തമിഴ്നാട്, കർണാടകം, ആന്ധ്ര, മധ്യപ്രേദേശ്, എന്നിവിടങ്ങളിൽ വാണിജ്യ പ്രചാരം ലഭിച്ച പുഷ്പവിളയാണിത്.
ലളിതമായ കൃഷി രീതികളും ഏത് പരിസ്ഥിതികളോടും ഇണങ്ങി ചേരുവാനുള്ള കഴിവും ഇവയുടെ പ്രചാരണത്തിന് കാരണമായിട്ടുണ്ട്. വളരെ വേഗം പുഷ്പിക്കൽ,വിവിധ നിറം, വലിപ്പം, ഗുണമേന്മ തുടങ്ങിയവ വാണിജ്യപരമായ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ഇനങ്ങൾ -ആഫ്രിക്കൻ, ഫ്രഞ്ച് എന്നി രണ്ടു വിഭാഗം പ്രചാരത്തിൽ ഉണ്ട്.
ആഫ്രിക്കൻ മരിഗോൾഡ് ൽ ഉൾപെട്ടവയാണ് ആപ്രിക്കോട്ട്, പ്രൈംറോസു ഗിനിയ ഗോൾഡ്, ഫിയിസ്സ തുടങ്ങിയവ. റെസ്റ്റിറെഡ്ഡ് ഹോട്ടി മരിയ, സ്റ്റാർ ഓഫ് ഇന്ത്യ, തുടങ്ങിയവ ഫ്രഞ്ച് മരിഗോൾഡ് ഇനങ്ങളാണ്.
ഏത് മണ്ണിലും കൃഷി ചെയ്യാൻ അനുയോജ്യം എങ്കിലും പശിമയുള്ള മണ്ണ് കൂടുതൽ അഭികാമ്യം. വിത്ത് ഉപയോഗിച്ചാണ് തൈകൾ ഉണ്ടാക്കുന്നത്. പാകമായ പൂക്കൾ വിത്തിനു ഉപയോഗിക്കുന്നു. കാലി വളം ഇട്ട് നന്നായി ഉഴുതു മറിച്ച് നഴ്‌സറികൾ തയ്യാറാക്കി വിത്ത് മുളപ്പിക്കാം. 1.5 X1.5 നീളം 1 മി വീതിയിൽ നഴ്സറി തയ്യാറാക്കാം. വിത്തിട്ട് കാലി വളം ഉപയോഗിച്ച് മൂടി ജലസേചനം നൽകാം. മുളച്ചവ ഒരു മാസത്തിനകം മാറ്റി നടാം.
കൃഷി സ്ഥലത്ത് NPK രാസവളങ്ങൾ അടിസ്ഥാന വളങ്ങളായി ഉപയോഗിക്കാം.
30 X 30, അല്ലെങ്കിൽ 45X 45 സെ മി അകലത്തിൽ നടാം.
വിള മാറ്റി നട്ട് 30-45 ദിവസങ്ങൾക്കു ശേഷം നൈട്രജൻ വളം പ്രേയോഗിക്കാം. ഇതോടൊപ്പം മണ്ണ് കിളക്കുക, ആവശ്യമില്ലാത്ത ഇലകൾ,തലകളും നുള്ളി കളയുക ജലസേചനം ഉറപ്പ് വരുത്തുക, കളപറിക്കുക തുടങ്ങിയവ ശ്രെദ്ധിക്കണം.
ഉത്പാദനം വർധിപ്പിക്കുവാൻ കിളിർപ്പ് (തലപ്പ് )നുള്ളേണ്ടത് അത്യാവശ്യമാണ്. ഒരുപരിധി വരെ കീടങ്ങളുടെ ആക്രമണം ഏൽക്കാത്ത വിളയാണിത്. പുൽച്ചാടി, തണ്ട് തുരപ്പൻ തുടങ്ങിയവ ചില സമയങ്ങളിൽ കാണാറുണ്ട്. നീർ വാർച്ച കുറവ് വേര് ചീയാൻ സാധ്യത കൂടും.
തൈകൾ മാറ്റി നട്ട് രണ്ടര മാസത്തിനു ശേഷം വിളവെടുക്കാം. തുടർച്ചയായി രണ്ട് മാസം കൂടി വിളവ് കിട്ടും. ഫ്രഞ്ച് മാരിഗോൾഡ് ഹെക്ടറിന് 8-12 ടൺ, ആഫ്രിക്കൻ മാരിഗോൾഡ് ഹെക്ടറിന് 18 ടൺ വിളവും നൽകും.
ജമന്തിയും കോഴിമുട്ടയും.
മുട്ടയ്ക്ക് നിറം ലഭിക്കുവാനായി കോഴിക്ക് തീറ്റയായി ജമന്തി പൂവ് ഉണക്കി നൽകാറുണ്ട്. നിമ വിരകൾ മണ്ണിലെ കീടങ്ങളെയും പ്രീതിരോധിക്കാൻ ഇവക്ക് കഴിവുണ്ട്. അതിനാൽ ജൈവ കീടനാശിനി ആയും ഉപയോഗിക്കുന്നു. കോഴിയുടെ മാംസത്തിന് നല്ല നിറം ലഭിക്കുവാനായും ഇവ തീറ്റയായി നൽകാറുണ്ട്.
Share your comments