരിൾബാധ ഏൾക്കാതെ ഏറെനാൾ ഉപയോഗിക്കാമെന്ന വിശ്വാസത്തോടെ ഏവരും തെരഞ്ഞെടുക്കുന്ന 'ടിമ്പർ' മറ്റൊന്നുമല്ല പ്ലാവ് തന്നെ. പ്ലാവിന്റെ 'കാതൽ ചുരണ്ടിയെടുത്ത പൊടിയിൽ നിന്നും നിറം വേർതിരിച്ച് സിൽക്കിന് നിറം കൊടുക്കാമത്രെ. "ബുദ്ധസന്യാസികൾ" പൂജാവേളകളിൽ ധരിക്കുന്ന വിശിഷ്ടമായ വസ്ത്രങ്ങളുടെ നിർമാണത്തിന് വേദകാലം മുതൽ ഈ നിറം ഉപയോഗിച്ചിരുന്നതായി പ്രാചീന രേഖകൾ സൂചിപ്പിക്കുന്നു.
തെങ്ങിൻ കള്ള് ശേഖരിക്കുന്ന സാഹചര്യങ്ങളിൽ പ്ലാവിന്റെ തടിയുടെ കനം കുറഞ്ഞ ചില കഷ്ണങ്ങൾ മുളയോടൊപ്പം ഉപയോഗിക്കുന്ന രീതി ചില പ്രദേശങ്ങളിലുള്ളതായി ഡോ മോർട്ടൽ ജാക്ക് ഫ്രൂട്ട് ഇംപ്രൂവ്മെന്റ് സ്റ്റാറ്റസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട് (1987). പ്ലാവിന്റെ കറ (ലാറ്റക്സ്) മൺപാത്രങ്ങളും, ചൈനാഭരണികളും ദ്വാരം അടയ്ക്കുന്നതിന് പ്രാചീനകാലം മുതൽ ഉപയോഗിക്കുന്നു. വള്ളങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചെറുവിള്ളലുകളും തടികൾ തമ്മിൽ കൊരുത്ത് കെട്ടുന്ന വിടവ് നികത്തുന്നതിനും, പ്ലാവിന്റെ കറ ഏറ്റവും ഉപയുക്തമാണ്.
പ്ലാവ് കടനിവർത്തിയാൽ പകൽച്ചൂട് അശേഷം അറിയില്ല. വീടിന് സമീപം നേരിയ നിയന്ത്രണങ്ങളോട് കൂടി പ്ലാവ് വളർത്തിയാൽ ചൂട് കുറയ്ക്കാം. ഒപ്പം പ്രാണവായു ലഭ്യത നൂറ് ശതമാനം ഉറപ്പ് വരുത്താം. പ്ലാവ് പ്രകൃതിക്ക് കനിഞ്ഞ് നൽകുന്ന എല്ലാവിധ അനുഗ്രഹങ്ങളും അനായാസം ഉപയോഗിക്കാം.
മറ്റ് വിളസസ്യങ്ങളായ കാപ്പി, കുരുമുളക്, വാനില, വെറ്റില കൊക്കോ, കാർഡമം എന്നിവയ്ക്ക് താങ്ങായും തണലായും പ്ലാവ്, മാവ്, തെങ്ങ് എന്നിവയോടൊപ്പം കാര്യമായ രീതിയിൽ വെള്ളം, വളം, വെളിച്ചം എന്നിവയ്ക്ക് തമ്മിൽ മത്സരം ഒഴിവാക്കി വളർത്താൻ പറ്റുമെന്ന് പരീക്ഷണനിരീക്ഷണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്ലാവില ആടുമാടുകൾക്ക് ഇഷ്ടഭോജ്യമാണ്.
കാറ്റിനെ നിയന്ത്രിക്കാനും തണലിനും നേരിയ നിയന്ത്രണങ്ങളോടെ "ലാന്റ്സ്കേപ്പിങ്ങ് രംഗത്ത് പ്ലാവ് നന്നേ ഉപയുക്തമാണ്. വ്യാവസായിക ലായനികളിൽ, "മെത്തിലിന്റെ ബ്ലൂ” വിമുക്തമാക്കാൻ പ്ലാവില ഒന്നാംതരം 'അബ്സോർബന്റ് ആണെന്ന് തെളിഞ്ഞിട്ടുള്ളതാണ്. ഹരിക്കൻ കാറ്റിനെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു ഒന്നാംതരം 'വിൻന്റ് ബ്രേക്ക് 'പ്ലാവിൻ കനോപ്പി തന്നെയാണ്.
പ്ലാവിന്റെ സർവസസ്യഭാഗങ്ങളിൽ നിന്നും നേരിയ മുറിപ്പെടുത്തലിനെ തുടർന്ന് ഊറിയിറങ്ങുന്ന 'ലാറ്റക്സ്' അഥവാ കറ നല്ലൊരു പഴയാണ്. ഈ 'ലാറ്റക്സ്'' നല്ലൊരു റെസിൻ കൂടിയുണ്ടെന്ന് കണ്ടെ ത്തിയിട്ടുണ്ട്. ഈ റെസിൻ വാർണിഷ് നിർമാണത്തിന് ഉപയോഗികാമെത്രെ.
ചക്കയുടെ വിവിധ ഭാഗങ്ങളായ പൂഞ്ച് (റിൻഡ് ) മടൽ (പുറം മുള്ള് മാറ്റിയാൽ കാണുന്ന മാംസള ആവരണം) എന്നിവയിൽ നല്ലൊരു ശതമാനം പെക്റ്റിൻ ലഭ്യമാണത്രെ. വിത്തിൽ 1.6% പെക്റ്റിൻ ലഭ്യമാണ്. 'കാൽസ്യം പെക്റ്റേറ്റ് -ന്റെ നല്ലൊരു ലഭ്യത ചക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭ്യമാണെന്ന് അധികമാരും റിപ്പോർട്ട് ചെയ്തിട്ടില്ല.
Share your comments